‘ഭാരത് അരി’ വീണ്ടും വരുന്നു; ഇത്തവണ കിലോയ്ക്ക് 34 രൂപ
ന്യൂഡൽഹി∙ ഭാരത് അരി, ഭാരത് ആട്ട എന്നിവയുടെ രണ്ടാം ഘട്ട വിൽപന കേന്ദ്രസർക്കാർ ഡൽഹിയിൽ ആരംഭിച്ചു. അരി കിലോയ്ക്ക് 34 രൂപയാണ് വില. ആട്ടയ്ക്ക് 30 രൂപയും. ഫെബ്രുവരിയിൽ ആരംഭിച്ച ഒന്നാം ഘട്ട വിൽപനയിൽ അരിക്ക് 29 രൂപയും 2023 നവംബറിൽ ആരംഭിച്ച ആട്ടയ്ക്ക് 27.5 രൂപയുമായിരുന്നു. എന്നാൽ ജൂണിൽ ഇവയുടെ വിൽപന

ന്യൂഡൽഹി∙ ഭാരത് അരി, ഭാരത് ആട്ട എന്നിവയുടെ രണ്ടാം ഘട്ട വിൽപന കേന്ദ്രസർക്കാർ ഡൽഹിയിൽ ആരംഭിച്ചു. അരി കിലോയ്ക്ക് 34 രൂപയാണ് വില. ആട്ടയ്ക്ക് 30 രൂപയും. ഫെബ്രുവരിയിൽ ആരംഭിച്ച ഒന്നാം ഘട്ട വിൽപനയിൽ അരിക്ക് 29 രൂപയും 2023 നവംബറിൽ ആരംഭിച്ച ആട്ടയ്ക്ക് 27.5 രൂപയുമായിരുന്നു. എന്നാൽ ജൂണിൽ ഇവയുടെ വിൽപന നിലച്ചിരുന്നു.ഇന്നലെ ആരംഭിച്ച രണ്ടാം ഘട്ടത്തിൽ അരിയുടെ വിലയിൽ കിലോയ്ക്ക് 5 രൂപയും ആട്ടയുടെ വിലയിൽ രണ്ടര രൂപയും കൂടിയിട്ടുണ്ട്.
കേന്ദ്ര ഭക്ഷ്യ വകുപ്പിനു കീഴിലുള്ള നാഷനൽ കോ–ഓപ്പറേറ്റീവ് കൺസ്യൂമേഴ്സ് ഫെഡറേഷൻ (എൻസിസിഎഫ്), കൃഷി മന്ത്രാലയത്തിനു കീഴിലുള്ള ‘നാഫെഡ്’ എന്നീ സഹകരണ സ്ഥാപനങ്ങൾ വഴിയും കേന്ദ്ര സർക്കാർ ജീവനക്കാരുടെ സഹകരണ സൊസൈറ്റിയുടെ കീഴിലുള്ള കേന്ദ്രീയ ഭണ്ഡാർ ഔട്‌ലെറ്റുകൾ വഴിയുമാണ് വിൽപന.
കുറഞ്ഞ വിലയ്ക്ക് ഭക്ഷ്യധാന്യങ്ങൾ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ‘ഭാരത് അരി’ പുറത്തിറക്കിയത്.കേരളത്തിൽ പലയിടത്തും ഒന്നാം ഘട്ടത്തിൽ ഭാരത് അരി വിതരണം ചെയ്തിരുന്നു. 5 കിലോ, 10 കിലോ പാക്കറ്റുകളായിട്ടാണ് അന്ന് നൽകിയത്.രണ്ടാം ഘട്ട വിൽപന കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി ഫ്ലാഗ് ഓഫ് ചെയ്തു.2.91 ലക്ഷം മെട്രിക് ടൺ അരിയാണ് രണ്ടാം ഘട്ടത്തിൽ വിൽക്കുന്നത്. ഒന്നാം ഘട്ടത്തിൽ വിറ്റത് 14.58 ലക്ഷം മെട്രിക് ടൺ ആണ്.
കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ വിൽപനയുടെ കാര്യത്തിൽ കൃത്യമായ വിവരങ്ങൾ ലഭ്യമായിട്ടില്ല.മഹാരാഷ്ട്ര, ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പുകളും ഉപതിരഞ്ഞെടുപ്പുകളും നടക്കാനിരിക്കെയാണ് രണ്ടാം ഘട്ടത്തിന്റെ ഉദ്ഘാടനമെന്നതും ശ്രദ്ധേയമാണ്. ഒന്നാം ഘട്ട വിൽപന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സമയത്തായിരുന്നു. പെരുമാറ്റച്ചട്ടലംഘനമാണെന്ന് ആരോപിച്ച് ചിലയിടത്ത് പ്രശ്നങ്ങളുമുണ്ടായി.
ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ (എഫ്സിഐ) ഇ ലേലത്തിൽ (ഒഎംഎസ്എസ്) നിന്ന് സംസ്ഥാന ഏജൻസികളെ ഒന്നര വർഷത്തോളം വിലക്കിയിരുന്നു. ‘ഭാരത് അരി’ക്ക് വഴിയൊരുക്കാനാണ് ഇതെന്ന് ആക്ഷേപം ഉയർന്നിരുന്നു. ജൂലൈയിലാണ് ഈ വിലക്ക് നീക്കിയത്. ഒഎംഎസ്എസ് വഴി 24 രൂപയ്ക്കു ലഭിച്ച അരിയാണ് വിവിധ ഏജൻസികൾ വഴി കേരളത്തിലടക്കം ‘ഭാരത് അരി’യായി അന്ന് വിതരണം ചെയ്തത്.