3 രൂപയിൽ നിന്ന് ഇന്ന് ഒറ്റയടിക്ക് 2.36 ലക്ഷം രൂപയിലേക്ക്; ഇന്ത്യയിലെ ഏറ്റവും വിലയുള്ള ഓഹരി ദാ ഇതാണ്!
ഏതാനും ദിവസം മുമ്പുവരെ ഓഹരിക്ക് വില വെറും 3.53 രൂപ. ഇന്ന് വില കുതിച്ചുകയറിയത് 2.36 ലക്ഷം രൂപയിലേക്കും. ഒറ്റദിവസത്തെ മുന്നേറ്റം ഏതാണ്ട് 67,000 ശതമാനം! മാത്രമോ, കൂടെപ്പോന്നത് ഇന്ത്യയിലെ ഏറ്റവും ഉയർന്ന ഓഹരി വിലയുള്ള കമ്പനിയെന്ന റെക്കോർഡ്.

ഏതാനും ദിവസം മുമ്പുവരെ ഓഹരിക്ക് വില വെറും 3.53 രൂപ. ഇന്ന് വില കുതിച്ചുകയറിയത് 2.36 ലക്ഷം രൂപയിലേക്കും. ഒറ്റദിവസത്തെ മുന്നേറ്റം ഏതാണ്ട് 67,000 ശതമാനം! മാത്രമോ, കൂടെപ്പോന്നത് ഇന്ത്യയിലെ ഏറ്റവും ഉയർന്ന ഓഹരി വിലയുള്ള കമ്പനിയെന്ന റെക്കോർഡ്. 1.22 ലക്ഷം രൂപ വിലയുള്ള എംആർഎഫിന്റെ പേരിലായിരുന്നു ഇതുവരെ റെക്കോർഡ്. എംആർഎഫിന് പുറമേ ഓഹരിക്ക് ഒരുലക്ഷം രൂപയിലധികം വിലയുള്ള ഒരേയൊരു ഇന്ത്യൻ കമ്പനിയെന്ന റെക്കോർഡും സ്വന്തം.
മുംബൈ ആസ്ഥാനമായ എൽസിഡ് ഇൻവെസ്റ്റ്മെന്റ്സ് (Elcid Investments) എന്ന ബാങ്ക് ഇതര ധനകാര്യ സ്ഥാപനമാണ് (എൻബിഎഫ്സി) ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് ചരിത്രം തിരുത്തിയെഴുതിയത്. മ്യൂച്വൽഫണ്ടുകൾ, ഓഹരികൾ, കടപ്പത്രങ്ങൾ തുടങ്ങിയവയിൽ നിക്ഷേപം നടത്തുന്ന കമ്പനിയാണിത്.
എൽസിഡിന്റെ ഓഹരിക്കുതിപ്പിന്റെ കഥ
നിക്ഷേപകരിൽ നിന്ന് വൻ വാങ്ങൽതാൽപര്യം കിട്ടുന്നതുവഴി ഓഹരിവില മുന്നേറുന്നത് നാം കണ്ടിട്ടുണ്ട്. എന്നാൽ, എൽസിഡ് ഓഹരിയുടെ കുതിപ്പിന്റെ കഥ ഇതല്ല. ഇന്ന് ബിഎസ്ഇയിൽ നടന്ന സ്പെഷ്യൽ കോൾ ഓക്‍ഷൻ ആണ് വിലയിലെ വിസ്മയ മുന്നേറ്റത്തിന് വഴിയൊരുക്കിയത്. 2011 മുതൽ 3 രൂപയായിരുന്നു എൽസിഡ് ഓഹരിക്ക് വില. 5.85 ലക്ഷം രൂപയായിരുന്നു ബുക്ക് വാല്യു. ബുക്ക് വാല്യൂ എന്നാൽ ബാധ്യതകൾ കിഴിച്ചുള്ള കമ്പനിയുടെ ആസ്തിമൂല്യമാണ്. മികച്ച ബുക്ക് വാല്യു ഉള്ളതിനാലും ഓഹരിക്ക് വില തീരെ കുറവായിരുന്നതിനാലും ഫലത്തിൽ എൽസിഡിന്റെ ഓഹരി വിൽക്കാൻ കൈവശമുള്ളവരാരും തയാറായിരുന്നില്ല. 2011 മുതൽ അതുകൊണ്ട് തന്നെ ഓഹരിയിൽ കാര്യമായ വ്യാപാരവും നടന്നിരുന്നില്ല.
കമ്പനികളുടെ ബുക്ക് വാല്യുവും നിലവിലെ വിപണി മൂല്യവും തമ്മിലെ അന്തരം കുറയ്ക്കാൻ പ്രത്യേക ഓഹരി വിലനിർണയ നടപടി (സ്പെഷ്യൽ കോൾ ഓൿഷൻ) വേണമെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചുകളോട് സെബി നിർദേശിച്ചിരുന്നു. ഇതുപ്രകാരം നടന്ന ഓൿഷനിലാണ് എൽസിഡിന്റെ ഓഹരിവില 67,000 ശതമാനം കുതിച്ചത്. 2,25,000 രൂപയിലാണ് എൽസിഡ് ഓഹരി ഇന്നുവീണ്ടും ബിഎസ്ഇയിൽ റീ-ലിസ്റ്റ് ചെയ്തതെങ്കിലും വൈകാതെ വില 5% ഉയർന്ന് അപ്പർ-സർക്യൂട്ടിൽ 2,36,250 രൂപയാകുകയായിരുന്നു.
ഏഷ്യൻ പെയിന്റ്സിൽ വമ്പൻ ഓഹരി പങ്കാളിത്തം
എൽസിഡ് ഇൻവെസ്റ്റ്മെന്റ്സിന്റെ ഓഹരിക്ക് ഇത്ര കരുത്ത് പകരുന്നതിന് പിന്നിൽ മറ്റൊരുഘടകവുമുണ്ട്. ഏഷ്യൻ പെയിന്റ്സിലെ 2.95% ഓഹരി പങ്കാളിത്തം. ഏഷ്യൻ പെയിന്റ്സിന്റെ നിലവിലെ ഓഹരിവിലയായ 2,993 രൂപ പ്രകാരം കണക്കാക്കിയാൽ എൽസിഡിന്റെ കൈവശമുള്ളത് ഏകദേശം 8,475 കോടി രൂപയുടെ ഓഹരികൾ. അതേസമയം, എൽസിഡിന്റെ വിപണിമൂല്യം (മാർക്കറ്റ് ക്യാപ്പിലറ്റലൈസേഷൻ) ആകെ 4,725 കോടി രൂപ മാത്രമാണ്.
(Disclaimer: ഈ ലേഖനം ഓഹരി വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി നിക്ഷേപം വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)