സാമ്പത്തിക ഭാവി ഭദ്രമാക്കാൻ മികച്ച നിക്ഷേപ സാധ്യതകൾക്കും വിദ്യാഭ്യാസം, വാഹനം, ഭവനം മുതലായ ആവശ്യങ്ങൾക്ക് സാമ്പത്തിക സഹായം കണ്ടെത്താനും അവസരമൊരുക്കുന്ന മനോരമ സമ്പാദ്യം ഫിനാൻഷ്യൽ എക്സ്പോ ഇന്നു മുതൽ കോട്ടയത്ത് ആരംഭിക്കും. ഇന്ത്യയിലെ നമ്പർ വൺ പൊതുമേഖലാ ബാങ്കായ എസ്ബിഐ പ്രധാന പ്രായോജകരായുള്ള മേളയിൽ

സാമ്പത്തിക ഭാവി ഭദ്രമാക്കാൻ മികച്ച നിക്ഷേപ സാധ്യതകൾക്കും വിദ്യാഭ്യാസം, വാഹനം, ഭവനം മുതലായ ആവശ്യങ്ങൾക്ക് സാമ്പത്തിക സഹായം കണ്ടെത്താനും അവസരമൊരുക്കുന്ന മനോരമ സമ്പാദ്യം ഫിനാൻഷ്യൽ എക്സ്പോ ഇന്നു മുതൽ കോട്ടയത്ത് ആരംഭിക്കും. ഇന്ത്യയിലെ നമ്പർ വൺ പൊതുമേഖലാ ബാങ്കായ എസ്ബിഐ പ്രധാന പ്രായോജകരായുള്ള മേളയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സാമ്പത്തിക ഭാവി ഭദ്രമാക്കാൻ മികച്ച നിക്ഷേപ സാധ്യതകൾക്കും വിദ്യാഭ്യാസം, വാഹനം, ഭവനം മുതലായ ആവശ്യങ്ങൾക്ക് സാമ്പത്തിക സഹായം കണ്ടെത്താനും അവസരമൊരുക്കുന്ന മനോരമ സമ്പാദ്യം ഫിനാൻഷ്യൽ എക്സ്പോ ഇന്നു മുതൽ കോട്ടയത്ത് ആരംഭിക്കും. ഇന്ത്യയിലെ നമ്പർ വൺ പൊതുമേഖലാ ബാങ്കായ എസ്ബിഐ പ്രധാന പ്രായോജകരായുള്ള മേളയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സാമ്പത്തിക ഭാവി ഭദ്രമാക്കാൻ മികച്ച നിക്ഷേപ സാധ്യതകൾക്കും വിദ്യാഭ്യാസം, വാഹനം, ഭവനം മുതലായ ആവശ്യങ്ങൾക്ക് സാമ്പത്തിക സഹായം കണ്ടെത്താനും അവസരമൊരുക്കുന്ന മനോരമ സമ്പാദ്യം ഫിനാൻഷ്യൽ എക്സ്പോ ഇന്നു മുതൽ കോട്ടയത്ത് ആരംഭിക്കും. ഇന്ത്യയിലെ നമ്പർ വൺ പൊതുമേഖലാ ബാങ്കായ എസ്ബിഐ പ്രധാന പ്രായോജകരായുള്ള മേളയിൽ സന്ദർശകർക്കു സാമ്പത്തിക ആവശ്യങ്ങൾക്ക് അനുയോജ്യമായ സേവനങ്ങൾ കണ്ടെത്താനും മികച്ച നിക്ഷേപ സാധ്യതകൾ നേരിട്ടു മനസ്സിലാക്കാനും വ്യക്തിപരമായ സാമ്പത്തിക ഉപദേശങ്ങൾ ലഭിക്കുവാനുമുള്ള അവസരമുണ്ട്. 

ഇന്നും നാളെയുമായി കോട്ടയം മാമ്മൻ മാപ്പിള ഹാളിലാണ് എക്സ്പോ അരങ്ങേറുക. രണ്ടു ദിവസങ്ങളിലായി രാവിലെ 10മുതൽ വൈകിട്ട് 7മണിവരെ നടക്കുന്ന എക്സ്പോയിൽ നിക്ഷേപ വായ്പാ പദ്ധതികളെക്കുറിച്ച് അതാതു സ്ഥാപനങ്ങളുടെ പ്രതിനിധികളുമായി നേരിട്ടു സംവദിക്കാം.

