പിഎം ഇന്റേൺഷിപ് പദ്ധതിയുടെ ആദ്യ ബാച്ചായി 1.25 ലക്ഷം യുവാക്കൾ ഡിസംബർ രണ്ടിന് രാജ്യത്തെ ടോപ് 500 കമ്പനികളിൽ ഇന്റേണുകളായി പ്രവർത്തിച്ചു തുടങ്ങുമെന്നാണ് പ്രതീക്ഷയെന്ന് കേന്ദ്ര കോർപറേറ്റ് മന്ത്രാലയ വൃത്തങ്ങൾ. ഇന്റേൺഷിപ് നൽകാൻ ആഗ്രഹമുള്ള കമ്പനികളുടെ റജിസ്ട്രേഷൻ ഓൺലൈനായി ആരംഭിച്ചു.

പിഎം ഇന്റേൺഷിപ് പദ്ധതിയുടെ ആദ്യ ബാച്ചായി 1.25 ലക്ഷം യുവാക്കൾ ഡിസംബർ രണ്ടിന് രാജ്യത്തെ ടോപ് 500 കമ്പനികളിൽ ഇന്റേണുകളായി പ്രവർത്തിച്ചു തുടങ്ങുമെന്നാണ് പ്രതീക്ഷയെന്ന് കേന്ദ്ര കോർപറേറ്റ് മന്ത്രാലയ വൃത്തങ്ങൾ. ഇന്റേൺഷിപ് നൽകാൻ ആഗ്രഹമുള്ള കമ്പനികളുടെ റജിസ്ട്രേഷൻ ഓൺലൈനായി ആരംഭിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പിഎം ഇന്റേൺഷിപ് പദ്ധതിയുടെ ആദ്യ ബാച്ചായി 1.25 ലക്ഷം യുവാക്കൾ ഡിസംബർ രണ്ടിന് രാജ്യത്തെ ടോപ് 500 കമ്പനികളിൽ ഇന്റേണുകളായി പ്രവർത്തിച്ചു തുടങ്ങുമെന്നാണ് പ്രതീക്ഷയെന്ന് കേന്ദ്ര കോർപറേറ്റ് മന്ത്രാലയ വൃത്തങ്ങൾ. ഇന്റേൺഷിപ് നൽകാൻ ആഗ്രഹമുള്ള കമ്പനികളുടെ റജിസ്ട്രേഷൻ ഓൺലൈനായി ആരംഭിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ പിഎം ഇന്റേൺഷിപ് പദ്ധതിയുടെ ആദ്യ ബാച്ചായി 1.25 ലക്ഷം യുവാക്കൾ ഡിസംബർ രണ്ടിന് രാജ്യത്തെ ടോപ് 500 കമ്പനികളിൽ ഇന്റേണുകളായി പ്രവർത്തിച്ചു തുടങ്ങുമെന്നാണ് പ്രതീക്ഷയെന്ന് കേന്ദ്ര കോർപറേറ്റ് മന്ത്രാലയ വൃത്തങ്ങൾ. ഇന്റേൺഷിപ് നൽകാൻ ആഗ്രഹമുള്ള കമ്പനികളുടെ റജിസ്ട്രേഷൻ ഓൺലൈനായി ആരംഭിച്ചു. പൈലറ്റ് പദ്ധതിയിലേക്ക് ഒക്ടോബർ 12ന് രാവിലെ മുതൽ ഇന്റേൺഷിപ് വേണ്ട യുവാക്കൾക്ക് അപേക്ഷിക്കാം. പൈലറ്റ് പദ്ധതിക്കായി 800 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.

കഴിവതും അപേക്ഷകരുടെ ജില്ലയിലോ സംസ്ഥാനത്തോ തന്നെയായിരിക്കും ഇന്റേൺഷിപ് നൽകുക. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, മാക്സ് ഹെൽത്ത് ഇൻഷുറൻസ്, അലെംബിക് ഫാർമസ്യൂട്ടിക്കൽസ് അടക്കം 111 കമ്പനികൾ ഇതിനകം റജിസ്റ്റർ ചെയ്തു. ഇന്നലെ ഉച്ചയ്ക്കു മുൻപ് തന്നെ 1,077 ഇന്റേൺഷിപ് അവസരങ്ങൾ കമ്പനികൾ വാഗ്ദാനം ചെയ്തതായും അധികൃതർ സൂചിപ്പിച്ചു. അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയാറാക്കുമ്പോൾ കേന്ദ്ര സംവരണരീതി പിന്തുടരും. കഴിഞ്ഞ 3 വർഷത്തെ ശരാശരി സിഎസ്ആർ ഫണ്ട് വിനിയോഗത്തിൽ മുൻനിരയിലുള്ള 500 കമ്പനികളിൽ യുവാക്കൾക്ക് ഇന്റേൺഷിപ് നൽകുകയാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. ഈ കമ്പനികൾക്ക് നേരിട്ട് സാധ്യമല്ലെങ്കിൽ, അവരുടെ വെൻഡർ, ക്ലയന്റ്, സപ്ലയർ കമ്പനികളിൽ നൽകാം.

