പരാജയപ്പെട്ടത് 17 തവണ; പിന്നെ കെട്ടിപ്പൊക്കിയത് 42,000 കോടി മൂല്യമുള്ള കമ്പനി !
തീര്‍ത്തും ലളിതമായ ആശയങ്ങള്‍ മികച്ച രീതിയില്‍ പ്രാവര്‍ത്തികമാക്കിയാല്‍ മില്യണ്‍കണക്കിന് ജീവിതങ്ങളില്‍ അത് സ്വാധീനം ചെലുത്തും-35 വയസില്‍ താഴെയുള്ള ടോപ് 150 ഇന്ത്യന്‍ സംരംഭകരിലെ ഒന്നാമനായ അന്‍കുഷ് സച്‌ദേവ തന്റെ ബ്ലോഗില്‍ ഒരിക്കല്‍ എഴുതിയതാണ്. 31കാരനായ അന്‍കുഷ് ഷെയര്‍ ചാറ്റ് എന്ന തദ്ദേശീയ സാമൂഹ്യ
തീര്‍ത്തും ലളിതമായ ആശയങ്ങള്‍ മികച്ച രീതിയില്‍ പ്രാവര്‍ത്തികമാക്കിയാല്‍ മില്യണ്‍കണക്കിന് ജീവിതങ്ങളില്‍ അത് സ്വാധീനം ചെലുത്തും-35 വയസില്‍ താഴെയുള്ള ടോപ് 150 ഇന്ത്യന്‍ സംരംഭകരിലെ ഒന്നാമനായ അന്‍കുഷ് സച്‌ദേവ തന്റെ ബ്ലോഗില്‍ ഒരിക്കല്‍ എഴുതിയതാണ്. 31കാരനായ അന്‍കുഷ് ഷെയര്‍ ചാറ്റ് എന്ന തദ്ദേശീയ സാമൂഹ്യ
തീര്‍ത്തും ലളിതമായ ആശയങ്ങള്‍ മികച്ച രീതിയില്‍ പ്രാവര്‍ത്തികമാക്കിയാല്‍ മില്യണ്‍കണക്കിന് ജീവിതങ്ങളില്‍ അത് സ്വാധീനം ചെലുത്തും-35 വയസില്‍ താഴെയുള്ള ടോപ് 150 ഇന്ത്യന്‍ സംരംഭകരിലെ ഒന്നാമനായ അന്‍കുഷ് സച്‌ദേവ തന്റെ ബ്ലോഗില്‍ ഒരിക്കല്‍ എഴുതിയതാണ്. 31കാരനായ അന്‍കുഷ് ഷെയര്‍ ചാറ്റ് എന്ന തദ്ദേശീയ സാമൂഹ്യ
തീര്‍ത്തും ലളിതമായ ആശയങ്ങള്‍ മികച്ച രീതിയില്‍ പ്രാവര്‍ത്തികമാക്കിയാല്‍ ലക്ഷക്കണക്കിന് ജീവിതങ്ങളില്‍ അത് സ്വാധീനം ചെലുത്തും- 35 വയസില്‍ താഴെയുള്ള ടോപ് 150 ഇന്ത്യന്‍ സംരംഭകരിലെ ഒന്നാമനായ അന്‍കുഷ് സച്‌ദേവ തന്റെ ബ്ലോഗില്‍ ഒരിക്കല്‍ എഴുതിയതാണ്. 31കാരനായ അന്‍കുഷ് ഷെയര്‍ചാറ്റ് എന്ന തദ്ദേശീയ സമൂഹ മാധ്യമ ആപ്പിന്റെ സിഇഒയും സഹസ്ഥാപകനുമാണ്. മേല്‍പ്പറഞ്ഞ ലളിതമായ ആശയമാണ് അദ്ദേഹം ഷെയര്‍ചാറ്റിലൂടെ സാധ്യമാക്കിയത്. ഫേസ്ബുക്ക് പോലുള്ള ആഗോള സമൂഹ മാധ്യമങ്ങള്‍ക്കുള്ള ഇന്ത്യന്‍ മറുപടിയായിരുന്നു ഷെയര്‍ചാറ്റ്.