ADVERTISEMENT

പ്രമുഖ ബാങ്കുകളായ എസ്ബിഐ, ഐ ഡി ബി ഐ, കാനറാ ബാങ്ക്,യൂണിയൻ ബാങ്ക്, ഐഡിഎഫ് സി, കേരള ബാങ്ക്, കേരള ഗ്രാമീൺ ബാങ്ക്, മുതലായവയുടെ നിക്ഷേപ, ലോൺ സാദ്ധ്യതകൾ തിരിച്ചറിയാം. ഓഹരി വിപണിയിലെ പ്രമുഖരായ ജിയോജിത്, ഷേർഖാൻ തുടങ്ങിയവരുടെ സേവനങ്ങളും മ്യൂച്ച്വൽ ഫണ്ട് സ്ഥാപനങ്ങൾക്ക് മികച്ച ഓഫറും കണ്ടെത്താം. 

ബ്രോക്കിങ്ങ് സ്ഥപനങ്ങളായ ജിയോജിത് , ഷേർഖാൻ ,ചോയ്സ് ഇക്വിറ്റി, റെലിഗർ  ഫിൻമാർട്ട്, മ്യൂച്വൽ ഫണ്ടുകളായ വൈറ്റ് ഓക്ക്, കാനറ റൊബീക്കോ, ഫ്രാങ്ക്ളിൻ ടെമ്പിൾടൺ, ബജാജ് ഫിൻസർവ്, ഐസിഐസിഐ പ്രുഡൻഷ്യൽ തുടങ്ങിയവയുടെ സ്റ്റാളുകളും പ്രദർശനത്തിലുണ്ട്. മ്യൂച്ച്വൽ ഫണ്ടുകളായ വൈറ്റ് ഓക്ക്, കാനറ റൊബീക്കോ, ഫ്രാങ്ക്ളിൻ ടെമ്പിൾടൺ , ബജാജ് ഫിൻസെർവ്, ഐസിഐസിഐ പ്രുഡൻഷ്യൽ തുടങ്ങിയവയുടെ സ്റ്റാളുകളും പ്രദർശനത്തിൽ പങ്കെടുക്കുന്നുണ്ട്. മറ്റ് ഫൈനാൻസ് സ്ഥാപനങ്ങളായ ശ്രീറാം ഫിനാൻസ്, പിരമൽ ഫിനാൻസ്,  ഇൻഷുറൻസ് സ്ഥാപനമായ നാഷണൽ ഇൻഷുറൻസ് എന്നിവർ പങ്കെടുക്കുന്നു. എൻബിഎഫ്സിയിലെ പ്രമുഖരായ കൊശമറ്റം, മുത്തൂറ്റ് ഫിനാൻസ്മേളയിൽ സന്നിഹിതരായിരിക്കും. ഫിനാൻഷ്യൽ എക്സ്പോയോടനുബന്ധിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സ്റ്റാളിൽ നിന്നും ഭവന വായ്പാ , വാഹന വായ്പാ വ്യക്തിഗത വായ്പ തുടങ്ങിയവ പ്രത്യേക ഓഫറുകളോടെ ലഭ്യമാണ്. കൂടാതെ എസ് ബി ഐയുടെ യോനോ ആപ്പ് സംബന്ധിച്ചും , ബാങ്കിൻ്റെവിവിധ സേവനങ്ങളുമായി ബന്ധപ്പെട്ടുമുള്ള സഹായങ്ങളും ലഭ്യമാകും.

പഞ്ചാബ് നാഷണൽ ബാങ്കിൻ്റെ സ്റ്റാളിൽ നിന്നും ഹൗസിങ്ങ് ലോണുകൾ പ്രോസസിങ്ങ് - ഡോക്യുമെൻ്റേഷൻ ചാർജില്ലാതെ ലഭ്യമാകും. കൂടാതെ സർക്കാർ -പൊതുമേഖല ജീവനക്കാർക്ക് വാഹന വായ്പയും , ഇവി വാഹനങ്ങൾ വാങ്ങുന്നവർക്ക് 10 വർഷം കാലാവധിയുള്ളവാഹന വായ്പയും പ്രോസസിങ് ചാർജില്ലാതെ ലഭ്യമാകും. കെഎസ്എഫ്ഇ ചിട്ടികൾ ഏറ്റവും മികച്ച ഓഫറുകളും നറുക്കെടുപ്പിലൂടെ ഭാഗ്യ സമ്മാനങ്ങളും നൽകുന്നു. സന്ദർശകരിൽ എൽ ഐ സി ഹൗസിങ് ഫിനാൻസ് ഉപയോക്താക്കൾക്ക്  പ്രോസസിങ് ഫീസിൽ പകുതിയും സൈനികർ അർധ സൈനികർ എന്നിവർക്ക് പ്രോസസിങ് ഫീസ് ഇല്ലാതെയും കുറഞ്ഞ പലിശ നിരക്കിൽ ലോൺ നൽകുന്നു . ശ്രീറാം ഫിനാൻസ് ഫിനാൻഷ്യൽ എക്സ്പോയിൽ ബുക്കിങ് എടുക്കുന്നവർക്ക് ഹീറോ / ടിവിഎസ് / ബജാജ് / ഹോണ്ട വാഹനം വാങ്ങുന്നവർക്ക് 5.99% പലിശയുടെ പ്രത്യേക ഓഫർ. ഒപ്പം 20 ലിറ്റർ സൗജന്യ പെട്രോളും. മാരുതി കാർ ഡീലറായ എ വി ജി മോട്ടോർസ് , പ്രമുഖ ബിൽഡറായ  അസറ്റ് ഹോംസ്  എന്നിവർ എക്സ്പോയുടെ ഭാഗമാകും 

