കടമെടുപ്പ് കൂടുന്നുവെന്ന് മേരി ജോർജ് ; കടം വികസനത്തിനെന്ന് കെ. രവി രാമൻ
ഇടതു നയങ്ങളുടെ ചിറകേറി കേരളം വികസനത്തിലേക്കു കുതിക്കുകയാണെന്നും, അല്ല കിതയ്ക്കുകയാണെന്നുമുള്ള വാദപ്രതിവാദങ്ങളുയർത്തി മലയാള മനോരമ ഹോർത്തൂസ് കലാസാഹിത്യോൽസവത്തിൽ ചർച്ച. കേരള മോഡൽ ഇക്കോണമി: റിയാലിറ്റി ചെക്ക് എന്ന വിഷയത്തിൽ നടന്ന സംവാദത്തിലാണു സാമ്പത്തിക വിദഗ്ധ പ്രഫ.മേരി ജോർജ്, സംസ്ഥാന ആസൂത്രണ ബോർഡ് അംഗം കെ. രവി രാമൻ എന്നിവർ കേരളത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി വിശകലനം ചെയ്തത്.

കോഴിക്കോട്∙ ഇടതു നയങ്ങളുടെ ചിറകേറി കേരളം വികസനത്തിലേക്കു കുതിക്കുകയാണെന്നും, അല്ല കിതയ്ക്കുകയാണെന്നുമുള്ള വാദപ്രതിവാദങ്ങളുയർത്തി മലയാള മനോരമ ഹോർത്തൂസ് കലാസാഹിത്യോൽസവത്തിൽ ചർച്ച. കേരള മോഡൽ ഇക്കോണമി: റിയാലിറ്റി ചെക്ക് എന്ന വിഷയത്തിൽ നടന്ന സംവാദത്തിലാണു സാമ്പത്തിക വിദഗ്ധ പ്രഫ.മേരി ജോർജ്, സംസ്ഥാന ആസൂത്രണ ബോർഡ് അംഗം കെ. രവി രാമൻ എന്നിവർ കേരളത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി വിശകലനം ചെയ്തത്. രവി രാമന്റെ ‘കേരള, 1956 ടു ദ് പ്രസന്റ്: ഇന്ത്യാസ് മിറക്കിൾ സ്റ്റേറ്റ്’ എന്ന പുസ്തകത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ചർച്ച.
കേരളത്തിന്റെ കടമെടുപ്പു കൂടിക്കൂടി വരികയാണെന്നും സംസ്ഥാനം കടം വാങ്ങി പെൻഷനും ശമ്പളവും നൽകുകയാണെന്നും മേരി ജോർജ് പറഞ്ഞു. കാർഷിക–വ്യവസായ മേഖലകളിൽ ഊന്നൽ കൊടുത്തുള്ള വികസനമാണു കേരളത്തിനു വേണ്ടതെന്നും അവർ പറഞ്ഞു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ എറ്റവും കുറവു വ്യവസായ, കാർഷിക ഉൽപാദനം കേരളത്തിലാണ്.
സംരംഭകത്വം പ്രോത്സാഹിപ്പിച്ചും വിളകളിൽ വൈവിധ്യം ഉറപ്പാക്കിയുമുള്ള കൃഷി രീതികൾ കൊണ്ടു വരികയാണ് സുസ്ഥിര വികസനത്തിനുള്ള വഴി.
വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തി കൂടുതൽ ഇന്റേൺഷിപ് അവസരങ്ങൾ യുവാക്കൾക്കു നൽകിയാലേ വ്യവസായരംഗം ശക്തി പ്രാപിക്കുകയുള്ളൂ.
എന്നാൽ, കേരളത്തിന്റെ കടമെടുപ്പു കൂടുതലാണെങ്കിലും ഇതു പ്രധാനമായും വികസനത്തിനും പദ്ധതിച്ചെലവുകൾക്കും വേണ്ടിയാണെന്നു കെ.രവി രാമൻ പറഞ്ഞു. ബജറ്റിനു പുറത്തുള്ള കടമെടുപ്പു തെറ്റല്ല. ഈ വളർച്ചനിരക്ക് തുടരാനായാൽ കേരളം 2047ൽ വികസിത സംസ്ഥാനമാകും. ഇപ്പോൾ കേരളം ഭരിക്കുന്നതു പുതിയ ഇടതു സർക്കാരാണ്.
പഴയ ഇടതു പക്ഷം വിപണിക്കും സ്വകാര്യ മൂലധനത്തിനും എതിരായിരുന്നുവെങ്കിൽ പുതിയ ഇടത് ഇവ സ്വീകരിക്കുന്നു. കേരളത്തിൽ ഇപ്പോൾ നടക്കുന്നതു രണ്ടാമത്തെ ‘ടേൺ എറൗണ്ട്’ ആണ്.
ആദ്യ ടേൺ എറൗണ്ട് 1980കളിലെ ഗൾഫ് കുടിയേറ്റം. ഇപ്പോഴത്തെ ടേൺ എറൗണ്ടിൽ ഒരേ സമയം സാമൂഹിക വികസനവും പശ്ചാത്തല വികസനവും നടക്കുന്നു.
ദേശീയ ശരാശരിയെക്കാൾ 50–60% ആളോഹരി വരുമാനം കൂടുതലുള്ള കേരളം ഇന്ത്യയിലെ മിറക്കിൾ സ്റ്റേറ്റാണെന്നും രവി രാമൻ പറഞ്ഞു.
മലയാള മനോരമ ബിസിനസ് എഡിറ്റർ പി.കിഷോർ ചർച്ച നിയന്ത്രിച്ചു.