ഐഐടി കാന്‍പൂരിലെ തന്റെ സഹപാഠികളായ ഫരീദ് അഹ്‌സന്‍, ഭാനുപ്രതാപ് സിങ് എന്നിവരോടൊപ്പമാണ് അന്‍കുഷ് ഷെയര്‍ചാറ്റിന് 2015ല്‍ തുടക്കമിട്ടത്. അതിന് മുമ്പ് 17ഓളം തവണയാണ് സംരംഭകയാത്രയില്‍ അന്‍കുഷ് പരാജയം രുചിച്ചത്. തദ്ദേശീയ ഭാഷകളില്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് പ്ലാറ്റ്‌ഫോം വികസിപ്പിക്കുകയായിരുന്നു ഷെയര്‍ചാറ്റിലൂടെ ഇവര്‍ ചെയ്തത്. തുടക്കത്തില്‍ ചീഫ് പ്രൊഡക്റ്റ് ഓഫീസറായിരുന്ന അന്‍കുഷ് 2017ലാണ് കമ്പനിയുടെ സിഇഒ ആയി ചുമതലയേല്‍ക്കുന്നത്. ഇന്ന് മലയാളം ഉള്‍പ്പടെ 15 ഇന്ത്യന്‍ ഭാഷകളില്‍ ഷെയര്‍ചാറ്റ് പ്ലാറ്റ്‌ഫോം സജീവമാണ്.
ഫേസ്ബുക്ക് പോലുള്ള സമൂഹ മാധ്യമ പ്ലാറ്റ്‌ഫോം വളരെ സജീവമായി നില്‍ക്കുന്ന കാലത്തും തദ്ദേശീയ ഭാഷകളില്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് ആഗ്രഹിക്കുന്ന നല്ലൊരു ശതമാനം ഉപയോക്താക്കള്‍ ഉണ്ടെന്ന ബോധ്യത്തിലായിരുന്നു അന്‍കുഷ് സംരംഭം തുടങ്ങിയത്. ഷെയര്‍ചാറ്റിലൂടെ ഉപയോക്താക്കള്‍ക്ക് വിഡിയോകള്‍ കാണാം, ഷെയര്‍ ചെയ്യാം, ചാറ്റ് റൂമുകളില്‍ മറ്റുള്ളവരുമായി കണക്റ്റഡ് ആകാം...എന്നിങ്ങനെ പലവിധ സൗകര്യങ്ങളുണ്ട്. ഇന്ന് ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ മാത്രം 500 മില്യണ്‍ ഡൗണ്‍ലോഡുകളാണ് ഷെയര്‍ചാറ്റിനുള്ളത്.
ആഗോളശ്രദ്ധയിലേക്ക്
ഷെയര്‍ചാറ്റ് പതിയെ ക്ലിക്കാകാന്‍ തുടങ്ങിയതോടെ ആഗോള ശ്രദ്ധ പിടിച്ചുപറ്റി അന്‍കുഷ് സച്‌ദേവ. 2018ല്‍ തന്നെ ഫോബ്‌സിന്റെ '30 അണ്ടര്‍ 30 ഏഷ്യ' പട്ടികയില്‍ ഈ യുവസംരംഭകന്‍ ഇടം നേടി. ചൈനയില്‍ നിന്നുള്ള ജനകീയ ഹ്രസ്വ വീഡിയോ ആപ്പായിരുന്ന ടിക് ടോക്കിന്റെ മാതൃകയില്‍ മോജ് (Moj) എന്ന ഷോര്‍ട്ട് വിഡിയോ പ്ലാറ്റ്‌ഫോമും അന്‍കുഷ് പുറത്തിറക്കി. മാത്രമല്ല, സിഇഒ എന്ന നിലയില്‍ കമ്പനിയെ യൂണികോണ്‍ (അതിവേഗം ഒരു ബില്യണ്‍ ഡോളര്‍ മൂല്യം കൈവരിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍) തലത്തിലേക്ക് ഉയര്‍ത്തുകയും ചെയ്തു അന്‍കുഷ്. 2021ലായിരുന്നു യൂണികോണായി ഷെയര്‍ചാറ്റ് മാറിയത്.
