ഇൻഫോപാർക്കിൽ പുതു നിക്ഷേപ പരമ്പര, ഒപ്പം നിലവിലുള്ള കമ്പനികളുടെ വിപുലീകരണവും
പുതിയ നിക്ഷേപങ്ങളും നിലവിലുള്ള കമ്പനികളുടെ വിപുലീകരണവും– ഇൻഫോപാർക്കിൽ വരും ദിവസങ്ങളിൽ നടക്കുന്നത് ഒട്ടേറെ ഉദ്ഘാടനങ്ങൾ. ഐബിഎം, ട്രാഡാ, ബേക്കർ ടില്ലി, എൻഒവി, ടിഎൻപി, എച്ച്സിഎൽ...!! ഇൻഫോപാർക്കിലേക്ക് കൂടുതൽ നിക്ഷേപവുമായെത്തുന്ന വിദേശ കമ്പനികളാണിവ. 2000 പേർക്കെങ്കിലും തൊഴിലവസരം സൃഷ്ടിക്കുന്നതാണ് പുതിയ നിക്ഷേപങ്ങളെല്ലാം.

കൊച്ചി∙ പുതിയ നിക്ഷേപങ്ങളും നിലവിലുള്ള കമ്പനികളുടെ വിപുലീകരണവും– ഇൻഫോപാർക്കിൽ വരും ദിവസങ്ങളിൽ നടക്കുന്നത് ഒട്ടേറെ ഉദ്ഘാടനങ്ങൾ. ഐബിഎം, ട്രാഡാ, ബേക്കർ ടില്ലി, എൻഒവി, ടിഎൻപി, എച്ച്സിഎൽ...!! ഇൻഫോപാർക്കിലേക്ക് കൂടുതൽ നിക്ഷേപവുമായെത്തുന്ന വിദേശ കമ്പനികളാണിവ. 2000 പേർക്കെങ്കിലും തൊഴിലവസരം സൃഷ്ടിക്കുന്നതാണ് പുതിയ നിക്ഷേപങ്ങളെല്ലാം.
അതിനൊപ്പം സെമികണ്ടക്ടർ ഗവേഷണ രംഗത്തും ചിപ്പ് ഡിസൈൻ രംഗത്തും ഇൻഫോപാർക്ക് റിസോഴ്സ് സെന്ററായി വളരുന്നു. ഈ രംഗത്തുള്ള ഒട്ടേറെ കമ്പനികൾ ഇവിടെ നിക്ഷേപം നടത്തുന്നുണ്ട്. എച്ച്സിഎൽ 2018 മുതൽ ഇവിടെ പ്രവർത്തിക്കുന്നുണ്ടെങ്കിലും തീരെ ചെറിയ ഓഫിസ് സ്ഥലം മാത്രമാണ് എടുത്തിരുന്നത്. ടെക്കികൾ കൂടുതലും വർക്ക് ഫ്രം ഹോം ആയിരുന്നു. 120 പേർക്ക് ഇരിക്കാവുന്ന സ്ഥലം അതുല്യ കെട്ടിടത്തിൽ കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്. എച്ച്സിഎലും വിപ്രോയും ടെക്മഹീന്ദ്രയും ഇവിടെ സെമികണ്ടക്ടർ രംഗത്തു തന്നെയാണ്.
അമേരിക്കൻ അക്കൗണ്ടിങ്, പേയ്റോൾ രംഗത്തെ പ്രമുഖ കമ്പനിയായ ബേക്കർ ടില്ലി ലുലു ടവർ വണ്ണിലും, ഫോർച്യൂൺ 500 ലിസ്റ്റിൽപെട്ട നാഷനൽ ഓയിൽവെൽ വാർകോ എന്ന എൻഒവി, ഫ്രഞ്ച് കൺസൽറ്റൻസി ടിഎൻപി, എന്നിവ ലുലു ടവർ രണ്ടിലുമാണ് സ്ഥലം എടുത്തിട്ടുള്ളത്.
ലുലു ടവർ രണ്ടിൽ 2 നിലകളിൽ പ്രവർത്തിച്ചിരുന്ന ഐബിഎം 2 നിലകൾ കൂടി എടുക്കുകയാണ്. ജെൻഎഐ രംഗത്ത് ഐബിഎമ്മിന്റെ ആഗോള റിസോഴ്സ് സെന്റർ കൂടിയാണ് കൊച്ചി.
ഇതോടെ ലുലു ടവർ രണ്ടിൽ ഇനി സ്ഥലമില്ല. ടവർ ഒന്നിൽ ബാക്കിയുള്ള അൽപം സ്ഥലം കൂടി തീർന്നാൽ പുതിയ നിക്ഷേപകർക്ക് കൊടുക്കാനില്ലാത്ത സ്ഥിതിയാണ്.