ലയനം ഫ്ലൈറ്റ് തിരിച്ചറിയാൻ കോഡ്;എയർ ഇന്ത്യ AI വിസ്താര AI 2
ന്യൂഡൽഹി∙ ടാറ്റയുടെ കീഴിലുള്ള എയർ ഇന്ത്യയും വിസ്താരയും തമ്മിൽ ലയിച്ച ശേഷം ബുക്കിങ് സമയത്ത് ഇരുകമ്പനികളുടെയും ഫ്ലൈറ്റുകൾ തിരിച്ചറിയാൻ കോഡ് നമ്പർ സഹായിക്കും. വിസ്താരയുടെ ഫ്ലൈറ്റുകളെല്ലാം ‘എഐ 2’ (AI 2) എന്ന ഫ്ലൈറ്റ്കോഡിലായിരിക്കും നവംബർ 12 മുതൽ അറിയപ്പെടുക. ഉദാഹരണത്തിന് UK 955 എന്ന ഫ്ലൈറ്റിന്റെ പുതിയ

ന്യൂഡൽഹി∙ ടാറ്റയുടെ കീഴിലുള്ള എയർ ഇന്ത്യയും വിസ്താരയും തമ്മിൽ ലയിച്ച ശേഷം ബുക്കിങ് സമയത്ത് ഇരുകമ്പനികളുടെയും ഫ്ലൈറ്റുകൾ തിരിച്ചറിയാൻ കോഡ് നമ്പർ സഹായിക്കും. വിസ്താരയുടെ ഫ്ലൈറ്റുകളെല്ലാം ‘എഐ 2’ (AI 2) എന്ന ഫ്ലൈറ്റ്കോഡിലായിരിക്കും നവംബർ 12 മുതൽ അറിയപ്പെടുക. ഉദാഹരണത്തിന് UK 955 എന്ന ഫ്ലൈറ്റിന്റെ പുതിയ കോഡ് AI 2955 എന്നായിരിക്കും. നവംബർ 12 മുതലുള്ള യാത്രകൾക്ക് ബുക്കിങ് എയർ ഇന്ത്യ വഴി മാത്രമേ നിലവിൽ സാധിക്കൂ. വിസ്താരയുടെയും എയർ ഇന്ത്യയുടെയും ഫ്ലൈറ്റുകൾ ഒരുമിച്ചാണ് ബുക്കിങ് സമയത്ത് കാണിക്കുക. ഇതിൽ കോഡ് നോക്കി വിമാനങ്ങൾ തിരിച്ചറിയാൻ കഴിയും. ഒറിജിനൽ എയർ ഇന്ത്യ വിമാനങ്ങളുടെ കോഡ് ‘എഐ’(AI) എന്നാണ്.
‘വിസ്താര’ എന്ന ജനപ്രിയ എയർലൈൻ ബ്രാൻഡ് നവംബർ 12ന് ഓർമയാകുമെങ്കിലും അതിലെ സവിശേഷമായ യാത്രാനുഭവം നിലനിർത്തുമെന്നാണ് എയർ ഇന്ത്യ അറിയിച്ചിരിക്കുന്നത്. റൂട്ടുകളും ഷെഡ്യൂളും നിലനിർത്തും. വിസ്താരയുടെ തന്നെ ക്രൂ അംഗങ്ങളായിരിക്കും ഈ വിമാനങ്ങളിലുണ്ടാവുക.
12 മുതൽ ‘എയർ ഇന്ത്യ’ എന്ന ബ്രാൻഡിലായിരിക്കും ഫ്ലൈറ്റുകൾ ഓപ്പറേറ്റ് ചെയ്യുക. നിലവിൽ വിസ്താരയിൽ ബുക്ക് ചെയ്യുന്നവർക്ക് നവംബർ 11 വരെയുള്ള യാത്രകൾക്കുള്ള ടിക്കറ്റ് മാത്രമേ എടുക്കാൻ കഴിയൂ. നവംബർ 12 മുതലുള്ള ഏതെങ്കിലും തീയതിയിലേക്ക് നിങ്ങൾ നിലവിൽ വിസ്താര ടിക്കറ്റ് എടുത്തിട്ടുണ്ടെങ്കിൽ, ആ യാത്ര എയർ ഇന്ത്യയായിരിക്കും ഓപ്പറേറ്റ് ചെയ്യുക.