സ്വർണവില പുത്തൻ ഉയരത്തിൽ; ആഭരണം വാങ്ങുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം?
ഇന്ത്യയിൽ ഏറ്റവുമധികം സ്വർണാഭരണങ്ങൾ വിറ്റഴിയുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. പ്രതിദിനം 250-300 കോടി രൂപയുടെയും ഓരോ സാമ്പത്തിക വർഷവും ശരാശരി ഒരുലക്ഷം കോടി രൂപയുടെയും സ്വർണാഭരണങ്ങളാണ് സംസ്ഥാനത്തെ വിപണിയുടെ വിറ്റുവരവ്. മലയാളിയും സ്വർണവും തമ്മിലെ ഫ്രണ്ട്ഷിപ്പിന്റെ ആഴം ഇതിൽ വ്യക്തം. വില അനുദിനം
ഇന്ത്യയിൽ ഏറ്റവുമധികം സ്വർണാഭരണങ്ങൾ വിറ്റഴിയുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. പ്രതിദിനം 250-300 കോടി രൂപയുടെയും ഓരോ സാമ്പത്തിക വർഷവും ശരാശരി ഒരുലക്ഷം കോടി രൂപയുടെയും സ്വർണാഭരണങ്ങളാണ് സംസ്ഥാനത്തെ വിപണിയുടെ വിറ്റുവരവ്. മലയാളിയും സ്വർണവും തമ്മിലെ ഫ്രണ്ട്ഷിപ്പിന്റെ ആഴം ഇതിൽ വ്യക്തം. വില അനുദിനം
ഇന്ത്യയിൽ ഏറ്റവുമധികം സ്വർണാഭരണങ്ങൾ വിറ്റഴിയുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. പ്രതിദിനം 250-300 കോടി രൂപയുടെയും ഓരോ സാമ്പത്തിക വർഷവും ശരാശരി ഒരുലക്ഷം കോടി രൂപയുടെയും സ്വർണാഭരണങ്ങളാണ് സംസ്ഥാനത്തെ വിപണിയുടെ വിറ്റുവരവ്. മലയാളിയും സ്വർണവും തമ്മിലെ ഫ്രണ്ട്ഷിപ്പിന്റെ ആഴം ഇതിൽ വ്യക്തം. വില അനുദിനം
ഇന്ത്യയിൽ ഏറ്റവുമധികം സ്വർണാഭരണങ്ങൾ വിറ്റഴിയുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. പ്രതിദിനം 250-300 കോടി രൂപയുടെയും ഓരോ സാമ്പത്തിക വർഷവും ശരാശരി ഒരുലക്ഷം കോടി രൂപയുടെയും സ്വർണാഭരണങ്ങളാണ് സംസ്ഥാനത്തെ വിപണിയുടെ വിറ്റുവരവ്. മലയാളിയും സ്വർണവും തമ്മിലെ ഫ്രണ്ട്ഷിപ്പിന്റെ ആഴം ഇതിൽ വ്യക്തം. വില അനുദിനം റെക്കോർഡ് തകർത്തിട്ടും ഇക്കഴിഞ്ഞ ഓണക്കാലത്തും ഏകദേശം 20,000 കോടി രൂപയുടെ സ്വർണാഭരണങ്ങൾ കേരളത്തിൽ വിറ്റഴിഞ്ഞിരുന്നു.
പവൻ വില ചരിത്രത്തിൽ ആദ്യമായി 57,000 രൂപ ഭേദിച്ചുവെന്ന പ്രത്യേകത ഇന്നത്തെ ദിവസത്തിനുണ്ട്. 57,120 രൂപയിലാണ് ഇന്ന് വ്യാപാരം. ഗ്രാം വിലയും റെക്കോർഡായ 7,140 രൂപയിലെത്തി. സ്വർണം വാങ്ങുമ്പോൾ വില മാത്രം നോക്കിയാൽ മതിയോ? എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്? ഇൻഷുറൻസ് അടക്കം നിരവധി കാര്യങ്ങളുണ്ട്. വിശദമായി നോക്കാം.
നികുതിയും എച്ച്‍യുഐഡിയും
57,120 രൂപയാണ് ഇന്നൊരു പവന് വില. എന്നാൽ, ആ വിലയ്ക്ക് ഒരു പവൻ ആഭരണം കിട്ടില്ല. സ്വർണത്തിന് മൂന്ന് ശതമാനമാണ് ജിഎസ്ടി. മറ്റൊന്ന്, ഹോൾമാർക്ക് മുദ്രയാണ്. നിലവിൽ ഇത് എച്ച്‍യുഐഡി അഥവാ ഹോൾമാർക്ക് യുണീക് ഐഡന്റിഫിക്കേഷൻ എന്നറിയപ്പെടുന്നു. സ്വർണാഭരണം സംബന്ധിച്ച വിവരങ്ങളെല്ലാം അതിലുണ്ടാകും. നിങ്ങൾ വാങ്ങുന്ന സ്വർണാഭരണത്തിന്റെ പരിശുദ്ധി, ജ്വല്ലറി ഐഡന്റിഫിക്കേഷൻ, ബിഐഎസ് മുദ്ര തുടങ്ങിയ വിവരങ്ങൾ അതിലുണ്ടാകും. 45 രൂപയും അതിന്റെ 18% ജിഎസ്ടിയും ചേരുന്ന 53.10 രൂപയാണ് എച്ച്‍യുഐഡി ചാർജ്.
