വീണ്ടും അദാനിയുടെ ഓഹരി വാങ്ങിക്കൂട്ടി 'രക്ഷകൻ'; ഇക്കുറി ഒഴുക്കിയത് 6,625 കോടി
അദാനി കമ്പനികളിലെ ഓഹരി പങ്കാളിത്തം പ്രൊമോട്ടർമാരായ അദാനിയും കുടുംബവും കഴിഞ്ഞപാദത്തിൽ വലിയതോതിൽ ഉയർത്തി. അദാനി ഗ്രീൻ എനർജിയിലെ ഓഹരി പങ്കാളിത്തം ഇതോടെ 57.52ൽ നിന്ന് 60.94 ശതമാനത്തിലെത്തി.
അദാനി കമ്പനികളിലെ ഓഹരി പങ്കാളിത്തം പ്രൊമോട്ടർമാരായ അദാനിയും കുടുംബവും കഴിഞ്ഞപാദത്തിൽ വലിയതോതിൽ ഉയർത്തി. അദാനി ഗ്രീൻ എനർജിയിലെ ഓഹരി പങ്കാളിത്തം ഇതോടെ 57.52ൽ നിന്ന് 60.94 ശതമാനത്തിലെത്തി.
അദാനി കമ്പനികളിലെ ഓഹരി പങ്കാളിത്തം പ്രൊമോട്ടർമാരായ അദാനിയും കുടുംബവും കഴിഞ്ഞപാദത്തിൽ വലിയതോതിൽ ഉയർത്തി. അദാനി ഗ്രീൻ എനർജിയിലെ ഓഹരി പങ്കാളിത്തം ഇതോടെ 57.52ൽ നിന്ന് 60.94 ശതമാനത്തിലെത്തി.
ഹിൻഡൻബർഗ് ഉൾപ്പെടെ ഉന്നയിച്ച ആരോപണശരങ്ങളേറ്റ് തളർന്നുവീണ വേളയിൽ അദാനി ഗ്രൂപ്പ് കമ്പനികളുടെ 'രക്ഷകന്റെ' പരിവേഷവുമായി രംഗത്തെത്തിയ ജിക്യുജി പാർട്ണേഴ്സ് ഇക്കഴിഞ്ഞ ജൂലൈ-സെപ്റ്റംബർ പാദത്തിലും വാങ്ങിക്കൂട്ടിയത് 6,000 കോടിയിലേറെ രൂപയുടെ അദാനി ഓഹരികൾ. അദാനി ഗ്രൂപ്പ് കമ്പനികളുടെ പ്രൊമോട്ടർമാരും (ശതകോടീശ്വരൻ ഗൗതം അദാനിയും കുടുംബവും) ജിക്യുജി പാർട്ണേഴ്സും സംയുക്തമായി 19,400 കോടി രൂപയുടെ ഓഹരികളാണ് കഴിഞ്ഞപാദത്തിൽ വാങ്ങിയത്. പ്രൊമോട്ടർമാർ 12,780 കോടി രൂപ ഒഴുക്കിയപ്പോൾ ജിക്യുജി പാർട്ണേഴ്സ് ചെലവിട്ടത് 6,625 കോടി രൂപയാണ്.
അദാനിയുടെ 'രക്ഷകൻ' ജിക്യുജി
ഇന്ത്യൻ വംശജനായ രാജീവ് ജെയിൻ നയിക്കുന്ന അമേരിക്കൻ നിക്ഷേപ സ്ഥാപനമാണ് ജിക്യുജി പാർട്ണേഴ്സ്. കഴിഞ്ഞവർഷം ഹിൻഡൻബർഗിന്റെ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികൾ കനത്ത വിൽപനസമ്മർദ്ദം നേരിടുകയും വിപണിമൂല്യത്തിൽ നിന്ന് സംയോജിതമായി 12 ലക്ഷം കോടിയിലേറെ രൂപ നഷ്ടപ്പെടുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു ജിക്യുജി പാർട്ണേഴ്സ് അദാനി ഗ്രൂപ്പ് ഓഹരികളിൽ വൻതോതിൽ നിക്ഷേപവുമായി എത്തിയത്. ഇത്, അദാനി ഓഹരികൾക്ക് വലിയ ആശ്വാസവുമായിരുന്നു.
കഴിഞ്ഞ ഓഗസ്റ്റ് വരെയുള്ള കണക്കെടുത്താൽ അദാനി ഗ്രൂപ്പ് ഓഹരികളിൽ ജിക്യുജിയുടെ മൊത്ത നിക്ഷേപം 80,000 കോടി രൂപയായിരുന്നു. അദാനി എന്റർപ്രൈസസ്, അദാനി എനർജി സൊല്യൂഷൻസ്, അദാനി ഗ്രീൻ എനർജി, അംബുജ സിമന്റ് എന്നിവയിലാണ് കഴിഞ്ഞപാദത്തിൽ ജിക്യുജി ഓഹരി പങ്കാളിത്തം കൂട്ടിയത്. അതേസമയം, അദാനി പോർട്സിൽ നിന്ന് 22 കോടി രൂപയുടെയും അദാനി പവറിൽ നിന്ന് 35 കോടി രൂപയുടെയും നിക്ഷേപം പിൻവലിക്കുകയും ചെയ്തിട്ടുണ്ട്.
പുതിയ നിക്ഷേപത്തോടെ, നിലവിൽ അദാനി എനർജി സൊല്യൂഷൻസിൽ 4.7% ഓഹരികൾ ജിക്യുജിക്ക് സ്വന്തമാണ്. നേരത്തേ ഇത് 3.4% ആയിരുന്നു. അദാനി ഗ്രീൻ എനർജിയിലെ ഓഹരി പങ്കാളിത്തം 4.16ൽ നിന്ന് 5.28% ആയി ഉയർന്നു. അംബുജ സിമന്റിലേത് 1.35ൽ നിന്നുയർന്ന് 2.05 ശതമാനത്തിലെത്തി. 3.4ൽ നിന്ന് 3.52 ശതമാനമായാണ് അദാനി എന്റർപ്രൈസസിലെ പങ്കാളിത്തം വർധിച്ചത്.
സ്വന്തം 'ഓഹരികൾ' കൂട്ടി അദാനി
അദാനി കമ്പനികളിലെ ഓഹരി പങ്കാളിത്തം പ്രൊമോട്ടർമാരായ അദാനിയും കുടുംബവും കഴിഞ്ഞപാദത്തിൽ വലിയതോതിൽ ഉയർത്തി. അദാനി ഗ്രീൻ എനർജിയിലെ ഓഹരി പങ്കാളിത്തം ഇതോടെ 57.52ൽ നിന്ന് 60.94 ശതമാനത്തിലെത്തി. അദാനി പവറിലേത് 2.25% വർധിച്ച് 74.96 ശതമാനമായി. അംബുജ സിമന്റ്സിൽ പങ്കാളിത്തം പക്ഷേ, 70.33 ശതമാനത്തിൽ നിന്ന് 67.57 ശതമാനമായി കുറച്ചു.