കോവിഡ് ആഘാതം വിട്ടുണരുകയായിരുന്ന ക്രൂസ് ടൂറിസത്തിനു കനത്ത തിരിച്ചടിയായി ചെങ്കടൽ പ്രതിസന്ധി. അത്യാഡംബര വിനോദയാത്ര കപ്പലുകളുടെ (ക്രൂസ് വെസൽസ്) പ്രിയ ഇടമായിട്ടും കൊച്ചി സന്ദർശനം റദ്ദാക്കിയതു പത്തിലേറെ ക്രൂസ് സർവീസുകൾ; നഷ്ടം കോടികൾ. നടപ്പു സാമ്പത്തിക വർഷം 33 ക്രൂസ് വെസലുകളാണു കൊച്ചി തുറമുഖത്തെത്തുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ കോവിഡ് ആഘാതം വിട്ടുണരുകയായിരുന്ന ക്രൂസ് ടൂറിസത്തിനു കനത്ത തിരിച്ചടിയായി ചെങ്കടൽ പ്രതിസന്ധി. അത്യാഡംബര വിനോദയാത്ര കപ്പലുകളുടെ (ക്രൂസ് വെസൽസ്) പ്രിയ ഇടമായിട്ടും കൊച്ചി സന്ദർശനം റദ്ദാക്കിയതു പത്തിലേറെ ക്രൂസ് സർവീസുകൾ; നഷ്ടം കോടികൾ. നടപ്പു സാമ്പത്തിക വർഷം 33 ക്രൂസ് വെസലുകളാണു കൊച്ചി തുറമുഖത്തെത്തുന്നത്. 19 വിദേശ കപ്പലുകളും 14 ആഭ്യന്തര ക്രൂസ് യാനങ്ങളും. വിദേശ കപ്പലുകളി‍ൽ എട്ടെണ്ണം ഏപ്രിൽ – സെപ്റ്റംബർ കാലയളവിൽ കൊച്ചി സന്ദർശിച്ചു കഴിഞ്ഞു. ശേഷിക്കുന്ന 11 കപ്പലുകളിൽ ചിലതെങ്കിലും സന്ദർശനം റദ്ദാക്കിയേക്കാം. 

അകലാതെ യുദ്ധ മേഘങ്ങൾ

കഴിഞ്ഞ സാമ്പത്തിക വർഷം 42 ക്രൂസ് വെസലുകളാണു കൊച്ചി സന്ദർശിച്ചത്; 25 വിദേശ കപ്പലുകൾ ഉൾപ്പെടെ. കോവിഡിനു മുൻപു ശരാശരി അൻപതിലേറെ ക്രൂസ് വെസലുകളാണു കൊച്ചി സന്ദർശിച്ചിരുന്നത്. കോവിഡ് കാലത്ത് പൂർണമായി നിലച്ച ക്രൂസ് ടൂറിസം പതിയെ പൂർവ സ്ഥിതിയിലേക്കു നീങ്ങുമ്പോഴാണു ചെങ്കൽ പ്രതിസന്ധി. 

ADVERTISEMENT

മിഡിൽ ഈസ്റ്റിനും ആഫ്രിക്കയ്ക്കും മധ്യേയുള്ള ചെങ്കടൽ ഹൂതി സായുധ സംഘങ്ങളുടെ ആക്രമണ ലക്ഷ്യമായതോടെയാണ് അതു വഴിയുള്ള കപ്പൽ യാത്ര പ്രതിസന്ധിയിലായത്. ചെങ്കടൽ ഒഴിവാക്കി ഇന്ത്യയിലേക്കു വരണമെങ്കിൽ ആഫ്രിക്ക ചുറ്റേണ്ടിവരും. അതോടെ, ടൂറിസ്റ്റുകൾക്ക് ഇഷ്ടപ്പെടുന്ന തുറമുഖങ്ങളിലൂടെയുള്ള യാത്ര സാധിക്കാതെ വരുമെന്നതിനാൽ പല ക്രൂസ് സർവീസുകളും ഇന്ത്യ ഒഴിവാക്കുകയാണ്.

നഷ്ടക്കടൽ

അതിസമ്പന്നരായ വിദേശ ക്രൂസ് യാത്രികർ 100 മുതൽ 250 ഡോളർ വരെ കേരളത്തിൽ ചെലവിടുമെന്നാണു കണക്കുകൾ. ഓട്ടോ – ടാക്സി സർവീസുകൾ മുതൽ കരകൗശല വിൽപനശാലകൾക്കും റസ്റ്ററന്റുകൾക്കും റിസോർട്ടുകൾക്കുമൊക്കെ ലഭിക്കുന്നതു വൻതുകയാണ്. 

ADVERTISEMENT

കൊച്ചി പോർട്ട് അതോറിറ്റിക്കും ക്രൂസ് വെസലുകളുടെ എണ്ണം കുറയുന്നതു നഷ്ടമാണ്. ഹാൻഡ്‌ലിങ് ചാർജ് ഇനത്തിൽ ഓരോ കപ്പലിനും 15 –20 ലക്ഷം രൂപയാണു നിരക്ക്.

English Summary:

Red Sea crisis setback for Kerala cruise tourism