കുതിപ്പിന് വീണ്ടും ബ്രേക്കിട്ട് സ്വർണം; വെള്ളിക്ക് പിന്നെയും റെക്കോർഡ്, ഇന്ന് വില ഇങ്ങനെ
സംസ്ഥാനത്ത് അനുദിനം റെക്കോർഡ് തിരുത്തിയുള്ള മുന്നേറ്റത്തിന് 'താൽകാലിക' ബ്രേക്കിട്ട് സ്വർണം. ഇന്ന് വിലയിൽ മാറ്റമില്ല. ഗ്രാമിന് 7,300 രൂപയിലും പവന് 58,400 രൂപയിലുമാണ് ഇന്നും വ്യാപാരം. ഇന്നലെ രേഖപ്പെടുത്തിയ ഈ വില കേരളത്തിലെ എക്കാലത്തെയും ഉയരമാണ്. 18 കാരറ്റ് സ്വർണവിലയും ഗ്രാമിന് 6,025 രൂപയിൽ

സംസ്ഥാനത്ത് അനുദിനം റെക്കോർഡ് തിരുത്തിയുള്ള മുന്നേറ്റത്തിന് 'താൽകാലിക' ബ്രേക്കിട്ട് സ്വർണം. ഇന്ന് വിലയിൽ മാറ്റമില്ല. ഗ്രാമിന് 7,300 രൂപയിലും പവന് 58,400 രൂപയിലുമാണ് ഇന്നും വ്യാപാരം. ഇന്നലെ രേഖപ്പെടുത്തിയ ഈ വില കേരളത്തിലെ എക്കാലത്തെയും ഉയരമാണ്. 18 കാരറ്റ് സ്വർണവിലയും ഗ്രാമിന് 6,025 രൂപയിൽ മാറ്റമില്ലാതെ തുടരുന്നു. അതേസമയം, വെള്ളി വില ഇന്നും റെക്കോർഡ് തിരുത്തി. ഗ്രാമിന് ഒരു രൂപ വർധിച്ച് വില സർവകാല റെക്കോർഡായ 105 രൂപയായി. രാജ്യാന്തര വിലയിലും കുതിപ്പ് താൽകാലികമായി ഒഴിഞ്ഞതാണ് കേരളത്തിലെ വിലയിലും ഇന്ന് പ്രതിഫലിച്ചത്. ഇന്നലെ കുറിച്ച ഔൺസിന് 2,732 ഡോളർ എന്ന റെക്കോർഡിൽ നിന്ന് മുകളിലേക്ക് പോകാൻ രാജ്യാന്തര വിലയ്ക്ക് കഴിഞ്ഞിട്ടില്ല. നിലവിൽ വില 2,731 ഡോളറാണ്.
മൂന്ന് ശതമാനമാണ് സ്വർണത്തിന്റെ ജിഎസ്ടി. 53.10 രൂപയാണ് ഹോൾമാർക്ക് ചാർജ് (45 രൂപ+18% ജിഎസ്ടി). പുറമേ പണിക്കൂലിയും നൽകണം. പണിക്കൂലി മിനിമം 5% കണക്കാക്കിയാൽ ഇന്ന് 63,215 രൂപ കൊടുത്താലേ ഒരു പവൻ ആഭരണം കേരളത്തിൽ വാങ്ങാനാകൂ. ഒരു ഗ്രാം സ്വർണാഭരണത്തിന് 7,902 രൂപയും. പണിക്കൂലി ഓരോ ജ്വല്ലറിയിലും ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ഇത് 5 മുതൽ 30 ശതമാനം വരെയൊക്കെയാകാം. ചിലർ ഓഫറിന്റെ ഭാഗമായി പണിക്കൂലി വാങ്ങാറുമില്ല.