നിലമ്പൂർ എംഎൽഎ പി വി അൻവറാണ് കുറച്ച് നാളുകളായി മാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രം. അദ്ദേഹം നടത്തുന്ന വെളിപ്പെടുത്തലുകൾ, അതേ തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളൊക്കെ വലിയ പൊതുജനശ്രദ്ധ ആകർഷിക്കുന്നുണ്ട്. പി.വി. അൻവർ ഒരു പൊതുപ്രവർത്തകൻ എന്നതിലുപരിയായി അദ്ദേഹമൊരു വ്യവസായി കൂടിയാണെന്നുള്ളത്

നിലമ്പൂർ എംഎൽഎ പി വി അൻവറാണ് കുറച്ച് നാളുകളായി മാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രം. അദ്ദേഹം നടത്തുന്ന വെളിപ്പെടുത്തലുകൾ, അതേ തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളൊക്കെ വലിയ പൊതുജനശ്രദ്ധ ആകർഷിക്കുന്നുണ്ട്. പി.വി. അൻവർ ഒരു പൊതുപ്രവർത്തകൻ എന്നതിലുപരിയായി അദ്ദേഹമൊരു വ്യവസായി കൂടിയാണെന്നുള്ളത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിലമ്പൂർ എംഎൽഎ പി വി അൻവറാണ് കുറച്ച് നാളുകളായി മാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രം. അദ്ദേഹം നടത്തുന്ന വെളിപ്പെടുത്തലുകൾ, അതേ തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളൊക്കെ വലിയ പൊതുജനശ്രദ്ധ ആകർഷിക്കുന്നുണ്ട്. പി.വി. അൻവർ ഒരു പൊതുപ്രവർത്തകൻ എന്നതിലുപരിയായി അദ്ദേഹമൊരു വ്യവസായി കൂടിയാണെന്നുള്ളത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിലമ്പൂർ എംഎൽഎ പി വി അൻവറാണ് കുറച്ച് നാളുകളായി മാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രം. അദ്ദേഹം നടത്തുന്ന വെളിപ്പെടുത്തലുകൾ, അതേ തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളൊക്കെ വലിയ പൊതുജനശ്രദ്ധ ആകർഷിക്കുന്നുണ്ട്. പി.വി അൻവർ ഒരു പൊതുപ്രവർത്തകൻ എന്നതിലുപരിയായി അദ്ദേഹമൊരു വ്യവസായി കൂടിയാണെന്നുള്ളത് എല്ലാവർക്കുമറിയുന്നതാണ്. ഈ ലേഖനം ചർച്ച ചെയ്യുന്നത് പി.വി അൻവറെന്ന പൊതുപ്രവർത്തകന്റെ രാഷ്ട്രീയതന്ത്രങ്ങൾ സംരംഭകർക്കെങ്ങനെ ഉപയോഗപ്പെടുത്താം എന്നതിനെക്കുറിച്ചാണ്. 

1. തന്ത്രപരമായ സഖ്യങ്ങൾ 

ADVERTISEMENT

പി.വി അൻവർ എൽ.ഡി.എഫ് സ്വാതന്ത്രനായിട്ടാണ് എം.എൽ.എ ആയതെങ്കിലും അദ്ദേഹം ഒരു കോൺഗ്രസ്സ് പശ്ചാത്തലമുള്ളയാളാണ്. ചില പ്രശ്നങ്ങളെത്തുടർന്ന് കോൺഗ്രസ്സിൽ നിന്നകന്നാണ് അദ്ദേഹം എൽ.ഡി.എഫു മായി സഖ്യമുണ്ടാക്കുന്നതും നിലമ്പൂരിൽ നിന്നും നിയമസഭയിലേക്കെത്തുന്നതും. സംരംഭകന്റെ ഭാഷയിൽ ഇതിനെ തന്ത്രപരമായ സഖ്യം അഥവാ ‘Strategic Alliance’ എന്ന് പറയാം. സ്റ്റാർ ബക്സ് എന്ന ബഹുരാഷ്ട്ര കമ്പനി ഇന്ത്യയിൽ തങ്ങളുടെ സാന്നിധ്യമുറപ്പിക്കുന്നത് ടാറ്റ ഗ്രൂപുമായൊരു സഖ്യമുണ്ടാക്കി കൊണ്ടാണ്. ഇതിലൂടെ പല നേട്ടങ്ങളും രണ്ട് കൂട്ടർക്കുമുണ്ടാകും. പി. വി അൻവറിലേക്ക് വന്നാൽ എൽ.ഡി.എഫുമായുള്ള സഖ്യത്തിൽ അദ്ദേഹത്തിന് നിയമസഭയിലെത്താൻ കഴിഞ്ഞു. ഒപ്പം ഇടത് മുന്നണിക്ക് ഒരു സീറ്റ് ലഭിക്കുകയും ചെയ്തു. ഇങ്ങനെ രണ്ട് കൂട്ടർക്കും നേട്ടമുള്ള സഖ്യം ചേരലുകൾ കോര്‍പറേറ്റുകൾക്കിടയിൽ പതിവാണ്. എന്നാൽ ലഘുസംരംഭകർക്കിടയിൽ ഇതത്ര പ്രചാരത്തിലില്ല. സംഗതി സിംപിളാണ്. രണ്ട് കൂട്ടർക്കും നേട്ടമുള്ള കരാറുകളിൽ ഏർപ്പെടുക. ഉദാഹരണത്തിന്, ഒരേ സ്ഥലത്തുള്ള രണ്ട് തുണിക്കടകളിൽ പണക്കിഴിവുകൾ നൽകുന്നത് രണ്ട് പേരും കൂടിയാലോചിച്ചാണെങ്കിൽ രണ്ട് പേർക്കും അതിൽ നിന്നും നേട്ടമുണ്ടാകും.

