രാജ്യത്തെ മുൻനിര ആശുപത്രി ശൃംഖലകളിൽ ഒന്നായ ഹൈദരാബാദിലെ കൃഷ്ണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (KIMS) കേരളത്തിലേയ്ക്കും പ്രവർത്തനം വ്യാപിപ്പിക്കാനൊരുങ്ങുന്നു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍

രാജ്യത്തെ മുൻനിര ആശുപത്രി ശൃംഖലകളിൽ ഒന്നായ ഹൈദരാബാദിലെ കൃഷ്ണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (KIMS) കേരളത്തിലേയ്ക്കും പ്രവർത്തനം വ്യാപിപ്പിക്കാനൊരുങ്ങുന്നു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യത്തെ മുൻനിര ആശുപത്രി ശൃംഖലകളിൽ ഒന്നായ ഹൈദരാബാദിലെ കൃഷ്ണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (KIMS) കേരളത്തിലേയ്ക്കും പ്രവർത്തനം വ്യാപിപ്പിക്കാനൊരുങ്ങുന്നു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യത്തെ മുൻനിര ആശുപത്രി ശൃംഖലകളിൽ ഒന്നായ ഹൈദരാബാദിലെ കൃഷ്ണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (KIMS) കേരളത്തിലേയ്ക്കും പ്രവർത്തനം വ്യാപിപ്പിക്കാനൊരുങ്ങുന്നു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ 14 ജില്ലകളിലുമായി 3000 കിടക്കകളുള്ള ആശുപത്രി ശൃംഖല സ്ഥാപിക്കാനാണ് കിംസ് ലക്ഷ്യമിടുന്നത്. പുതിയ ആശുപത്രികള്‍ സ്ഥാപിച്ചും, നിലവിലുള്ളവ ഏറ്റെടുത്തുമാണ് കേരളത്തിലേക്കുള്ള വിപുലീകരണം പൂര്‍ത്തിയാക്കുകയെന്ന് കിംസ് ഹോസ്പിറ്റല്‍സ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ഭാസ്‌കര്‍ റാവു പറഞ്ഞു. ഇതിന്റെ ആദ്യ ചുവടുവയ്പ്പായി കണ്ണൂരിലെ ശ്രീചന്ദ് ആശുപത്രി ഏറ്റെടുത്ത് പ്രവര്‍ത്തനം ആരംഭിച്ച് കഴിഞ്ഞു. കൂടാതെ തൃശൂരിലെ വെസ്റ്റ്‌ഫോര്‍ട്ട് ആശുപത്രിയുമായി ഓപറേഷന്‍ ആന്‍ഡ് മാനേജ്മെന്റ് കരാര്‍ ഒപ്പിട്ടിട്ടുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു

നിലവില്‍ തെലങ്കാന, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, കേരളം, കര്‍ണാടക എന്നി അഞ്ച് സംസ്ഥാനങ്ങളിലായി 16-ലധികം ആശുപത്രികളും 5000ല്‍ പരം കിടക്കകളും കിംസ് ഗ്രൂപ്പിനുണ്ട്. അടുത്ത രണ്ട് വര്‍ഷത്തിനകം കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍  800 കിടക്കകളുള്ള വലിയ ഹെല്‍ത്ത് സിറ്റികള്‍ സ്ഥാപിച്ച് പുതിയ ആശുപത്രികള്‍ ആരംഭിക്കാനാണ് ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. ഇതോടൊപ്പം കണ്ണൂരില്‍ എല്ലാവിധ സൗകര്യങ്ങളുള്ള ഓങ്കോളജി ആന്‍ഡ് ട്രാന്‍സ്പ്ലാന്റ് കേന്ദ്രം സ്ഥാപിക്കുകയും തൃശൂരില്‍ ട്രാന്‍സ്പ്ലാന്റ് സേവനങ്ങള്‍ക്ക് എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയ 350 കിടക്കകളുള്ള ആശുപത്രി സജ്ജമാക്കുകയും ചെയ്യും. ഭാവിയില്‍ തിരുവനന്തപുരം, കൊല്ലം,പാലക്കാട്, മലപ്പുറം, കോട്ടയം, ഇടുക്കി തുടങ്ങിയ ജില്ലകളിലും ഏറ്റെടുക്കലുകള്‍ നടത്തും. 

ADVERTISEMENT

സാമ്പത്തികം തടസമാകാതെ, സംസ്ഥാനത്തെ എല്ലാവര്‍ക്കും ആധുനിക സൗകര്യങ്ങളോടു കൂടിയ ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കാനാണ് ഗ്രൂപ്പ ലക്ഷ്യമിടുന്നതെന്ന് കേരള ക്ലസ്റ്റര്‍ സിഇഒയും ഡയറക്ടറുമായ ഫര്‍ഹാന്‍ യാസിന്‍ പറഞ്ഞു

സംസ്ഥാനത്തെ എല്ലാ ജനങ്ങള്‍ക്കും മികച്ച ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കുന്നതിനായി ആഗോള തലത്തിലുള്ള മലയാളി ആരോഗ്യപ്രവർത്തകരുടെ സേവനമെത്തിക്കുന്നതിനുള്ള ശ്രമങ്ങളുമുണ്ടെന്ന്  അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ADVERTISEMENT

ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള ഇന്ത്യയിലെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് ഹെല്‍ത്ത്‌കെയര്‍ ഗ്രൂപ്പുകളിലൊന്നാണ് കിംസ് ഹോസ്പിറ്റല്‍സ്. തെലങ്കാന, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ മള്‍ടി ഡിസിപ്ലിനറി ഇന്റഗ്രേറ്റഡ് ആരോഗ്യ സേവനങ്ങള്‍ നല്‍കുന്നു. കാര്‍ഡിയാക് സയന്‍സസ്, ഓങ്കോളജി, ന്യൂറോ സയന്‍സസ്, ഗ്യാസ്ട്രിക് സയന്‍സസ്, ഓര്‍ത്തോപീഡിക്സ്, അവയവ മാറ്റം,  മാതൃ-ശിശു പരിപാലനം തുടങ്ങി 25 വിഭാഗങ്ങളിലായി കിംസ് സമഗ്രമായ ആരോഗ്യ പരിചരണ സേവനങ്ങള്‍ ഉറപ്പാക്കുന്നു.

കിംസ് സിഇഒ ഡോ. ബി. അഭിനയ്,   ഡയറക്ടർ ഡോ. ശ്രീനാഥ് റെഡ്ഡി, കേരള ക്ലസ്റ്റർ സിഎഫ്ഒ അർജുൻ വിജയകുമാർ, യൂണിറ്റ് ഹെഡ് ഡോ. ദിൽഷാദ് തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

English Summary:

KIMS Hospitals expands to Kerala, aiming to establish a 3000-bed hospital network across 14 districts. Learn about their ambitious plans for new hospitals, acquisitions, and job creation.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT