ഓരോ മാസത്തിലും സാധാരണക്കാരെ ബാധിക്കുന്ന സാമ്പത്തിക കാര്യങ്ങളിൽ പലവിധ മാറ്റങ്ങളാണ് വരുന്നത്. ക്രെഡിറ്റ് കാർഡ് ചാർജ് മുതൽ തട്ടിപ്പുകൾ തടയുന്ന സ്പാം കോളുകൾ നിയന്ത്രിക്കുന്നത് വരെ പല മാറ്റങ്ങളും ഇന്ന് പ്രാബല്യത്തിൽ വരും. ഈ മാറ്റങ്ങൾ കുടുംബ ബജറ്റുകളെ ബാധിക്കാൻ സാധ്യതയുള്ളതിനാൽ അറിഞ്ഞിരിക്കുന്നത്

ഓരോ മാസത്തിലും സാധാരണക്കാരെ ബാധിക്കുന്ന സാമ്പത്തിക കാര്യങ്ങളിൽ പലവിധ മാറ്റങ്ങളാണ് വരുന്നത്. ക്രെഡിറ്റ് കാർഡ് ചാർജ് മുതൽ തട്ടിപ്പുകൾ തടയുന്ന സ്പാം കോളുകൾ നിയന്ത്രിക്കുന്നത് വരെ പല മാറ്റങ്ങളും ഇന്ന് പ്രാബല്യത്തിൽ വരും. ഈ മാറ്റങ്ങൾ കുടുംബ ബജറ്റുകളെ ബാധിക്കാൻ സാധ്യതയുള്ളതിനാൽ അറിഞ്ഞിരിക്കുന്നത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓരോ മാസത്തിലും സാധാരണക്കാരെ ബാധിക്കുന്ന സാമ്പത്തിക കാര്യങ്ങളിൽ പലവിധ മാറ്റങ്ങളാണ് വരുന്നത്. ക്രെഡിറ്റ് കാർഡ് ചാർജ് മുതൽ തട്ടിപ്പുകൾ തടയുന്ന സ്പാം കോളുകൾ നിയന്ത്രിക്കുന്നത് വരെ പല മാറ്റങ്ങളും ഇന്ന് പ്രാബല്യത്തിൽ വരും. ഈ മാറ്റങ്ങൾ കുടുംബ ബജറ്റുകളെ ബാധിക്കാൻ സാധ്യതയുള്ളതിനാൽ അറിഞ്ഞിരിക്കുന്നത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓരോ മാസത്തിലും സാധാരണക്കാരെ ബാധിക്കുന്ന സാമ്പത്തിക കാര്യങ്ങളിൽ പലവിധ മാറ്റങ്ങളാണ് വരുന്നത്. ക്രെഡിറ്റ് കാർഡ് ചാർജ് മുതൽ തട്ടിപ്പുകൾ തടയുന്ന സ്പാം കോളുകൾ നിയന്ത്രിക്കുന്നത് വരെ പല മാറ്റങ്ങളും ഇന്ന് പ്രാബല്യത്തിൽ വരും. ഈ മാറ്റങ്ങൾ കുടുംബ ബജറ്റുകളെ ബാധിക്കാൻ സാധ്യതയുള്ളതിനാൽ അറിഞ്ഞിരിക്കുന്നത് നല്ലതായിരിക്കും.

മ്യൂച്വൽ ഫണ്ട്

ADVERTISEMENT

നവംബർ 1 മുതൽ, മ്യൂച്വൽ ഫണ്ട് മേഖലയ്ക്കുള്ളിലെ ഇൻസൈഡർ ട്രേഡിങ് നിയന്ത്രിക്കുന്നതിന് സെബി കർശനമായ നിയമങ്ങൾ നടപ്പിലാക്കുന്നു. പുതിയ ചട്ടങ്ങൾ അനുസരിച്ച്, അസറ്റ് മാനേജ്‌മെൻ്റ് കമ്പനികൾ (എഎംസി) നിയന്ത്രിക്കുന്ന ഫണ്ടുകളിൽ നോമിനികളും അവരുടെ അടുത്ത ബന്ധുക്കളും നടത്തിയ 15 ലക്ഷം രൂപയിൽ കൂടുതലുള്ള ഇടപാടുകൾ നടത്തുമ്പോൾ  കംപ്ലയൻസ് ഓഫീസർമാർ അക്കാര്യം വെളിപ്പെടുത്തണം. ഈ നടപടി മ്യൂച്വൽ ഫണ്ട് വ്യവസായത്തിനുള്ളിൽ സുതാര്യതയും ഉത്തരവാദിത്തവും വർദ്ധിപ്പിക്കാൻ ലക്ഷ്യമിടുന്നു.

13 ദിവസത്തെ ബാങ്ക് അവധികൾ

ഉത്സവങ്ങളും പൊതു അവധിയും കണക്കിലെടുത്ത് നവംബറില്‍ 13 ദിവസം ബാങ്കുകള്‍ക്ക് അവധിയായിരിക്കും. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) ഔദ്യോഗിക വെബ്സൈറ്റ് അനുസരിച്ച്, വിവിധ സംസ്ഥാനങ്ങളിലെ നിര്‍ദ്ദിഷ്ട അവധികള്‍ ബാങ്കിങ് പ്രവര്‍ത്തനങ്ങളെ ബാധിക്കും. എന്നിരുന്നാലും ഉപഭോക്താക്കള്‍ക്ക് അവരുടെ ഇടപാടുകള്‍ക്കും അവശ്യ ബാങ്കിങിനും ഈ കാലയളവില്‍ 24/7 ഓണ്‍ലൈന്‍ സേവനങ്ങള്‍ ഉപയോഗിക്കാം

