ഹ്യുണ്ടായ് ഐപിഒ: ഇതുവരെ 16% സബ്സ്ക്രിപ്ഷൻ; ഗ്രേ മാർക്കറ്റ് വില കയറുന്നു, ലിസ്റ്റിങ് നേട്ടം പ്രതീക്ഷിക്കാമോ?
ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വമ്പൻ പ്രാരംഭ ഓഹരി വിൽപന (ഐപിഒ) എന്ന പെരുമയോടെ ആരംഭിച്ച ഹ്യുണ്ടായ് ഐപിഒയുടെ ഒന്നാം ദിനം സമാപനത്തിലേക്ക് അടുക്കുമ്പോൾ ഇതുവരെ ലഭിച്ചത് 16% അപേക്ഷകൾ.ചെറുകിട (റീറ്റെയ്ൽ) നിക്ഷേപകർക്കായി നീക്കിച്ച ഓഹരികളിൽ ഇതിനം 24% അപേക്ഷകരെത്തി. റീറ്റെയ്ൽ വിഭാഗത്തിലാണ് കൂടുതൽ

ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വമ്പൻ പ്രാരംഭ ഓഹരി വിൽപന (ഐപിഒ) എന്ന പെരുമയോടെ ആരംഭിച്ച ഹ്യുണ്ടായ് ഐപിഒയുടെ ഒന്നാം ദിനം സമാപനത്തിലേക്ക് അടുക്കുമ്പോൾ ഇതുവരെ ലഭിച്ചത് 16% അപേക്ഷകൾ. ചെറുകിട (റീറ്റെയ്ൽ) നിക്ഷേപകർക്കായി നീക്കിവച്ച ഓഹരികളിൽ ഇതിനകം 24% അപേക്ഷകരെത്തി. റീറ്റെയ്ൽ വിഭാഗത്തിലാണ് കൂടുതൽ അപേക്ഷകരുള്ളതും. യോഗ്യരായ നിക്ഷേപ സ്ഥാപനങ്ങൾക്കായി നീക്കിവച്ച ഓഹരികളിൽ 5% മാത്രം അപേക്ഷകരേ വന്നിട്ടുള്ളൂ. സ്ഥാപനേതര നിക്ഷേപകരിൽ നിന്ന് 11% അപേക്ഷകളും ലഭിച്ചു.
അതേസമയം, ഓഹരിയുടെ ഗ്രേ മാർക്കറ്റ് വില (അനൗദ്യോഗിക വിപണിയിലെ വില) കൂടുന്നുണ്ട് എന്നത് നിക്ഷേപകർക്ക് ആശ്വാസമാകും. ഏതാനും നാളുകൾക്ക് മുമ്പുവരെ ഇഷ്യൂ വിലയേക്കാൾ 525 രൂപ അധികമായിരുന്നു ഗ്രേ മാർക്കറ്റ് വില. ഇത് 65 രൂപയായാണ് ഇന്ന് താഴ്ന്നതെങ്കിലും മെല്ലെ കൂടുന്നുണ്ട്. ഗ്രേ മാർക്കറ്റിലെ അധികവില അഥവാ ഗ്രേ മാർക്കറ്റ് പ്രീമിയം (ജിഎംപി) കുറഞ്ഞുനിന്നാൽ അത് ഓഹരികളുടെ ലിസ്റ്റിങ് വിലയെ ബാധിക്കും.
ജിഎംപി കൂടുതലാണെങ്കിലേ ലിസ്റ്റിങ് വിലയും കൂടൂ. നിലവിലെ ജിഎംപി പരിഗണിച്ചാൽ ലിസ്റ്റിങ് വിലയിൽ ഇഷ്യൂ വിലയേക്കാൾ 2-3% വർധനയ്ക്കേ സാധ്യതയുളളൂ എന്ന് കരുതപ്പെടുന്നു. അതായത്, ഹ്രസ്വകാല നിക്ഷേപത്തിലൂടെ നേട്ടം ആഗ്രഹിക്കുന്നവർക്ക് അത് തിരിച്ചടിയാണ്. അതുകൊണ്ട് തന്നെ, ദീർഘനേട്ടം നേട്ടം ഉദ്ദേശിച്ച് ഹ്യുണ്ടായ് ഐപിഒയിൽ പങ്കെടുക്കുന്നതാണ് ഏറെ ഉചിതമെന്ന് വിലയിരുത്തുന്നവരുമുണ്ട്.
ഹ്യുണ്ടായ് ഐപിഒയും കണക്കുകളും
ഓഹരിക്ക് 1,865-1,960 രൂപ പ്രൈസ് ബാൻഡിലാണ് ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡിന്റെ ഐപിഒ. ഉയർന്ന പ്രൈസ് ബാൻഡായ 1,960 രൂപ കണക്കാക്കിയാൽ കമ്പനിക്ക് വിലയിരുത്തുന്ന വിപണിമൂല്യം (മാർക്കറ്റ് കാപ്പിറ്റലൈസേഷൻ) 1.6 ലക്ഷം കോടി രൂപയാണ്. ഇന്നുമുതൽ 17 വരെയാണ് ഐപിഒ. യോഗ്യരായവരുടെ ഡിമാറ്റ് അക്കൗണ്ടിൽ 18ന് ഓഹരികൾ ലഭ്യമാക്കും. ബിഎസ്ഇയിലും എൻഎസ്ഇയിലും 22ന് ഓഹരികൾ ലിസ്റ്റ് ചെയ്യും. ഇന്നലെ ആങ്കർ നിക്ഷേപകരിൽ നിന്ന് (വൻകിട നിക്ഷേപ സ്ഥാപനങ്ങൾ) 8,315.3 കോടി രൂപ ഓഹരി വിൽപനയിലൂടെ ഹ്യുണ്ടായ് സമാഹരിച്ചിരുന്നു.
എത്ര ഓഹരി വാങ്ങാം?
ഹ്യുണ്ടായിയുടെ മിനിമം 7 ഓഹരിൾക്കാണ് ഐപിഒ വഴി അപേക്ഷിക്കാനാകുക. തുടർന്ന് അതിന്റെ ഗുണിതങ്ങൾക്കായും അപേക്ഷിക്കാം. ഒരാൾക്ക് ചെലവാക്കാനാകുന്ന മിനിമം തുക ഓഹരിയുടെ കുറഞ്ഞ പ്രൈസ് ബാൻഡായ 1,865 രൂപ പ്രകാരം 13,055 രൂപ.