ജെറ്റ് എയർവേയ്സിന്റെ കഥ തീർന്നു! തിരിച്ചുവരവ് അസാധ്യം; ആസ്തികൾ വിറ്റ് പണമാക്കാന് സുപ്രീം കോടതി നിർദേശം
സാമ്പത്തിക പ്രതിസന്ധികളെതുടർന്ന് 2019 ഏപ്രിലിൽ പ്രവർത്തനം അവസാനിപ്പിച്ച ജെറ്റ് എയർവേയ്സിന്റെ തിരിച്ചുവരവിനുള്ള സാധ്യത അവസാനിച്ചു. ജെറ്റ് എയർവേയ്സിന്റെ ആസ്തികൾ വിറ്റ് പണമാക്കാൻ (അസറ്റ് ലിക്വിഡേഷൻ) എസ്ബിഐ, പഞ്ചാബ് നാഷണൽ ബാങ്ക് എന്നിവയടങ്ങിയ വായ്പാദാതാക്കളുടെ കൺസോർഷ്യത്തിന് സുപ്രീം കോടതി നിർദേശം നൽകി.

സാമ്പത്തിക പ്രതിസന്ധികളെ തുടർന്ന് 2019 ഏപ്രിലിൽ പ്രവർത്തനം അവസാനിപ്പിച്ച ജെറ്റ് എയർവേയ്സിന്റെ തിരിച്ചുവരവിനുള്ള സാധ്യത അവസാനിച്ചു. ജെറ്റ് എയർവേയ്സിന്റെ ആസ്തികൾ വിറ്റ് പണമാക്കാൻ (അസറ്റ് ലിക്വിഡേഷൻ) എസ്ബിഐ, പഞ്ചാബ് നാഷണൽ ബാങ്ക് എന്നിവയടങ്ങിയ വായ്പാദാതാക്കളുടെ കൺസോർഷ്യത്തിന് സുപ്രീം കോടതി നിർദേശം നൽകി. എൻസിഎൽഎടി മുംബൈ ബെഞ്ചിനോട് ഇതിനായുള്ള ലിക്വിഡേറ്ററെ നിയമിക്കാനും സുപ്രീം കോടതി നിർദേശിച്ചു.
കഴിഞ്ഞ മാർച്ചിലായിരുന്നു ജലാൻ-കാൽറോക്ക് കൺസോർഷ്യത്തിന് (ജെകെസി) ജെറ്റ് എയർവേയ്സിന്റെ ഉടമസ്ഥാവകാശം കൈമാറാമെന്നും ജെകെസി ബാങ്ക് ഗ്യാരന്റിയായി അടച്ച 150 കോടി രൂപ, ആകെ അടയ്ക്കാനുള്ള 350 കോടി രൂപയുടെ ആദ്യ ഗഡുവായി പരിഗണിച്ചാൽ മതിയെന്നും നാഷണൽ കമ്പനി ലോ അപ്‍ലറ്റ് ട്രൈബ്യൂണൽ (എൻസിഎൽഎടി) വിധിച്ചത്. ഇതിനെതിരെയാണ് ബാങ്കുകൾ സുപ്രീം കോടതിയെ സമീപിച്ചത്.
ജെറ്റ് എയർവേയ്സിനെ ഏറ്റെടുക്കാനായി ജെകെസി ആകെ അടയ്ക്കേണ്ടത് 4,783 കോടി രൂപയാണ്. ഇതിൽ ജെറ്റ് എയർവേയ്സിനെ ഏറ്റെടുക്കാനുള്ള പുനരുദ്ധാരണ പദ്ധതി (റെസൊല്യൂഷൻ പ്ലാൻ) പ്രകാരം അടയ്ക്കേണ്ട 350 കോടി രൂപ പോലും അടയ്ക്കാൻ 5 വർഷം പിന്നിട്ടിട്ടും ജെകെസിക്ക് കഴിഞ്ഞില്ലെന്ന് ബാങ്കുകൾ സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി.
ഇക്കാര്യം പരിഗണിക്കാതെയാണ് എൻസിഎൽഎടി ജെകെസിക്ക് അനുകൂലമായി വിധിച്ചതെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി, ബാങ്ക് ഗ്യാരന്റിയായ 150 കോടി രൂപ തിരികെപ്പിടിക്കാനും ബാങ്കുകളോട് നിർദേശിച്ചു. നരേഷ് ഗോയൽ സ്ഥാപിച്ച ജെറ്റ് എയർവേയ്സ് ഒരുകാലത്ത് ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയ വിമാനക്കമ്പനികളിലൊന്നായിരുന്നു. 2019ൽ ചിറകുമടക്കിയതോടെയാണ് യുഎഇ ആസ്ഥാനമായ വ്യവസായി മുരാരി ലാൽ ജലാൻ, ബ്രിട്ടീഷ് നിക്ഷേപസ്ഥാപനമായ കാൽറോക്ക് കാപ്പിറ്റൽ എന്നിവർ ചേർന്ന് കൺസോർഷ്യം സ്ഥാപിക്കുകയും ജെറ്റ് എയർവേയ്സിനെ ഏറ്റെടുക്കാനുള്ള സാന്നദ്ധത അറിയിക്കുകയും ചെയ്തത്.