ADVERTISEMENT

വിവരങ്ങൾക്ക്: 1800-116-090 (ടോൾ ഫ്രീ നമ്പർ). വെബ്സൈറ്റ്: pminternship.mca.gov.in (ഒക്ടോബർ 12 മുതൽ പൊതുജനങ്ങൾക്ക് ലഭ്യമാകും.)

യോഗ്യത

∙ പ്രായം: 21-24. പൂർണസമയ വിദ്യാഭ്യാസമോ പൂർണസമയ ജോലിയോ ചെയ്യുന്നവരാകരുത്. ഓൺലൈൻ/വിദൂര വിദ്യാഭ്യാസത്തിലുള്ളവർക്കും അപേക്ഷിക്കാം. ഹൈസ്കൂൾ, ഹയർ സെക്കൻഡറി, ഐടിഐ, പോളിടെക്നിക് ഡിപ്ലോമ, ബിരുദം (ഉദാ: ബിഎ, ബിഎസ്‍സി, ബികോം, ബിബിഎ, ബിഫാം).

ADVERTISEMENT

ആർക്കൊക്കെ പറ്റില്ല

∙ മാതാപിതാക്കളുടെയോ ജീവിതപങ്കാളിയുടെയോ വരുമാനം 8 ലക്ഷം രൂപയ്ക്കും മുകളിലുള്ളവർ. ഇവരിലാരും സർക്കാരിലെ സ്ഥിര ജീവനക്കാരാകാനും പാടില്ല.

∙ ഐഐടി, ഐഐഎം, ദേശീയ നിയമ സർവകലാശാലകൾ, ഐസർ, എൻഐഡി, ഐഐഐടി വിദ്യാർഥികൾ.

∙ സിഎ, സിഎംഎ, സിഎസ്, എംബിബിഎസ്, ബിഡിഎസ്, എംബിഎ അടക്കം ഏതെങ്കിലും ബിരുദാനന്തര ബിരുദമുള്ളവർ

∙ കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ ഏതെങ്കിലും സ്കിൽ, അപ്രന്റിസ്ഷിപ്, ഇന്റേൺഷിപ് പ്രോഗ്രാമുകളിലുള്ളവർ.

സമയക്രമം

∙ ഒക്ടോബർ 12 മുതൽ 25 വരെ:
യുവാക്കൾക്ക് pminternship.mca.gov.in വഴി അപേക്ഷിക്കാം. കമ്പനികൾ ലിസ്റ്റ് ചെയ്തിരിക്കുന്ന ഇന്റേൺഷിപ് 5 അവസരങ്ങൾ വരെ തിരഞ്ഞെടുക്കാം.

∙ ഒക്ടോബർ 26: 25 വരെ അപേക്ഷിച്ചവരുടെ ചുരുക്കപട്ടിക തയാറാക്കി സർക്കാർ കമ്പനികൾക്ക് അയയ്ക്കും. 25 കഴിഞ്ഞും റജിസ്റ്റർ ചെയ്യാമെങ്കിലും പൈലറ്റ് പദ്ധതിയിൽ പരിഗണിക്കില്ല.

∙ ഒക്ടോബർ 27 മുതൽ നവംബർ 7 വരെ: ചുരുക്കപട്ടികയുടെ അടിസ്ഥാനത്തിലും സ്വന്തം ആവശ്യം പരിഗണിച്ചും യുവാക്കളെ തിരഞ്ഞെടുക്കും.

∙ നവംബർ 8 മുതൽ 15 വരെ: അപേക്ഷകർക്ക് കമ്പനികളുടെ ഓഫർ ഓൺലൈനായി അംഗീകരിക്കാനുള്ള സമയം. ആദ്യ ഓഫർ താൽപര്യമില്ലെങ്കിൽ മറ്റ് 2 ഓഫറുകൾ കൂടി ലഭ്യമാക്കും.

∙ ഡിസംബർ 2: ആദ്യ ബാച്ചിന്റെ ഇന്റേൺഷിപ് ഔദ്യോഗികമായി ആരംഭിക്കും. ഒറ്റത്തവണയായി നൽകുന്ന 6,000 രൂപ ബാങ്ക് അക്കൗണ്ടിലെത്തും. തുടർന്ന് 12 മാസത്തേക്ക് ഇന്റേൺഷിപ്.

ADVERTISEMENT

ആനുകൂല്യങ്ങൾ

∙ സ്റ്റൈപ‌ൻഡ്:
പ്രതിമാസം 5,000 രൂപ. ഇതിൽ 4,500 രൂപ സർക്കാർ നേരിട്ട് അക്കൗണ്ടിലേക്ക് നൽകും. ബാക്കി 500 രൂപ കമ്പനി സിഎസ്ആർ ഫണ്ടിൽ നിന്ന് നൽകും. വേണമെങ്കിൽ കമ്പനിക്ക് അധികതുകയും നൽകാം.

∙ ഇൻഷുറൻസ്: പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമ യോജന, പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന എന്നീ ഇൻഷുറൻസ് പദ്ധതികളുടെ ഭാഗമാകും. പ്രീമിയം സർക്കാർ അടയ്ക്കും.

English Summary:

PM Internship Scheme

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT