മുദ്ര വായ്പയുടെ പരിധി 20 ലക്ഷം രൂപയാക്കി
ബജറ്റ് പ്രഖ്യാപനത്തിന്റെ ചുവടുപിടിച്ച് മുദ്ര വായ്പയുടെ ഉയർന്ന പരിധി 10 ലക്ഷം രൂപയായിരുന്നത് 20 ലക്ഷം രൂപയായി ഉയർത്തി ധനമന്ത്രാലയം വിജ്ഞാപനമിറക്കി. ഇന്നലെ മുതൽ പ്രാബല്യത്തിലായി.

ന്യൂഡൽഹി∙ ബജറ്റ് പ്രഖ്യാപനത്തിന്റെ ചുവടുപിടിച്ച് മുദ്ര വായ്പയുടെ ഉയർന്ന പരിധി 10 ലക്ഷം രൂപയായിരുന്നത് 20 ലക്ഷം രൂപയായി ഉയർത്തി ധനമന്ത്രാലയം വിജ്ഞാപനമിറക്കി. ഇന്നലെ മുതൽ പ്രാബല്യത്തിലായി.
5 ലക്ഷം മുതൽ 10 ലക്ഷം രൂപയുടെ വായ്പകൾ (തരുൺ) തിരിച്ചടച്ചവർക്കാണ് 20 ലക്ഷം രൂപയുടെ വായ്പയ്ക്ക് അർഹത. ഇതിനായി ‘തരുൺ പ്ലസ്’ എന്ന വിഭാഗം ഉൾപ്പെടുത്തി. ഇതോടെ 5 വിഭാഗങ്ങളിലാണ് മുദ്ര പദ്ധതിക്കു കീഴിൽ വായ്പ. 1) ശിശു: 50,000 രൂപ വരെ 2) കിഷോർ: 50,000 രൂപ മുതൽ 5 ലക്ഷം രൂപ വരെ 3) തരുൺ: 5 ലക്ഷം മുതൽ 10 ലക്ഷം വരെ 4) തരുൺ പ്ലസ്: 20 ലക്ഷം വരെ.
ചെറുകിട സംരംഭകർക്ക് ഈടില്ലാതെ 10 ലക്ഷം രൂപ വരെ വായ്പ നൽകുന്നതാണ് മുദ്ര വായ്പാ പദ്ധതി.