2. സമൂഹമാധ്യമങ്ങൾ വലിയ ശക്തി 

സമൂഹമാധ്യമങ്ങളുടെ ശക്തമായ ഉപയോഗം പി.വി അൻവറിനെ മറ്റ് സാമാജികരിൽ നിന്നും വ്യത്യസ്തനാക്കി. സ്വന്തം ജില്ലയിലെ എല്ലാ എം.എൽ.എ മാരെയും അറിയുന്ന എത്ര പേർ നമുക്കിടയിലുണ്ട്. അവിടെയാണ് മലപ്പുറം ജില്ലയിലെ നിലമ്പൂർ എം.എൽ എ വ്യത്യസ്തനാകുന്നത്. അദ്ദേഹം ഏറെക്കുറെ സുപരിചിതനാണ്. ഇതിന് സമൂഹമാധ്യമങ്ങളിലൂടെയുള്ള ഇടപെടലുകളാണ് കാരണമായത്. പി.വി അൻവറിന് വേണ്ടി സമൂഹമാധ്യമങ്ങളിൽ വലിയൊരു സംഘം തന്നെ പ്രവർത്തിക്കുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. സമൂഹമാധ്യമങ്ങളിലൂടെ വിവാദപ്രസ്താവനകൾ നടത്തിയും അല്ലാതെയുമൊക്കെ അദ്ദേഹം സുപരിചിതനായി. ഇതിനിടെ അൻവറിനെ സമൂഹമാധ്യമങ്ങളിൽ പിന്തുണക്കുന്നവരെ കടന്നലുകളെന്നും അവരുടെ നേതാവായ അൻവറിനെ കടന്നൽ രാജയെന്നുമൊക്കെ വിശേഷിപ്പിക്കാൻ തുടങ്ങി. ഇതിനെ എതിരാളികൾ പരിഹസിച്ചിരുന്നുവെങ്കിലും വലിയ പ്രചാരം ലഭിച്ചു. അൻവർ ഉപയോഗിച്ചത് പോലുള്ള സമൂഹമാധ്യമ തന്ത്രങ്ങൾ ഉപയോഗിച്ചാൽ സംരംഭത്തിന് പ്രചാരം ലഭിക്കുമെന്ന കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇപ്പോഴും ഉപഭോക്താക്കളുടെ ശ്രദ്ധ പിടിച്ച് പറ്റുന്ന നീക്കങ്ങൾ സമൂഹമാധ്യമങ്ങളിൽ നടത്തണം. 

3. ആക്രമണ ശൈലി 

ADVERTISEMENT

പി.വി അൻവർ ആരോപണങ്ങൾ തുടങ്ങുന്നത് മലപ്പുറം എസ്.പിക്ക് എതിരായാണ്. അവിടെ നിന്നും മുൻ എസ്.പി സുജിത് ദാസിന്റെ ഫോൺ സംഭാഷണം പുറത്ത് വിടുന്നു. ശേഷം സുജിത് ദാസിൽ നിന്നും എ.ഡി.ജി.പി എം. ആർ. അജിത് കുമാറിലേക്കും പി. ശശിയിലേക്കും ഏറ്റവുമൊടുവിൽ മുഖ്യമന്ത്രിയിലേക്കും. പടിപടിയായുള്ള ആരോപണ ശരങ്ങളാണ് അവയുടെ പ്രസക്തി വർധിപ്പിച്ചത്. ഇത്തരത്തിൽ പടിയായി വേണം സംരംഭകനും തന്റെ എതിരാളികളെ നേരിടാൻ. വിപണിയിലെ മാറ്റങ്ങൾ മനസ്സിലാക്കിയ ശേഷം ഘട്ടം ഘട്ടമായി എതിരാളികളെ നേരിടുക.

