ഭക്ഷണത്തിനു വൃത്തി ഉറപ്പാക്കാൻ സീൽ ബാഡ്ജുമായി സ്വിഗ്ഗി
ഓൺലൈനായി ഓർഡർ ചെയ്യുന്ന ഭക്ഷണം വൃത്തിയോടെയും ഗുണനിലവാരത്തോടെയുമാണോ പാകം ചെയ്യുന്നതെന്ന പേടിയുണ്ടോ? എന്നാൽ ഇനി വേണ്ട, ഭക്ഷ്യ ശുചിത്വവും ഗുണനിലവാരവും ഉയർത്താൻ ‘സീൽ ബാഡ്ജ്’ സ്വിഗ്ഗി അവതരിപ്പിച്ചു.

ന്യൂഡൽഹി ∙ ഓൺലൈനായി ഓർഡർ ചെയ്യുന്ന ഭക്ഷണം വൃത്തിയോടെയും ഗുണനിലവാരത്തോടെയുമാണോ പാകം ചെയ്യുന്നതെന്ന പേടിയുണ്ടോ?
എന്നാൽ ഇനി വേണ്ട, ഭക്ഷ്യ ശുചിത്വവും ഗുണനിലവാരവും ഉയർത്താൻ ‘സീൽ ബാഡ്ജ്’ സ്വിഗ്ഗി അവതരിപ്പിച്ചു. ഇന്ത്യയിലെ 650ൽ അധികം നഗരങ്ങളിലെ ഹോട്ടലുകൾ സ്വിഗ്ഗി ടീം പരിശോധിച്ച് ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കിയാണ് ‘സീൽ ബാഡ്ജ്’ നൽകുന്നത്. നല്ല നിലവാരമുള്ള പാക്കേജിങ്ങിൽ വൃത്തിയുള്ളതും നന്നായി പാകം ചെയ്തതുമായ ഭക്ഷണം എത്തിക്കുകയാണ് ലക്ഷ്യം.
ആപ് വഴി ഭക്ഷണം ഓർഡർ ചെയ്യുമ്പോൾ, റസ്റ്ററന്റിന്റെ പേരിന് മുകളിൽ നീല ‘സ്വിഗ്ഗി സീൽ’ കാണാം. ശുചിത്വം, പാചകം, പാക്കേജിങ്, ഗുണനിലവാരം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് വിശദമായി പരിശോധിച്ച ശേഷം ആയിരിക്കും ഈ ബാഡ്ജ് നൽകുക.
കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ 7 ദശലക്ഷത്തിലധികം ഉപഭോക്തൃ അവലോകനങ്ങളിൽ നിന്നുള്ള സ്ഥിതിവിവരക്കണക്കുകൾ പരിശോധിച്ചാണ് ഈ സീൽ പ്രോഗ്രാം ആരംഭിക്കുന്നത്. ഇത്
വഴി റസ്റ്ററന്റുകളുടെ ശുചിത്വ രീതി ഉയർത്താൻ ലക്ഷ്യമിടുന്നു.
വൃത്തിയുള്ളതും നന്നായി പാകം ചെയ്തതുമായ ഭക്ഷണം വിതരണം ചെയ്യുന്നത് ഉറപ്പാക്കാൻ റസ്റ്ററന്റ് പങ്കാളികൾക്ക് കൃത്യമായ മാർഗ നിർദേശം ഇതു നൽകും. സീൽ കൈവശമുള്ള റസ്റ്ററന്റിനെ കുറിച്ച് ആശങ്കകൾ ഉണ്ടായാൽ, സ്വിഗ്ഗി ഫീഡ്‌ബാക്ക് അവലോകനം ചെയ്ത് ബാഡ്ജ് അസാധുവാക്കും. ഈ സംരംഭം നിലവിൽ പൂനെയിലാണ് തുടങ്ങിയിരിക്കുന്നത്. നവംബറിൽ ഇന്ത്യയിലുടനീളമുള്ള 650-ലധികം നഗരങ്ങളിൽ ഇത് വ്യാപിപ്പിക്കും.