അങ്ങനെ സൊമാറ്റോ മുതലാളി തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പഠിച്ചു!
തൊഴിലാളികളുടെ പ്രശ്നങ്ങൾ നേരിട്ട് മനസിലാക്കാൻ സൊമറ്റോയുടെ മുതലാളി ഒരു ദിവസത്തേക്ക് തൊഴിലാളിയായി മാറി. സൊമാറ്റോ സിഇഒ ദീപിന്ദർ ഗോയലാണ് ഫുഡ് ഡെലിവറി ഏജന്റിന്റെ റോൾ ഏറ്റെടുത്തത്. ഡെലിവറി ഏജന്റിന്റെ യൂണിഫോമിൽ തന്റെ ജീവനക്കാർ ദിവസവും അനുഭവിക്കുന്ന പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കാനാണ് തെരുവിലിറങ്ങിയത്.

തൊഴിലാളികളുടെ പ്രശ്നങ്ങൾ നേരിട്ട് മനസിലാക്കാൻ സൊമാറ്റോയുടെ മുതലാളി ഒരു ദിവസത്തേക്ക് തൊഴിലാളിയായി മാറി. സൊമാറ്റോ സിഇഒ ദീപിന്ദർ ഗോയലാണ് ഫുഡ് ഡെലിവറി ഏജന്റിന്റെ റോൾ ഏറ്റെടുത്തത്. ഡെലിവറി ഏജന്റിന്റെ യൂണിഫോമിൽ തന്റെ ജീവനക്കാർ ദിവസവും അനുഭവിക്കുന്ന പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കാനാണ് ഗോയൽ തെരുവിലിറങ്ങിയത്. അദ്ദേഹത്തിന്റെ കൂടെ ഭാര്യ ഗ്രെസിയ മുനോസ് ഉണ്ടായിരുന്നു. തനിക്കുണ്ടായ അനുഭവങ്ങൾ അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.
മനുഷ്യത്വം വേണം
ഷോപ്പിങ് മാളുകൾ കൂടുതൽ മനുഷ്യത്വപരമായ സമീപനം ഡെലിവറി ഏജന്റുമാരോട് പുലർത്തണമെന്ന് അദ്ദേഹം പറഞ്ഞു. ഭക്ഷണം വിതരണം ചെയ്യുമ്പോൾ ഗോവണി ഉപയോഗിക്കാൻ ആവശ്യപ്പെട്ടതായും ഗുഡ്ഗാവിലെ മാളിൽ പ്രവേശിക്കാൻ അനുവദിച്ചില്ലെന്നും വെളിപ്പെടുത്തുന്ന വീഡിയോ അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു. തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് മാളുകളുമായി കൂടുതൽ ചർച്ചകൾ നടത്തേണ്ടതുണ്ടെന്നു മനസ്സിലാക്കി എന്ന് സൊമാറ്റോ സിഇഒ പറഞ്ഞു .കൂടാതെ മാളുകൾ ഡെലിവറി പങ്കാളികളോട് കൂടുതൽ മാനുഷികത പുലർത്തേണ്ടതുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ ഈ ഇൻസ്റ്റാഗ്രാം പോസ്റ്റിന് അദ്ദേഹത്തിന് അഭിനന്ദനങ്ങളോടൊപ്പം വിമര്‍ശനങ്ങളും സോഷ്യൽ മീഡിയയിൽ ഉണ്ട്. ഇത് സൊമാറ്റോ സിഇഒയുടെ വെറും "പബ്ലിസിറ്റി സ്റ്റണ്ട്" ആണെന്നാണ് കമന്റ്. പ്ലാറ്റ്‌ഫോം ഫീസ് കുറയ്ക്കാൻ സോമറ്റോ ഒന്നും ചെയ്യുന്നില്ല എന്ന പരാതിയും ഉണ്ട്.
ഇസോപ്സ്
സൊമാറ്റോ ജീവനക്കാരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഏകദേശം 1.2 കോടി ജീവനക്കാർക്ക് സ്റ്റോക്ക് ഓപ്ഷനുകൾ (ESOPs) ഇഷ്യൂ ചെയ്യുന്നതിന് അംഗീകാരം നൽകി. ഗാന്ധിജയന്തി ദിനത്തിൽ എക്‌സ്‌ചേഞ്ച് ഫയലിങിൽ പ്രഖ്യാപിച്ച ഈ നീക്കം യോഗ്യരായ ജീവനക്കാർക്ക് പ്രതിഫലം നൽകാനും മത്സരാധിഷ്ഠിത ഭക്ഷ്യ വിതരണ വിപണിയിൽ കമ്പനിയുടെ തുടർച്ചയായ വളർച്ചയ്ക്ക് സംഭാവന നൽകാൻ അവരെ പ്രേരിപ്പിക്കാനും ലക്ഷ്യമിടുന്നു. എംപ്ലോയി സ്റ്റോക്ക് ഓണർഷിപ്പ് പ്ലാൻ (ESOP) എന്നത് കമ്പനിയുടെ ഓഹരികൾ സ്വന്തമാക്കാൻ അനുവദിക്കുന്ന ആനുകൂല്യ പദ്ധതിയാണ്. കമ്പനി ഉടമകൾ അവരുടെ ഓഹരികൾ വിൽക്കാനും ESOP-കൾ ഉപയോഗിക്കാറുണ്ട്.
∙ജീവനക്കാർക്കും ബിസിനസിനും കമ്മ്യൂണിറ്റിക്കും ESOP നിരവധി ആനുകൂല്യങ്ങൾ നൽകും.
∙കമ്പനിയുടെ കാഴ്ചപ്പാടുമായി ജീവനക്കാരുടെ താൽപ്പര്യങ്ങളെ കൂട്ടിയിണക്കാൻ ESOP-കൾക്ക് കഴിയും.
∙ESOP-കൾ തൊഴിലുടമയ്ക്കും ജീവനക്കാരനും നികുതി ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യാറുണ്ട്.
∙തൊഴിലാളികളെ ആ കമ്പനിയിൽ തന്നെ നിലനിർത്താൻ ESOP-കൾക്ക് കഴിയും.
∙അതുപോലെ ബിസിനസ് സുസ്ഥിരമായി നിലനിന്നു പോകാനും ESOP സഹായിക്കും.
∙കമ്പനി വളരുന്നതിനനുസരിച്ച് ജീവനക്കാരന്റെ പോക്കറ്റിന് കനംവയ്ക്കുന്ന ESOP പോലുള്ള പദ്ധതികൾ ഇപ്പോൾ കമ്പനികൾ കൊണ്ടുവരുന്നുണ്ട്.
∙ജീവനക്കാർ കമ്പനികൾ അടിക്കടി മാറുന്നത് തടയാനും ESOP കൾ സഹായിക്കുന്നതിനാൽ കമ്പനി ഉടമകൾക്കുംപ്രത്യേക താല്പര്യമുണ്ട്.