നിർമിക്കുന്നതും വിൽപന നടത്തുന്നതും ഉൽപന്നമല്ല, മറിച്ച് സംരംഭങ്ങൾക്ക് ആവശ്യമായ അസംസ്കൃത വസ്തുക്കളാണ് എന്നിടത്താണ് മെറിൻ ഹേമയുടെ ബിസിനസ് വ്യത്യസ്തമാകുന്നത്. തിരുവനന്തപുരം ജില്ലയിലെ പൂവാറിൽ ടോപ്‌ടെൻ പേപ്പർ പ്രോഡക്ട്സ് എന്ന േപരിലാണ് ഈ വനിതാ സംരംഭകയുടെ യൂണിറ്റ് പ്രവർത്തിക്കുന്നത്. കേരളത്തിൽ വളരെ

നിർമിക്കുന്നതും വിൽപന നടത്തുന്നതും ഉൽപന്നമല്ല, മറിച്ച് സംരംഭങ്ങൾക്ക് ആവശ്യമായ അസംസ്കൃത വസ്തുക്കളാണ് എന്നിടത്താണ് മെറിൻ ഹേമയുടെ ബിസിനസ് വ്യത്യസ്തമാകുന്നത്. തിരുവനന്തപുരം ജില്ലയിലെ പൂവാറിൽ ടോപ്‌ടെൻ പേപ്പർ പ്രോഡക്ട്സ് എന്ന േപരിലാണ് ഈ വനിതാ സംരംഭകയുടെ യൂണിറ്റ് പ്രവർത്തിക്കുന്നത്. കേരളത്തിൽ വളരെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിർമിക്കുന്നതും വിൽപന നടത്തുന്നതും ഉൽപന്നമല്ല, മറിച്ച് സംരംഭങ്ങൾക്ക് ആവശ്യമായ അസംസ്കൃത വസ്തുക്കളാണ് എന്നിടത്താണ് മെറിൻ ഹേമയുടെ ബിസിനസ് വ്യത്യസ്തമാകുന്നത്. തിരുവനന്തപുരം ജില്ലയിലെ പൂവാറിൽ ടോപ്‌ടെൻ പേപ്പർ പ്രോഡക്ട്സ് എന്ന േപരിലാണ് ഈ വനിതാ സംരംഭകയുടെ യൂണിറ്റ് പ്രവർത്തിക്കുന്നത്. കേരളത്തിൽ വളരെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിർമിക്കുന്നതും വിൽപന നടത്തുന്നതും ഉൽപന്നമല്ല, മറിച്ച് സംരംഭങ്ങൾക്ക് ആവശ്യമായ അസംസ്കൃത വസ്തുക്കളാണ് എന്നിടത്താണ് മെറിൻ ഹേമയുടെ ബിസിനസ് വ്യത്യസ്തമാകുന്നത്. തിരുവനന്തപുരം ജില്ലയിലെ പൂവാറിൽ ടോപ്‌ടെൻ പേപ്പർ പ്രോഡക്ട്സ് എന്ന പേരിലാണ് ഈ വനിതാ സംരംഭകയുടെ യൂണിറ്റ് പ്രവർത്തിക്കുന്നത്. 

കേരളത്തിൽ വളരെ അപൂർവമായ ഒരു ബിസിനസ് മോഡലാണിതെന്നു പറയാം. മുടക്കുമുതലല്ല പ്രശ്നം. ഇത്തരത്തിൽ വ്യത്യസ്തമായ ഒരു ബിസിനസ് ആശയത്തെക്കുറിച്ചു ചിന്തിക്കുന്നവർ തീരെ കുറവാണ് 

ADVERTISEMENT

പേപ്പർ കവറുകളും കാരിബാഗുകളും നിർമിക്കുന്ന ഒട്ടേറെ പേപ്പർ അധിഷ്ഠിത സംരംഭങ്ങൾ ഇന്നു കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്. വനിതാസംരംഭകരാണ് കൂടുതലായും ഈ രംഗത്തുള്ളത്. അത്തരം സംരംഭങ്ങൾക്ക് ആവശ്യമായ പേപ്പർ കവർ ഹാന്റിലാണ് ടോപ്ടെൻ പേപ്പർ പ്രോഡക്ട് നിർമിച്ചു വിൽക്കുന്നത്. മെഷിനറിയുടെ സഹായത്തോടെ പേപ്പർ ട്വിസ്റ്റ് ചെയ്ത് റോപ് ആക്കുന്നു. പശതേച്ച് ഒട്ടിച്ചാണ് ട്വിസ്റ്റ് ചെയ്യുന്നത്. ഇങ്ങനെ രൂപപ്പെടുത്തിയെടുക്കുന്ന റോപ് ഉപയോഗിച്ചാണ് പേപ്പർകാരിബാഗിന്റെ ഹാന്റിലുകൾ ഫിക്സ് ചെയ്യുന്നത്. കേരളത്തിൽ രണ്ടോ, മൂന്നോ സ്ഥാപനങ്ങൾ മാത്രമേ ഇത്തരം ഉൽപന്നങ്ങൾ നിർമിക്കുന്നുള്ളൂ. 

എന്തുകൊണ്ട് ഈ ബിസിനസ്?

മെറിൻ ഹേമയും ഭർത്താവ് അനിൽ റോൾഡനും ചേർന്നാണ് പേപ്പർ ഉൽപന്ന നിർമാണസംരംഭം തുടങ്ങുന്നത്. നിർമിക്കുന്ന പേപ്പർകാരിബാഗുകൾക്ക് ഹാന്റിൽ ലഭിക്കുക ‌എന്നത് ഇവരെ സംബന്ധിച്ച് വളരെ പ്രയാസമായിരുന്നു. കാരിബാഗ് നിർമിക്കുന്നവർക്കെല്ലാം ഈ വെല്ലുവിളിയുണ്ടെന്നു തിരിച്ചറിഞ്ഞതോടെ പേപ്പർകാരിബാഗിനു വേണ്ട പേപ്പർ ട്വിസ്റ്റഡ് റോപ്പ് എന്തുകൊണ്ടു സ്വന്തമായി ഉൽപാദിപ്പിച്ചുകൂടാ എന്ന ചിന്ത ഇവരുടെ മനസ്സിലുയർന്നു. ഡൽഹിയിലെ സ്വകാര്യ കച്ചവടക്കാരിൽനിന്നും അതുവരെ വാങ്ങി ഉപയോഗിച്ചിരുന്ന പേപ്പർ ട്വിസ്റ്റഡ് റോപ് ഹാൻഡിൽസ് സ്വന്തം നിലയിലുണ്ടാക്കാൻതുടങ്ങി. പേപ്പർബാഗ് നിർമാണത്തെക്കാൾ മത്സരം വളരെ കുറവാണ് എന്നതാണ് പ്രധാന ആകർഷണം. മാത്രമല്ല, കസ്റ്റമേഴ്സിനെ തേടി അലയേണ്ട കാര്യവുമില്ല. പ്രധാന ഉൽപന്നമായ പേപ്പർകാരിബാഗ് ഹാന്റിലിനു പുറമെ പേപ്പർ കവറുകൾ, ബോക്സുകൾ, ബേക്കറി കവറുകൾ എന്നിവയും നിർമിക്കുന്നുണ്ട്. 

പേപ്പർ റോൾ അസംസ്കൃത വസ്തു

ADVERTISEMENT

പേപ്പർകവർ ഹാന്റിലുകളുണ്ടാക്കാൻ പ്രധാനമായും വേണ്ടത് പേപ്പർ റോളുകളാണ്. ഇത് വെള്ള, ബ്രൗൺ എന്നീ കളറുകളിൽ ലഭിക്കുന്നു. ഈ റോളുകൾ ലഭിക്കാൻ ബുദ്ധിമുട്ടില്ലെങ്കിലും ക്രെഡിറ്റ് ലഭിക്കില്ലെന്നത് പ്രശ്നമാണ്. തിരുവനന്തപുരത്തെ സ്വകാര്യ കച്ചവടക്കാർ റോളുകളെത്തിക്കും. പേപ്പർറോൾ പശതേച്ച് ട്വിസ്റ്റ് ചെയ്ത് റോപ്പ് ആക്കി, അത് ബണ്ടിലാക്കി വിൽക്കുകയാണ് ചെയ്യുന്നത്. ഇതിനുപയോഗിക്കുന്ന പശയും ഈ കച്ചവടക്കാരിൽ നിന്നുതന്നെ വാങ്ങും. 

23 ലക്ഷം രൂപയുടെ മെഷിനറി

പ്രവർത്തന മൂലധനം ഉൾപ്പെടെ 30 ലക്ഷം രൂപയുടെ നിക്ഷേപം വന്നിട്ടുണ്ട്. ഹാൻഡിൽ മേക്കിങ് (Twisting) മെഷീൻ, ബൺഡ്‌ലിങ് മെഷീൻ, ഗ്ലൂ പേസ്റ്റിങ് മെഷീൻ എന്നിവയാണ് പ്രധാന മെഷിനറികൾ. 23 ലക്ഷം രൂപ മുതൽമുടക്കി രണ്ടു സെറ്റ് മെഷിനറികൾ ‍സ്ഥാപിച്ചിട്ടുണ്ട്. വ്യവസായവകുപ്പുവഴി വായ്പയെടുത്താണ് മെഷിനറികൾ വാങ്ങിയത്. സ്വന്തം കെട്ടിടത്തിലാണു പ്രവർത്തനം. 

മെഷീൻ പ്രവർത്തിപ്പിക്കാൻ രണ്ടു തൊഴിലാളികളുണ്ട്. വിൽപന കൈകാര്യംചെയ്യാനും ഒരാളെ നിയമിച്ചിട്ടുണ്ട്. അധികം തൊഴിലാളികൾ ആവശ്യമില്ല എന്നതും ഈ സംരംഭത്തിന്റെ മേന്മയാണ്. ഭർത്താവ് അനിലും വേണ്ട സഹായങ്ങൾ ചെയ്യുന്നു. പ്ലസ്ടുവിനു പഠിക്കുന്ന ആന്റിനോ, ഏഴാം ക്ലാസിൽ പഠിക്കുന്ന ആൻ, എൽകെജി വിദ്യാർഥിനിയായ എയ്ഞ്ചലോ എന്നിവരാണ് മക്കൾ. 

ADVERTISEMENT

വിതരണക്കാരില്ലാതെ, പേപ്പർബാഗ് നിർമാതാക്കൾക്കു നേരിട്ടാണ് വിൽപന. അത്യാവശ്യ ഉൽപന്നമായതിനാൽ ആവശ്യക്കാർ ഏറെയാണ്. പലരും സ്ഥിരം കസ്റ്റമേഴ്സ് ആണ്. ധാരാളം ഓർഡറുകൾ ലഭിക്കുന്നുണ്ട്. മത്സരമില്ലാത്തതിനാൽ ക്രെഡിറ്റ് നൽകേണ്ട ആവശ്യവും വരുന്നില്ല. രണ്ടു വർഷമായി ഹാൻഡിൽ നിർമാണം തുടങ്ങിയിട്ട്. ശരാശരി 5–6 ലക്ഷം രൂപയുടെ മാസ വിൽപന നേടാനാകുന്നുണ്ട്. 15 ശതമാനമാണ് അറ്റാദായം. പേപ്പർ ഉൽപന്നങ്ങൾക്കു ലാഭവിഹിതം കുറവാണെങ്കിലും വിൽപന വർധിപ്പിച്ച് ഈ കുറവു പരിഹരിക്കാം എന്നാണ് ഹേമ പറയുന്നത്. 

നൈലോൺ ത്രെഡ്സ് 

നൈലോൺ ത്രെഡ്സിന്റെ നിർമാണത്തെക്കുറിച്ചാണ് ഇപ്പോൾ ചിന്തിക്കുന്നത്. സാധ്യതകൾ മനസ്സിലാക്കിയതോടെ നൈലോൺ ത്രെഡ്സ് ഉൽപാദനംകൂടി ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് ഹേമ. 

പുതുസംരംഭകരോട്

ചെറുകിട സ്ഥാപനങ്ങൾക്ക് ധാരാളം അസംസ്കൃത വസ്തുക്കൾ ആവശ്യമുണ്ട്. അതിൽ പലതും അന്യസംസ്ഥാനങ്ങളെ ആശ്രയിച്ചാണു വാങ്ങുന്നത്. വളരെ ചെറിയ ഭാഗങ്ങളാണെങ്കിലും അവ നിരന്തരമായി ഉപയോഗിക്കേണ്ടിവരും. ഇത്തരം വസ്തുക്കൾക്കു വലിയ സാധ്യതകളുണ്ട്. മത്സരമില്ലാത്ത ഇത്തരം മേഖലകളും ഉൽപന്നങ്ങളും കണ്ടെത്തി അവയുടെ ഉൽപാദനത്തിലേക്കു കടന്നാൽ പുതുസംരംഭകർ കാര്യമായ മത്സരം നേരിടേണ്ടി വരില്ല. നല്ല വിൽപനയും ലാഭവും നേടാം. ഒരുസെറ്റ് മെഷിനറികൾ സ്ഥാപിച്ചുകൊണ്ട് ഇത്തരത്തിൽ ഒരു സംരംഭം നടത്തിക്കൊണ്ടു പോകാൻ 15 ലക്ഷം രൂപയുടെ നിക്ഷേപം മതിയാകും. സ്വയംതൊഴിൽ എന്ന നിലയിൽ ശോഭിക്കാം.

സെപ്റ്റംബർ ലക്കം സമ്പാദ്യത്തിൽ പ്രസിദ്ധീകരിച്ച ലേഖനം

English Summary:

From paper handles to nylon threads, Merin Hema's entrepreneurial spirit shines. Discover her unique business model, minimal competition, and impressive 15% profit margin in this inspiring story