നിക്ഷേപമൊഴുക്ക്
മെഹല്ല ടെക് എന്നാണ് ഷെയര്‍ചാറ്റിന്റെ മാതൃകമ്പനിയുടെ പേര്. ലൈറ്റ്‌സ്പീഡ് വെഞ്ച്വേഴ്‌സും ടൈഗര്‍ ഗ്ലോബലും നേതൃത്വം നല്‍കിയ ഫണ്ടിങ് റൗണ്ടിലൂടെ 2021 ഏപ്രിലില്‍ മൊഹല്ല ടെക് സമാഹരിച്ചത് 4,000 കോടി രൂപയാണ്. ഇതിലൂടെ കമ്പനിയുടെ മൂല്യം 18,000 കോടി രൂപയോളമായി ഉയര്‍ന്നു. 2024 മാര്‍ച്ച് വരെയുള്ള കണക്കുകളുടെ അടിസ്ഥാനത്തില്‍ ട്രാക്‌സന്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ഷെയര്‍ചാറ്റിന് കല്‍പ്പിക്കപ്പെടുന്ന മൂല്യം ഏകദേശം 42,000 കോടി രൂപയാണ്.
ഗൂഗിള്‍, ടച്ച്‌സ്റ്റോണ്‍ പാര്‍ട്‌ണേഴ്‌സ്, ടെന്‍സന്റ്, ഷഓമി, ടൈംസ് ഗ്രൂപ്പ് തുടങ്ങി 40ല്‍ അധികം സ്വകാര്യ ഇക്വിറ്റി കമ്പനികളാണ് ഷെയര്‍ചാറ്റില്‍ നിക്ഷേപം നടത്തിയിരിക്കുന്നത്. 2023 മാര്‍ച്ച് 31 വരെയുളള കണക്കനുസരിച്ച് 719 കോടി രൂപയാണ് ഷെയര്‍ ചാറ്റിന്റെ വാര്‍ഷിക വരുമാനം. 1,000ത്തിലധികം ജീവനക്കാര്‍ ജോലി ചെയ്യുന്നു. ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ തദ്ദേശീയ സമൂഹ മാധ്യമ കമ്പനിയാണ് ഷെയര്‍ചാറ്റ്. 325 മില്യണിലധികം പ്രതിമാസ സജീവ ഉപയോക്താക്കള്‍ ഷെയര്‍ചാറ്റിനുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇന്ത്യയുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളുണ്ടാകുമ്പോള്‍ ജനങ്ങള്‍ ഷെയര്‍ചാറ്റിലൂടെ അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് കൂടുതല്‍ സമയം കണ്ടെത്തുന്നുവെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ചന്ദ്രയാന്‍ ലോഞ്ചിന്റെ വേളയില്‍ ഷെയര്‍ചാറ്റിലെ ട്രാഫിക്കില്‍ രണ്ടിരട്ടി വളര്‍ച്ചയുണ്ടായെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
ഷെയര്‍ചാറ്റ് അവതരിപ്പിച്ച ഓഡിയോ ചാറ്റ്‌റൂമിലൂടെ ഉപയോക്താക്കള്‍ അന്താക്ഷരി കളിക്കുകയും ഇംഗ്ലീഷ് ഭാഷ പരസ്പരം പഠിക്കുകയുമെല്ലാം ചെയ്യുന്നുവെന്നാണ് ഷെയര്‍ചാറ്റ് വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ സച്‌ദേവ പറയുന്നത്. ഇപ്പോള്‍ രാജ്യത്തെ ഏറ്റവും വലിയ ഓഡിയോ ചാറ്റ്‌റൂമും ഷെയര്‍ചാറ്റിന്റേതാണ്. ഇതുപോലുള്ള നൂതന സംവിധാനങ്ങളിലൂടെ കൂടുതല്‍ ഭാഷകളിലേക്കും മേഖലകളിലേക്കും സ്വാധീനം ചെലുത്താനാകുമെന്നാണ് അന്‍കുഷിന്റെ പ്രതീക്ഷ.