യുഎസിൽ മുൻതൂക്കം ട്രംപിന്; ഗിഫ്റ്റ് നിഫ്റ്റി നെഗറ്റീവ്, ഡോളറും ബോണ്ടും ക്രിപ്റ്റോകളും കുതിപ്പിൽ
ട്രംപിന് വിജയസാധ്യത തെളിഞ്ഞതോടെ ക്രിപ്റ്റോകറൻസികളും ആവേശം വീണ്ടെടുത്തു. കടുത്ത ക്രിപ്റ്റോ അനുകൂലിയാണ് ട്രംപ് എന്നതാണ് കാരണം. ലോകത്തെ ഏറ്റവും സ്വീകാര്യതയുള്ള ക്രിപ്റ്റോയായ ബിറ്റ്കോയിന്റെ വില 71,500 ഡോളർ കടന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ആലസ്യത്തിലായിരുന്ന രാജ്യാന്തര സ്വർണവിലയും നേരിയ നേട്ടത്തിലാണ്.

ലോകമാകെ ഉറ്റുനോക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകളിൽ മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപിന് മുൻതൂക്കം. ട്രംപിന്റെ വിജയമാണ് യുഎസ് ഓഹരി വിപണികൾ ആഗ്രഹിക്കുന്നതെന്ന സൂചനകളുമായി ഡൗ ജോൺസ് 500 പോയിന്റും (+1.2%) എസ് ആൻഡ് പി 500 സൂചിക, നാസ്ഡാക് എന്നിവ 1.1% വീതവും മുന്നേറി.
യുഎസ് സർക്കാരിന്റെ 10-വർഷ കടപ്പത്ര ആദായനിരക്ക് (യുഎസ് 10-ഇയർ ട്രഷറി നോട്ട്) 0.163% കയറി 4.450 എന്ന ശക്തമായ നിലയിലെത്തി. യൂറോ, ജാപ്പനീസ് യെൻ എന്നിങ്ങനെ ലോകത്തെ 6 സുപ്രധാന കറൻസികൾക്കെതിരായ യുഎസ് ഡോളർ ഇൻഡെക്സും 1.31% കുതിച്ചുകയറി 104.74 എന്ന കരുത്തേറിയ നിലയിലെത്തിയിട്ടുണ്ട്. ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷമാണ് ഡോളർ ഇൻഡെക്സ് ഒറ്റദിവസം ഒരു ശതമാനത്തിലധികം മുന്നേറുന്നത്.
ട്രംപിന് വിജയസാധ്യത തെളിഞ്ഞതോടെ ക്രിപ്റ്റോകറൻസികളും ആവേശം വീണ്ടെടുത്തു. കടുത്ത ക്രിപ്റ്റോ അനുകൂലിയാണ് ട്രംപ്. ലോകത്തെ ഏറ്റവും സ്വീകാര്യതയുള്ള ക്രിപ്റ്റോയായ ബിറ്റ്കോയിന്റെ വില 71,500 ഡോളർ കടന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ആലസ്യത്തിലായിരുന്ന രാജ്യാന്തര സ്വർണവിലയും നേരിയ നേട്ടത്തിലാണ്. കഴിഞ്ഞദിവസം ഔൺസിന് 2,725 ഡോളറിലേക്ക് താഴ്ന്നവില ഇപ്പോഴുള്ളത് 2,737 ഡോളറിൽ.
വിദേശ ഓഹരി വിപണികൾ
യുഎസ് വിപണിയുടെ ചുവടുപിടിച്ച് ജാപ്പനീസ് സൂചികയായ നിക്കേയ് 1.3% കയറി. ഓസ്ട്രേലിയയുടെ എഎസ്എക്സ്200 0.8%, ദക്ഷിണ കൊറിയയുടെ കോസ്പി 0.6% എന്നിങ്ങനെ നേട്ടത്തിലാണ്. അതേസമയം, ചൈനീസ് വിപണികൾ ഒരു ശതമാനം വരെ താഴ്ചയിലുമാണ്.
ഇന്ത്യൻ ഓഹരി വിപണി എങ്ങോട്ട്?
ഡോണൾഡ് ട്രംപിനോടാണ് ഇന്ത്യൻ ഭരണകൂടത്തിന് പൊതുവേ താൽപര്യമെങ്കിലും വിപണി അത് ആഗ്രഹിക്കുന്നു എന്ന് കരുതാനാവില്ല. കാരണം, ഇന്ത്യയിൽ നിന്നടക്കമുള്ള കയറ്റുമതി ഉൽപന്നങ്ങൾക്ക് ഉയർന്ന ഇറക്കുമതി തീരുവ ഏർപ്പെടുത്തുകയെന്ന നയമാണ് ട്രംപ് നേരത്തെയും എടുത്തിരുന്നത്. ഗിഫ്റ്റ് നിഫ്റ്റി ഇന്ന് 63.5 പോയിന്റ് വരെ താഴ്ന്നത്, ഇന്ത്യൻ ഓഹരി വിപണികൾ നഷ്ടത്തോടെ വ്യാപാരം തുടങ്ങിയേക്കും എന്ന സൂചന നൽകുന്നുണ്ട്.
അതേസമയം, ഇന്നലെ നഷ്ടത്തിലാണ് വ്യാപാരം തുടങ്ങിയതെങ്കിലും ഉച്ചയ്ക്കുശേഷം ഭേദപ്പെട്ട നേട്ടത്തിലേക്ക് സെൻസെക്സും നിഫ്റ്റിയും ഉയർന്നിരുന്നു. സമാനകുതിപ്പ് ഇന്നും തുടരുമോയെന്നും ഏവരും ഉറ്റുനോക്കുന്നു. കോർപ്പറേറ്റ് കമ്പനികളുടെ പ്രവർത്തനഫലങ്ങളിലേക്കും വിപണി കണ്ണുംനട്ടിരിക്കുകയാണ്. ഇതിനകം പുറത്തുവന്ന പല കമ്പനികളുടെയും സെപ്റ്റംബർപാദ ഫലങ്ങൾ നിരാശപ്പെടുത്തിയിരുന്നു.