ഓറിയന്റ് സിമന്റിനെയും സ്വന്തമാക്കാൻ അദാനി
മുംബൈ∙ ഓറിയന്റ് സിമന്റിനെ കൂടി സ്വന്തമാക്കാൻ അദാനി. സികെ ബിർള ഗ്രൂപ്പിന്റെ ഓറിയന്റ് സിമന്റിന്റെ 46.8% ഓഹരികൾ അദാനിയുടെ കീഴിലുള്ള അംബുജ സിമന്റ് വാങ്ങും. 8,100 കോടി രൂപയുടെ ഓഹരി മൂല്യം കണക്കാക്കിയാണ് ഇടപാട്. ഓപ്പൺ ഓഫറിലൂടെ 26% ഓഹരികൾ കൂടി വാങ്ങും. ഓഹരിയൊന്നിന് 395.40 രൂപയ്ക്കായിരിക്കും ഓപ്പൺ ഓഫർ.

പുതിയ ഏറ്റെടുക്കലോടെ അദാനിയുടെ സിമന്റ് ഉൽപാദന ശേഷി പ്രതിവർഷം 16.6 ദശലക്ഷം ടൺ കൂടി ഉയർത്താനാകും. കഴിഞ്ഞ ജൂണിൽ ഹൈദരാബാദ് ആസ്ഥാനമായ പെന്ന സിമന്റിനെ 10,422 കോടി രൂപയ്ക്ക് ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഓഗസ്റ്റിൽ 5000 കോടി രൂപയ്ക്ക് സാങ്‌ഘി ഇൻഡസ്ട്രീസിനെയും ഏറ്റെടുത്തു.
രണ്ടു വർഷത്തിനുള്ളിൽ ഉൽപാദനശേഷി 30 ദശലക്ഷം ടൺ ഉയർത്തുകയാണ് ഏറ്റെടുക്കലിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന് അംബുജ സിമന്റ് ഡയറക്ടർ കരൺ അദാനി പറഞ്ഞു. പുതിയ ഏറ്റെടുക്കൽ പൂർത്തിയാകുമ്പോൾ 100 ദശലക്ഷം ടണ്ണായി ഉൽപാദശേഷി ഉയരും. ഓറിയന്റിനെ ഏറ്റെടുക്കുന്നതോടെ 2% അദാനി സിമന്റിന്റെ വിപണി വിഹിതം 2% കൂടി ഉയരും. നിലവിൽ രാജ്യത്തെ സിമന്റ് ഉൽപാദകരിൽ രണ്ടാം സ്ഥാനത്താണ് അദാനി.
ബിർളാ ഗ്രൂപ്പിന്റെ അൾട്രാടെക്കാണ് ഒന്നാം സ്ഥാനത്ത്. ഒന്നാം സ്ഥാനം നിലനിർത്താൻ ബിർളാ ഗ്രൂപ്പും ഒന്നാംസ്ഥാനത്തെത്താൻ അദാനി ഗ്രൂപ്പും ഏറ്റെടുക്കലുകൾ തുടരുന്നത് മേഖലയിലെ മത്സരം കടുത്തതാക്കുകയാണ്.