സെബാസ്റ്റ്യൻ ഫസ്റ്റ്!
പഴങ്ങളിൽ നിന്നും മറ്റു കാർഷികോൽപന്നങ്ങളിൽ നിന്നും വീര്യം കുറഞ്ഞ വൈൻ ഉൽപാദിപ്പിക്കാനുള്ള സംസ്ഥാനത്തെ ആദ്യ ലൈസൻസ് കാസർകോട് സ്വദേശിയായ കർഷകന്. ഭീമനടി പാലമറ്റത്തിൽ സെബാസ്റ്റ്യൻ പി.അഗസ്റ്റിന്റെ ഉടമസ്ഥതയിലുള്ള റിവർ ഐലൻഡ് ഫ്രൂട്ട് വൈനറിക്കാണ് ചെറുകിട വൈൻ ഉൽപാദനത്തിനുള്ള എക്സൈസ് അനുമതി ലഭിച്ചത്.

കാസർകോട് ∙ പഴങ്ങളിൽ നിന്നും മറ്റു കാർഷികോൽപന്നങ്ങളിൽ നിന്നും വീര്യം കുറഞ്ഞ വൈൻ ഉൽപാദിപ്പിക്കാനുള്ള സംസ്ഥാനത്തെ ആദ്യ ലൈസൻസ് കാസർകോട് സ്വദേശിയായ കർഷകന്. ഭീമനടി പാലമറ്റത്തിൽ സെബാസ്റ്റ്യൻ പി.അഗസ്റ്റിന്റെ ഉടമസ്ഥതയിലുള്ള റിവർ ഐലൻഡ് ഫ്രൂട്ട് വൈനറിക്കാണ് ചെറുകിട വൈൻ ഉൽപാദനത്തിനുള്ള എക്സൈസ് അനുമതി ലഭിച്ചത്. ഇളനീരിൽനിന്നു വൈൻ ഉൽപാദിപ്പിക്കാനുള്ള പേറ്റന്റ് ഇദ്ദേഹം നേരത്തേ സ്വന്തമാക്കിയിരുന്നു. ഇളനീർ വൈനിനൊപ്പം, വിവിധ പഴങ്ങൾ ഉപയോഗിച്ചുള്ള ഫ്രൂട്ട് വൈനും ഇവിടെ നിർമിക്കും. ഹൊസ്ദുർഗ് താലൂക്ക് ഓഫിസിൽനിന്നു ഡപ്യൂട്ടി തഹസിൽദാരായി വിരമിച്ച സെബാസ്റ്റ്യൻ പഴവർഗങ്ങൾക്കു പുറമേ, തെങ്ങ്, കമുക്, റബർ എന്നിവയും കൃഷി ചെയ്യുന്നുണ്ട്. വൈൻ നിർമാണത്തിന് ഒരുദിവസം ഏകദേശം 1000 കരിക്കുകളും 250 കിലോ പഴങ്ങളും വേണ്ടിവരുമെന്നാണു കണക്കാക്കുന്നത്. 1000 കരിക്കിൽനിന്ന് 250–300 ലീറ്റർ വൈൻ നിർമിക്കാം. ഉൽപാദിപ്പിക്കുന്ന വൈൻ ബവ്റിജസ് കോർപറേഷൻ വഴി മാത്രമേ വിൽക്കാൻ അനുമതിയുള്ളൂ.
ഇളനീർ വൈൻ
കരിക്കിൻവെള്ളത്തിനും കാമ്പിനുമൊപ്പം പാഷൻ ഫ്രൂട്ടോ പൈനാപ്പിളോ പ്രത്യേക അനുപാതത്തിൽ ചേർത്താണ് ഇളനീർ വൈൻ തയാറാക്കുന്നത്. 2004ൽ ആണ് ഇദ്ദേഹം ഇതിന്റെ പേറ്റന്റ് സ്വന്തമാക്കിയത്. സമാന ഉൽപന്നത്തിന് ചൈന നേരത്തേ പേറ്റന്റ് നേടിയത് ആശയക്കുഴപ്പത്തിനിടയാക്കി. പക്ഷേ, അതു തേങ്ങവെള്ളത്തിൽനിന്നു വൈൻ ഉൽപാദിപ്പിക്കുന്നതിനാണെന്ന് സെബാസ്റ്റ്യൻ തെളിവു ഹാജരാക്കിയതോടെ പേറ്റന്റ് അനുവദിക്കുകയായിരുന്നു.