സ്വർണവിലയിൽ ഈ വർഷം വർധന 23%
കൊച്ചി∙ ഒരു പവൻ സ്വർണത്തിന്റെ വിലയിൽ ഈ വർഷം ഇതുവരെയുള്ള വർധന 23%. 11,080 രൂപയാണ് കൂടിയത്. ഗ്രാമിന് 1385 രൂപയും ഉയർന്നു. 2024 ജനുവരിയിൽ 46,840 രൂപയായിരുന്നു ഒരു പവന്റെ വില. ഗ്രാമിന് 5,855 രൂപയും. 640 രൂപ കൂടി പവന് ഉയർന്നതോടെ ഇന്നലെ ഒരു പവന്റെ വില 57,920 രൂപയായി. ഗ്രാമിന് 7240 രൂപയും. വില വീണ്ടും

കൊച്ചി∙ ഒരു പവൻ സ്വർണത്തിന്റെ വിലയിൽ ഈ വർഷം ഇതുവരെയുള്ള വർധന 23%. 11,080 രൂപയാണ് കൂടിയത്. ഗ്രാമിന് 1385 രൂപയും ഉയർന്നു. 2024 ജനുവരിയിൽ 46,840 രൂപയായിരുന്നു ഒരു പവന്റെ വില. ഗ്രാമിന് 5,855 രൂപയും.
640 രൂപ കൂടി പവന് ഉയർന്നതോടെ ഇന്നലെ ഒരു പവന്റെ വില 57,920 രൂപയായി. ഗ്രാമിന് 7240 രൂപയും. വില വീണ്ടും ഉയരാനുള്ള സാഹചര്യങ്ങളാണ് വിപണിയിൽ നിലനിൽക്കുന്നത്. അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പലിശ നിരക്ക് ഇനിയും കുറച്ചാൽ വില 3000 ഡോളർ കടന്നേക്കുമെന്നാണ് വിലയിരുത്തൽ. പലിശനിരക്ക് ഡിസംബറിലെ യോഗത്തിലും കുറയ്ക്കുമെന്ന സൂചന ഫെഡ് ചെയർമാൻ കഴിഞ്ഞ യോഗത്തിൽ നൽകിയിട്ടുണ്ട്. രാജ്യാന്തര വിപണിയിൽ 630 ഡോളറിന്റെ വർധനയാണ് ഈ വർഷം രേഖപ്പെടുത്തിയത്. 23% റിട്ടേൺ നൽകിയ ‘മികച്ച അസറ്റ് ക്ലാസ്’ ആയി സ്വർണം മാറുമ്പോഴും വിവാഹാവശ്യങ്ങൾക്കും മറ്റും സ്വർണം വാങ്ങേണ്ടവർക്ക് വിലക്കയറ്റം വലിയ തിരിച്ചടിയണ്.
വില കൂട്ടുന്നത് രൂപയും
രാജ്യാന്തര വിപണിയിലെ വിലക്കയറ്റത്തിനൊപ്പം ഇന്ത്യൻ രൂപ ദുർബലമാകുന്നതും ആഭ്യന്തര വിപണിയിൽ സ്വർണവില ഉയരാൻ കാരണമാകുന്നുണ്ട്. ഡോളറിനെതിരെ രൂപയുടെ മൂല്യവും സ്പോട് ഗോൾഡിന്റെ വിലയും പരിഗണിച്ചാണ് കേരളത്തിൽ ദിവസവും സ്വർണവില നിശ്ചയിക്കുന്നത്. ഓഹരിവിപണിയിൽ നിന്നുള്ള വിദേശ നിക്ഷേപകരുടെ പിൻമാറ്റവും യുദ്ധം മൂലം ക്രൂഡ് വില ഉയരുന്നതും ഡോളർ കരുത്താർജിക്കുന്നതും രൂപയെ കൂടുതൽ ദുർബലമാക്കുകയാണ്.
മൂന്നാം ദിവസവും റെക്കോർഡ്
തുടർച്ചയായ മൂന്നാംദിവസമാണ് സംസ്ഥാനത്ത് സ്വർണത്തിന്റെ റെക്കോർഡ് കുതിപ്പ്. രാജ്യാന്തര വിപണിയിലും അനുദിനം റെക്കോർഡ് തിരുത്തി സ്വർണവില കുതിക്കുകയാണ്. ട്രോയ് ഔൺസിന് (31.1 ഗ്രാം സ്വർണം) വില 2715 ഡോളർ കടന്നു.
ഒരു പവൻ ആഭരണത്തിന് 62,850 രൂപ
കുറഞ്ഞ പണിക്കൂലിയായ 5% നിരക്കിൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഇന്നലത്തെ വിലയിൽ ചെലവാകുന്നത് 62,850 രൂപ. 3% ജിഎസ്ടി, എച്ച്‌യുഐഡി ചാർജ് എന്നിവയും സ്വർണാഭരണത്തിനു ബാധകമാണ്.
ദുബായിൽ വില 300 ദിർഹം കടന്നു
ദുബായ്∙ 22 കാരറ്റ് സ്വർണത്തിന്ഗ്രാമിന് 300 ദിർഹമെന്ന റെക്കോർഡ് വില കടന്നു. ഇന്നലെ മാത്രം 4 ദിർഹമാണ് കൂടിയത്. വ്യാപാരം അവസാനിക്കുമ്പോൾ 304 ദിർഹമാണ് (6932 രൂപ) യുഎഇയിലെ വില. 24 കാരറ്റ് 328.25 ദിർഹമായി (7485 രൂപ). 21 കാരറ്റ് സ്വർണവും 300 എന്ന കടമ്പ കടന്നേക്കും. ഗ്രാമിന് 294.25 ദിർഹമാണ് 21 കാരറ്റിന്റെ വില. 18 കാരറ്റിന് 252.25 ദിർഹമാണ് ഇന്നലത്തെ വില.
വില കൂടാനുള്ള കാരണങ്ങൾ
∙പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമാകുന്നത് വൻകിട നിക്ഷേപകർ സുരക്ഷിത നിക്ഷേപമെന്ന തരത്തിൽ കൂടുതൽ സ്വർണം വാങ്ങാനിടയാക്കുന്നു. ഇത് രാജ്യാന്തര വിപണിയിൽ സ്വർണത്തിന്റെ ഡിമാൻഡ് വീണ്ടും ഉയർത്തുന്നു.
∙അമേരിക്കൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾ
∙ അമേരിക്കൻ ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കൽ ആരംഭിച്ചത്. ബാങ്ക് നിക്ഷേപങ്ങളുടെ പലിശ കുറയുന്നത് സ്വർണത്തെ കൂടുതൽ ആകർഷകമാക്കും.