തൊഴിലിടത്തിലെ മാനസികാരോഗ്യത്തിന് മുൻഗണന നൽകണമെന്ന് എറണാകുളം സൈക്യാട്രിക് സൊസൈറ്റി
കൊച്ചി: തൊഴിലിടങ്ങളിൽ പല വിധത്തിലായി രൂപപ്പെടുന്ന മാനസിക സമ്മർദ്ദവും അസ്ഥിരതയും വ്യക്തികളുടെ പ്രവർത്തനക്ഷമതയെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് എറണാകുളം സൈക്യാട്രിക് സൊസൈറ്റി (ഇ.പി.എസ് ). ലോക മാനസികാരോഗ്യ ദിനത്തിൽ 'തൊഴിൽസ്ഥലത്ത് മാനസികാരോഗ്യം' എന്ന ഈ വർഷത്തെ പ്രമേയം മുൻനിർത്തി എറണാകുളം സൈക്യാട്രിക്

തൊഴിലിടങ്ങളിൽ പല വിധത്തില്‍ രൂപപ്പെടുന്ന മാനസിക സമ്മർദ്ദവും അസ്ഥിരതയും വ്യക്തികളുടെ പ്രവർത്തനക്ഷമതയെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് എറണാകുളം സൈക്യാട്രിക് സൊസൈറ്റി (ഇ.പി.എസ്). ലോക മാനസികാരോഗ്യ ദിനത്തിൽ' തൊഴിൽസ്ഥലത്തെ മാനസികാരോഗ്യം' എന്ന ഈ വർഷത്തെ പ്രമേയം മുൻനിർത്തി എറണാകുളം സൈക്യാട്രിക് സൊസൈറ്റി കൊച്ചിയിലെ ഐ.എം.എ ഹൗസിൽ സംഘടിപ്പിച്ച ശാസ്ത്ര സെമിനാറിൽ ഇത് സംബന്ധിച്ച് ചർച്ചകൾ നടന്നു.
കൊച്ചി കോർപ്പറേഷൻ മേയർ അഡ്വ.എം.അനിൽകുമാർ സെമിനാർ ഉദ്ഘാടനം ചെയ്തു. എല്ലാ തൊഴിൽ മേഖലകളിലുമുള്ള തൊഴിൽ ദാതാക്കളെയും ജീവനക്കാരെയും ബാധിക്കുന്ന നിശബദ്ധ രോഗമായി മാനസിക സമ്മർദ്ദവും, ഉത്കണ്ഠയും വ്യാപിച്ചിട്ടുണ്ട്.
എറണാകുളം സൈക്യാട്രിക് സൊസൈറ്റിയുമായി സഹകരിച്ച് 'ഹാപ്പിനസ് കൊച്ചി - കെയറിങ് ഫോർ ദ വെൽനസ് ഓഫ് ഓൾ' എന്ന സംരംഭം നഗരസഭ ആരംഭിച്ചിട്ടുണ്ട്. കൊച്ചി നിവാസികളുടെ മാനസികാരോഗ്യത്തിനായുള്ള പദ്ധതികളും അതിനുള്ള നിയമ ചട്ടക്കൂടുകളും നടപ്പിൽ വരുത്തുകയാണ് ലക്ഷ്യം.
ജോലിസ്ഥലത്ത് അനിവാര്യമാവുന്ന മാനസികാരോഗ്യ പിന്തുണ ഉയർത്തിക്കാട്ടിയ പരിപാടിയിൽ ഇപിഎസ് പ്രസിഡൻ്റ് ഡോ. അനൂപ് വിൻസെൻ്റ്, സെക്രട്ടറി ഡോ.ടി.സി. വിഷ്ണു, ഐ.എം.എ കൊച്ചി പ്രസിഡൻ്റ് ഡോ.ജേക്കബ് എബ്രഹാം, ഡോ. റിംഗൂ തെരേസ ജോസ്, ഡോ. അശ്വിൻ കൃഷ്ണൻ അജിത്, ട്രഷറർ തുടങ്ങിയവർ സംസാരിച്ചു. ആധുനിക തൊഴിൽ സംസ്‌കാരത്തിൻ്റെ അനിവാര്യ ഘടകമെന്ന നിലയിൽ മാനസിക ക്ഷേമത്തിന് സ്ഥാപനങ്ങൾ മുൻഗണന നൽകണമെന്ന് ഇ.പി.എസ് പ്രസിഡൻ്റ് ഡോ. അനൂപ് വിൻസെൻ്റ് പറഞ്ഞു.
ഇതുവഴി ജീവനക്കാരെ പിന്തുണയ്ക്കുക മാത്രമല്ല, അവരുടെ പ്രകടനവും, കാര്യക്ഷമതയും വർദ്ധിപ്പിക്കുകയും, സ്ഥാപനത്തിൻ്റെ വളർച്ചയ്ക്ക് കാരണമാവുകയും ചെയ്യും. ഡോ. അനൂപ് വിൻസെൻ്റ് പറഞ്ഞു.
മാനസികാരോഗ്യം അവഗണിക്കുന്നതിൻ്റെ അപകടങ്ങൾ ഡോ.ടി.സി. വിഷ്ണു ചൂണ്ടിക്കാട്ടി.എല്ലാ തലങ്ങളിലും തുറന്ന ആശയവിനിമയത്തിനും സഹാനുഭൂതിയോടെയുള്ള പ്രവർത്തനങ്ങൾക്കും സാഹചര്യമൊരുക്കണം ഡോ. ടി.സി വിഷ്ണു പറഞ്ഞു.
ഡോ. റിംഗൂ തെരേസ ജോസ് തൊഴിലിടത്തിലെ മാനസികാരോഗ്യ പിന്തുണ, ജോലി സമയം സുഗമമാക്കുക, തെറാപ്പി സൗകര്യം എന്നിവ ഉൾപ്പെടെയുള്ള പ്രവർത്തന പദ്ധതികളെക്കുറിച്ച് മുഖ്യ പ്രഭാഷണം നടത്തി. ജീവനക്കാരുടെ തൊഴിലിട സംസ്കാരവും, വിശ്വസ്തതയും ഗണ്യമായി വർധിപ്പിക്കാൻ ഇതിന് കഴിയുമെന്ന് ഡോ. റിംഗൂ പറഞ്ഞു. തൊഴിലിടത്തിലെ മാനസികാരോഗ്യം ഒരു പ്രതിബദ്ധതയായി ഏറ്റെടുത്ത് ഉറപ്പാക്കാൻ സ്ഥാപനങ്ങൾ തയ്യാറാവണമെന്ന് ഇ.പി.എസ് ആഹ്വാനം ചെയ്തു.