കൊച്ചി∙ സാമ്പത്തിക വർഷം രണ്ടാം പാദത്തിൽ സൗത്ത് ഇന്ത്യൻ ബാങ്ക് 325 കോടിയുടെ അറ്റാദായം രേഖപ്പെടുത്തി. മുൻ വർഷം ഇതേ കാലയളവിൽ 275 കോടിയായിരുന്നു. 18.15% വാർഷിക വളർച്ച. പ്രവർത്തന ലാഭം 19.5% വർധനയോടെ 550 കോടി യിലെത്തി. നിഷ്ക്രിയ ആസ്തികൾ കുറയ്ക്കാനും കഴിഞ്ഞു. നിഷ്ക്രിയ ആസ്തി 4.96 ശതമാനത്തിൽ നിന്ന് 4.4

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ സാമ്പത്തിക വർഷം രണ്ടാം പാദത്തിൽ സൗത്ത് ഇന്ത്യൻ ബാങ്ക് 325 കോടിയുടെ അറ്റാദായം രേഖപ്പെടുത്തി. മുൻ വർഷം ഇതേ കാലയളവിൽ 275 കോടിയായിരുന്നു. 18.15% വാർഷിക വളർച്ച. പ്രവർത്തന ലാഭം 19.5% വർധനയോടെ 550 കോടി യിലെത്തി. നിഷ്ക്രിയ ആസ്തികൾ കുറയ്ക്കാനും കഴിഞ്ഞു. നിഷ്ക്രിയ ആസ്തി 4.96 ശതമാനത്തിൽ നിന്ന് 4.4 ശതമാനത്തിലെത്തി. അറ്റപലിശ വരുമാനം 6.2% വർധനയോടെ 882 കോടിയായി ഉയർന്നു.  റീട്ടെയ്ൽ നിക്ഷേപങ്ങൾ 93,448 കോടിയിൽ നിന്ന് 8.7% വർധിച്ച് 1,01,652 കോടിയിലെത്തി. 

വായ്പാ വിതരണത്തിൽ 13% വാർഷിക വളർച്ച. സ്വർണ വായ്പകളിൽ 10.7% വാർഷിക വർധന. മികച്ച പാദഫലത്തെ തുടർന്ന് ഓഹരികൾ ഇന്നലെ 6.5% ഉയർന്നു. ബാങ്ക് നടപ്പിലാക്കിവരുന്ന തന്ത്രങ്ങളാണ് മികച്ച ബിസിനസ് പ്രകടനം സാധ്യമാക്കിയതെന്ന് സൗത്ത് ഇന്ത്യൻ ബാങ്ക് എംഡിയും സിഇഒയുമായ പി. ആർ. ശേഷാദ്രി പറഞ്ഞു.

English Summary:

South Indian Bank reports impressive Q2 results with net profit soaring 18.15% YoY to reach Rs 325 crore. Discover the key factors driving growth and the bank's future outlook.