പണിക്കൂലി
സ്വർണാഭരണത്തിന് ഓരോ ജ്വല്ലറിയിലും പണിക്കൂലിയുണ്ട്. ഇത് സാധാരണ മിനിമം 5-10 ശതമാനമാണ്. ബ്രാൻഡഡ് ജ്വല്ലറികൾക്ക് 20-30 ശതമാനമൊക്കെയാകാം. ചില ജ്വല്ലറികൾ ഇപ്പോൾ ഓഫറുകളുടെ ഭാഗമായി പൂജ്യം ശതമാനം പണിക്കൂലി വാഗ്ദാനം ചെയ്യുന്നുണ്ട്. മിനിമം 5% പണിക്കൂലി കണക്കാക്കിയാൽ ഇന്ന് 61,830 രൂപ കൊടുത്താലേ കേരളത്തിൽ ഒരു പവൻ ആഭരണം വാങ്ങാനാകൂ. ഒരു ഗ്രാം ആഭരണത്തിന് നൽകേണ്ടത് 7,729 രൂപയും. സ്വർണാഭരണം വാങ്ങുമ്പോൾ ഏത് ജ്വല്ലറിയിലാണ് ഏറ്റവും കുറഞ്ഞ പണിക്കൂലി, ആകർഷകമായ ഡിസൈൻ, വൈവിധ്യമായ ആഭരണ കളക്ഷൻ, മികവുറ്റ സേവനം എന്നിവ മനസ്സിലാക്കിയിരിക്കുന്നത് ഗുണം ചെയ്യും.
ഇൻഷ്വറൻസും മെയിന്റനൻസും
സ്വർണം മലയാളിക്ക് വെറും ആഭരണമല്ല. അടിയന്തര സാമ്പത്തികാവശ്യം നിറവേറ്റാൻ സഹായിക്കുന്ന നല്ലൊരു നിക്ഷേപം കൂടിയാണ്. സ്വർണം പണയംവച്ച് വായ്പ എളുപ്പത്തിൽ നേടാനാകുമല്ലോ. എന്നാൽ, നാം പണം ചെലവിട്ട് വാങ്ങുന്ന സ്വർണം എക്കാലവും സുരക്ഷിതമായി സൂക്ഷിക്കേണ്ട ഉത്തരവാദിത്തം നമുക്ക് തന്നെയാണ്. മുൻനിര ജ്വല്ലറികൾ സ്വർണത്തിന് ഇൻഷുറൻസ് പരിരക്ഷ നൽകുന്നുണ്ട്. സ്വർണാഭരണത്തിന് ഗ്യാരന്റിയും സൗജന്യ മെയിന്റനൻസും നൽകുന്ന ജ്വല്ലറികളുമുണ്ട്. ചില ജ്വല്ലറികൾ ആജീവനാന്തം സൗജന്യ മെയിന്റനൻസും ഓഫർ ചെയ്യാറുണ്ട്.
സ്വർണ സ്കീമുകൾ
ഉയർന്ന വില പലരെയും സ്വർണം വാങ്ങുന്നതിൽ നിന്ന് അകറ്റിനിർത്തുകയാണ്. എന്നാൽ, ഇതിൽ നിന്ന് രക്ഷനേടാനുള്ള പോംവഴികളാണ് സ്വർണാഭരണ തവണവ്യവസ്ഥാ പദ്ധതികളും മുൻകൂർ ബുക്കിങ് സൗകര്യവും. നിരവധി ജ്വല്ലറികളിൽ ഓരോ മാസവും നിശ്ചിത തുക വീതം നിക്ഷേപിക്കാവുന്ന ഗോൾഡ് ഡെപ്പോസിറ്റ് പദ്ധതികൾ മുന്നോട്ടുവയ്ക്കുന്നുണ്ട്. 10 മാസം വരെ കാലാവധിയുള്ളതാണ് മിക്ക പദ്ധതികളും. 10 മാസമാകുമ്പോൾ, നിക്ഷേപത്തിലെ ആകെത്തുകയ്ക്ക് തുല്യമായ സ്വർണാഭരണം സ്വന്തമാക്കാം.
പദ്ധതിയിൽ ചേർന്ന കാലത്തെ വിലയും സ്വർണാഭരണം വാങ്ങുന്ന ദിവസത്തെ വിലയും താരതമ്യം ചെയ്ത് ഏതാണോ കുറഞ്ഞവില, ആ വിലയ്ക്ക് ആഭരണം നേടാനുള്ള അവസരവും ചില ജ്വല്ലറികൾ നൽകുന്നുണ്ട്. മറ്റൊന്ന്, അഡ്വാൻസ് ബുക്കിങ് ആണ്. വാങ്ങാനുദ്ദേശിക്കുന്ന സ്വർണത്തിന്റെ 10-20% തുക മുൻകൂർ അടച്ച് ബുക്ക് ചെയ്യാം. ഈ പദ്ധതിയിലും ബുക്കിങ് ദിവസത്തെയും വാങ്ങുന്ന ദിവസത്തെയും വില താരതമ്യം ചെയ്ത് കുറഞ്ഞ വിലയ്ക്ക് ആഭരണം നേടാനാകും. വിവാഹം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി വലിയ അളവിൽ ആഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവർക്കാണ് ഈ പദ്ധതികൾ ഏറെ ഉപകാരമാകുക.