4. അൻവറെന്ന ‘സൂപ്പർ ഹീറോ’

പി. വി അൻവർ കുറച്ച് പേർക്കെങ്കിലും ഇപ്പോൾ ‘സൂപ്പർ ഹീറോ’ ആണ്. അദ്ദേഹത്തെ വി.എസുമായും വി.എം സുധീരനുമായുമൊക്കെ താരതമ്യപ്പെടുത്തുന്നവരും ഉണ്ട്. അതിൽ എത്രമാത്രം യുക്തിയുണ്ടെന്നുള്ളത് അവരവർ തന്നെ കണ്ടെത്തേണ്ടതാണ്. പക്ഷെ അൻവർ സൂപ്പർ ഹീറോ പരിവേഷം നേടിയെടുക്കുന്നതിൽ വിജയിച്ചു. അത് കൊണ്ട് ഇപ്പോൾ അദ്ദേഹം ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് മുമ്പത്തേതിനേക്കാൾ വിശ്വാസ്യതയുണ്ട്. ഈ മാതൃകയിൽ സംരംഭകരും തങ്ങളെ ബ്രാൻഡ് ചെയ്യുന്നതിൽ ശ്രദ്ധിക്കണം. രത്തൻ ടാറ്റയുടെ വ്യക്തിപ്രഭാവം ടാറ്റ ഗ്രൂപ്പ് സംരംഭങ്ങളെ എത്ര മാത്രം സഹായിക്കുന്നുണ്ടെന്നത് പറയേണ്ടതില്ലല്ലോ. അത്തരത്തിൽ സംരംഭകന്റെ വ്യക്തിപ്രഭാവവും സംരംഭത്തെ വലിയ തോതിൽ സഹായിക്കും. ഉദാഹരണത്തിന്, ധാർമ്മികമായ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന വ്യക്തിയെന്ന പേര് ഉണ്ടാക്കിയെടുക്കാൻ സംരംഭകന് കഴിഞ്ഞാൽ അദ്ദേഹത്തിന്റെ സ്ഥാപനത്തിൽ ഗുണമേന്മയുള്ള ഉത്പന്നം/സേവനം ലഭിക്കും എന്ന ചിന്ത ഉപഭോക്താക്കളിൽ ഉണ്ടാക്കിയെടുക്കാൻ കഴിയും. 

5. ദീർഘവീക്ഷണമുള്ള നേതൃത്വം 

ADVERTISEMENT

അൻവറുമായുള്ള ബന്ധം ഇടതുമുന്നണി അവസാനിപ്പിച്ച ശേഷം വലത് മുന്നണിയിലേക്കോ മറ്റോ ചേക്കേറുന്നതിനെക്കുറിച്ചല്ല അൻവറിന്റെ ചിന്ത. മറിച്ച് ആളുണ്ടെങ്കിൽ പുതിയ പാർട്ടി തുടങ്ങുമെന്നതിനെക്കുറിച്ചാണ്. പുതിയ പാർട്ടി വാഴുമോ വീഴുമോ എന്നത് പിന്നീടുള്ള കാര്യം. പക്ഷെ ചിന്ത വലുതാണ്. ഇങ്ങനെയാകണം സംരംഭകനും. പ്രതിസന്ധികൾ വരുമ്പോൾ പല ബദലുകളും മുന്നിൽ വരും. അതിൽ നിന്നും ദീര്‍ഘവീക്ഷണത്തോടു കൂടി വേണം ഏത് വേണമെന്ന് തെരഞ്ഞെടുക്കാൻ. 

പൊതുപ്രവർത്തനം എന്നത് വലിയ വെല്ലുവിളികളുള്ള എന്നാൽ വിജയിക്കാനായാൽ അതിലേറെ നേട്ടങ്ങളുള്ള മേഖലയാണ്. ഏത് പൊതുപ്രവർത്തകന്റെ ജീവിതമെടുത്താലും ഇങ്ങനെ പഠിക്കാനായി നല്ലതും ചീത്തയുമായി പലതുമുണ്ടാകും. പി.വി അൻവറിനെ ഇവിടെ അവലംബമായെടുത്തത് നിലവിലെ സംഭവ വികാസങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം!

(ലേഖകൻ ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ് പിലാനി (BITS Pilani) യിൽ മാർക്കറ്റിങ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ്. ഇ-മെയിൽ: sajidnasar4@gmail.com)

English Summary:

This article analyzes Anwar's tactics, from social media dominance to aggressive accusations, revealing surprising lessons for entrepreneurs seeking success.