ഒക്ടോബർ  24 നു സെമിനാറുകൾ

ADVERTISEMENT

(1)ഓഹരി വിപണിയിൽ ആറാട്ട്, വരൂ നമ്മൾക്കും നേട്ടം കൊയ്യാം – സ്റ്റോക്ക് മാർക്കറ്റ് എക്സ്പേർട്ടും ഫിനാൻഷ്യൽ ജേർണലിസ്റ്റുമായ സനിൽ എബ്രഹാം  നയിക്കുന്ന സെമിനാർ രാവിലെ 11 മണിക്ക് 

(2)ആദായ നികുതി നിങ്ങളുടെ പോക്കറ്റ് ചോരുന്നത് എങ്ങനെയെല്ലാം–ഇൻകം ടാക്സ് എക്സ്പേർട്ടായ ചാർട്ടേഡ് അക്കൗണ്ടൻറ് സുബിൻ വി ആർ നയിക്കുന്ന സെമിനാർ വൈകിട്ട് 4 മണിക്ക് 

 (3)സന്ദർശകർക്ക് വ്യക്തിപരമായി നേരിട്ട് സാമ്പത്തിക ഉപദേശം നല്കാൻ ഫിനാൻസ് കൺസൾട്ടിന്റെ  പ്രത്യേക സെഷൻ ഉണ്ടായിരിക്കും. സർട്ടിഫൈഡ് ഫിനാൻഷ്യൽ പ്ലാനറും വെൽത്ത് മാനേജ്മെൻറ് എക്സ്പർട്ട് ആയ സിബിൻ പോൾ  സാമ്പത്തിക ഉപദേശം നൽകുന്നതായിരിക്കും 2 pm to 7 pm

ഒക്ടോബർ  25നു സെമിനാറുകൾ

ADVERTISEMENT

മലയാള മനോരമ സമ്പാദ്യം ഫിനാൻഷ്യൽ എക്സ്പോയുടെ ഭാഗമായി പ്രമുഖ ബ്രോക്കിങ് സ്ഥാപനമായ റെലിഗർ ബ്രോക്കിങ്, എസ്ബിഐ ഫണ്ട്സ് മാനേജ്മെന്‍റ് , കോട്ടയം പബ്ലിക് ലൈബ്രറി എന്നിവയുമായി സഹകരിച്ച്  സൗജന്യ ഓഹരി–മ്യൂച്വൽഫണ്ട് സെമിനാർ 25നു വൈകിട്ട് 4.30 - മുതൽ നടത്തും. ഒക്ടോബർ  25നു സെമിനാറിൽ  പങ്കെടുക്കുന്ന ആദ്യത്തെ 100 പേർക്ക് ഒരു വർഷം സൗജന്യമായി സമ്പാദ്യം മാസിക ലഭിക്കും.

എക്സ്പോയിൽ എത്തുന്ന ആദ്യ 500 പേർക്ക് മലയാളത്തിലെ ഏക പഴ്സണൽ ഫിനാൻസ് മാസികയായ മനോരമ സമ്പാദ്യത്തിന്‍റെ മൂന്നുമാസ സബ്സ്ക്രിപ്ഷൻ സൗജന്യമായി ലഭിക്കും.  

പങ്കെടുക്കുന്ന സന്ദർശകരിൽ നിന്നും തിരഞ്ഞെടുക്കുന്ന  ഭാഗ്യശാലികൾക്കു സമ്മാനവും.

പ്രവേശനം സൗജന്യം, കൂടുതൽ വിവരങ്ങൾക്കു ബന്ധപ്പെടുക - 8714605087

English Summary:

Attend the Malayala Manorama Sampadhyam Financial Expo in Kottayam on October 24-25th! Explore investment options, get exclusive loan offers from leading banks, and attend informative financial seminars. Free Entry!