ട്രായിയുടെ പുതിയ നിയമങ്ങൾ

ADVERTISEMENT

വിഐയും ജിയോയും എയർടെലും ഉൾപ്പെടെ എല്ലാ ടെലികോം ഓപ്പറേറ്റർമാരോടും തട്ടിപ്പ്  സന്ദേശങ്ങൾ കണ്ടെത്താനുള്ള സൗകര്യം നടപ്പിലാക്കാൻ സർക്കാർ ആവശ്യപ്പെട്ടു. സ്പാം നമ്പറുകൾ ബ്ലോക്ക് ചെയ്യാൻ ടെലികോം കമ്പനികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അതിനാൽ നവംബർ 1 മുതൽ ഉപഭോക്താക്കൾക്ക് സ്പാം കോളുകൾ ലഭിക്കുന്നത് കുറയുമെന്നാണ് കരുതുന്നത്. സ്പാം കോളുകളിലൂടെ പല തട്ടിപ്പുകളും തുടങ്ങുന്നതിനാൽ അവ നിയന്ത്രിച്ചാൽ സാമ്പത്തിക തട്ടിപ്പുകളും കുറയുമെന്നാണ് കരുതുന്നത്.

എസ്ബിഐ ക്രെഡിറ്റ് കാർഡ് മാറ്റങ്ങൾ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുബന്ധ സ്ഥാപനമായ എസ്ബിഐ കാർഡ് ഉപയോക്താക്കൾക്കുള്ള യൂട്ടിലിറ്റി ബിൽ പേയ്‌മെന്റുകളെയും ഫിനാൻസ് ചാർജുകളെയും ബാധിക്കുന്ന സുപ്രധാന അപ്‌ഡേറ്റുകൾ നടപ്പിലാക്കും. സുരക്ഷിതമല്ലാത്ത എസ്ബിഐ ക്രെഡിറ്റ് കാർഡുകൾക്ക് ഫിനാൻസ് ചാർജുകൾ പ്രതിമാസം 3.75 ശതമാനമായി വർധിക്കും. കൂടാതെ, വൈദ്യുതി, വെള്ളം, എൽപിജി, മറ്റ് യൂട്ടിലിറ്റി സേവനങ്ങൾ എന്നിവയ്‌ക്കായി 50,000 രൂപയിൽ കൂടുതലുള്ള പേയ്‌മെന്റുകൾക്ക് 1 ശതമാനം അധിക ഫീസ് ഈടാക്കും.

ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് നിയമങ്ങൾ

ADVERTISEMENT

ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് നിയമങ്ങൾ മാറ്റി. ഐസിഐസിഐ ബാങ്ക്  ഫീസ് ഘടനയിൽ മാറ്റങ്ങൾ വരുത്തുകയും നിരവധി ക്രെഡിറ്റ് കാർഡുകൾക്കുള്ള റിവാർഡുകൾ കുറയ്ക്കുകയും ചെയ്തു. ഇത് ഇൻഷുറൻസ്, പലചരക്ക് വാങ്ങലുകൾ, എയർപോർട്ട് ലോഞ്ച് ആക്‌സസ്, ഇന്ധന സർചാർജ് ഒഴിവാക്കൽ, വൈകി പേയ്‌മെന്റ് ഫീ എന്നിവ പോലുള്ള സേവനങ്ങളെ ബാധിക്കും. മാറ്റിയ നിരക്കുകൾ 2024 നവംബർ 15 മുതലാണ് പ്രാബല്യത്തിൽ വരുന്നത്. വിവിധ ക്രെഡിറ്റ് കാർഡുകൾക്ക് ഇത് ബാധകമാകും.

ഇന്ത്യൻ ബാങ്കിന്റെ ടേം പ്ലാനുകൾ 

300 , 400 ദിവസങ്ങളുള്ള രണ്ട് സ്പെഷ്യൽ ടേം പ്ലാനുകളിൽ നിക്ഷേപിക്കുന്നതിനുള്ള സമയപരിധി 2024 നവംബർ 30 വരെ നീട്ടി. 300 ദിവസത്തെ (ഇൻഡ് സുപ്രീം പ്രൊഡക്ട്), 400 ദിവസത്തെ (ഇൻഡ് സൂപ്പർ പ്രൊഡക്ട്) സ്ഥിര നിക്ഷേപ പദ്ധതികൾക്ക് സാധാരണ പൗരന്മാർക്ക് യഥാക്രമം 7.30%, 7.05% എന്നിങ്ങനെ പലിശനിരക്ക് ഉണ്ട്.

Image. Manoramanews

മുന്‍കൂര്‍ ട്രെയിന്‍ ടിക്കറ്റ് ബുക്കിങ് 60 ദിവസത്തേക്ക് മാത്രം

ട്രെയിന്‍ ടിക്കറ്റ് ബുക്കിങ് നിയമങ്ങളില്‍ മാറ്റം വരുന്നു. 120 ദിവസങ്ങള്‍ക്കു പകരം 60 ദിവസം മുമ്പ് മാത്രമേ ഇനി യാത്രക്കാര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയൂ. യാത്രക്കാര്‍ക്കുള്ള ടിക്കറ്റ് ബുക്കിങ് പ്രക്രിയ ലളിതമാക്കാനാണ് ഈ പരിഷ്‌ക്കരണം ലക്ഷ്യമിടുന്നത്.

English Summary:

Stay informed about key financial changes affecting you this November! From bank holidays to new credit card rules and scam call crackdowns, we cover it all.