വിപണികളിൽ ആശ്വാസ ‘റാലി’
ഒരാഴ്ച നീണ്ട ഇറക്കത്തിനു ശേഷം വിപണികളിൽ ഇന്നലെ മുന്നേറ്റം. സെൻസെക്സ് 602 പോയിന്റും നിഫ്റ്റി 158 പോയിന്റും തിരിച്ചുകയറി. ഐസിഐസിഐ ബാങ്കിന്റെ മുന്നേറ്റവും ആഗോള വിപണികളിലെ മുന്നേറ്റവും ആഭ്യന്തര നിക്ഷേപകർ ഓഹരികൾ വാങ്ങുന്നതും മുന്നേറ്റത്തിനു കാരണമായി. സെൻസെക്സ് 80,000 നിലവാരത്തിലേക്കു തിരികെയെത്തുകയും ചെയ്തു.

മുംബൈ∙ ഒരാഴ്ച നീണ്ട ഇറക്കത്തിനു ശേഷം വിപണികളിൽ ഇന്നലെ മുന്നേറ്റം. സെൻസെക്സ് 602 പോയിന്റും നിഫ്റ്റി 158 പോയിന്റും തിരിച്ചുകയറി. ഐസിഐസിഐ ബാങ്കിന്റെ മുന്നേറ്റവും ആഗോള വിപണികളിലെ മുന്നേറ്റവും ആഭ്യന്തര നിക്ഷേപകർ ഓഹരികൾ വാങ്ങുന്നതും മുന്നേറ്റത്തിനു കാരണമായി. സെൻസെക്സ് 80,000 നിലവാരത്തിലേക്കു തിരികെയെത്തുകയും ചെയ്തു. വ്യാപാരത്തിനിടെ 80,539 പോയിന്റു വരെ എത്തിയ സെൻസെക്സ് 80,005 ൽ വ്യാപാരം അവസാനിപ്പിച്ചു. 24,339 പോയിന്റിലാണ് നിഫ്റ്റി. രണ്ടാംപാദത്തിലെ മികച്ച പ്രകടനമാണ് ഐസിഐസിഐ ബാങ്കിന്റെ മുന്നേറ്റത്തിനു കാരണം. ഇന്നലത്തെ മുന്നേറ്റത്തിൽ നിക്ഷേപകരുടെ ആസ്തിയിൽ 4.21 ലക്ഷം കോടി രൂപയുടെ വർധനയുണ്ടായി.
അസംസ്കൃത എണ്ണവിലയിലുണ്ടായ വലിയ ഇടിവും വിപണിക്കു കരുത്തു കൂട്ടി. 6 ശതമാനത്തോളമാണു വില കുറഞ്ഞത്. ബാരലിന് 71 ഡോളർ നിലവാരത്തിലേക്ക് വില എത്തിയിട്ടുണ്ട്.