ഫാക്ട് വീണ്ടും ലാഭപാതയിൽ; വരുമാനവും തിരിച്ചുകയറുന്നു, ഓഹരിക്ക് ക്ഷീണം
ഈ വർഷം ജൂൺ 21ന് രേഖപ്പെടുത്തിയ 1,187 രൂപയാണ് ഫാക്ട് ഓഹരികളുടെ 52-ആഴ്ചത്തെ ഉയരം. മാർച്ച് 14ന് വില 52-ആഴ്ചത്തെ താഴ്ചയായ 572.60 രൂപയിലും എത്തിയിരുന്നു. ജൂൺപാദത്തിൽ 62,000 കോടി രൂപയിലധികമായിരുന്നു വിപണിമൂല്യം

കൊച്ചി ആസ്ഥാനമായ കേന്ദ്ര പൊതുമേഖലാ വളം നിർമാണക്കമ്പനിയായ ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ (ഫാക്ട്/FACT) വീണ്ടും ലാഭത്തിന്റെ ട്രാക്കിൽ. നടപ്പു സാമ്പത്തിക വർഷത്തെ (2024-25) രണ്ടാംപാദമായ ജൂലൈ-സെപ്റ്റംബറിൽ 11.18 കോടി രൂപയാണ് സംയോജിത ലാഭമെന്ന് (consolidated net profit) കമ്പനി സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് സമർപ്പിച്ച റിപ്പോർട്ട് വ്യക്തമാക്കി. ആദ്യപാദമായ ഏപ്രിൽ-ജൂണിൽ 48.67 കോടി രൂപയുടെ നഷ്ടമായിരുന്നു ഫാക്ട് നേരിട്ടത്.
4 വർഷത്തെ തുടർച്ചയായ ലാഭക്കുതിപ്പിന് ശേഷം 2023-24 സാമ്പത്തിക വർഷത്തെ അവസാനപാദമായ ജനുവരി-മാർച്ചിലായിരുന്നു ഫാക്ട് നഷ്ടത്തിലേക്ക് വീണത്. 61.2 കോടി രൂപയായിരുന്നു ആ പാദത്തിൽ നഷ്ടം. കേന്ദ്രസർക്കാരിന്റെ സബ്സിഡി റിക്കവറി നടപടിയായിരുന്നു നഷ്ടത്തിന് കാരണം. കഴിഞ്ഞപാദത്തിൽ പ്രവർത്തന വരുമാനം (revenue from operations) ജൂൺപാദത്തിലെ 599.58 കോടി രൂപയിൽ നിന്നുയർന്ന് 1,448.63 കോടി രൂപയായി. മൊത്ത വരുമാനം (total income) 650.94 കോടി രൂപയിൽ നിന്ന് 1,496.80 കോടി രൂപയായും മെച്ചപ്പെട്ടു.
അതേസമയം, മുൻവർഷത്തെ (2023-24) സമാനപാദവുമായി താരതമ്യം ചെയ്യുമ്പോൾ കഴിഞ്ഞപാദത്തിൽ ലാഭവും വരുമാനവും താഴ്ന്നു. ലാഭം 105.24 കോടി രൂപയിൽ നിന്നും പ്രവർത്തനവരുമാനം 1,663.21 കോടി രൂപയിൽ നിന്നുമാണ് കുറഞ്ഞത്. മൊത്ത വരുമാനം 2023-24 സെപ്റ്റംബർ പാദത്തിൽ 1,713.59 കോടി രൂപയുമായിരുന്നു. ഇന്നലെ ഉച്ചയ്ക്കുശേഷമാണ് ഫാക്ട് പ്രവർത്തനഫലം പുറത്തുവിട്ടത്. ഇന്നലെ വ്യാപാരാന്ത്യത്തിൽ കമ്പനിയുടെ ഓഹരിവിലയുള്ളതാകട്ടെ 1.37% നഷ്ടത്തോടെ 882 രൂപയിലും.
ഈ വർഷം ജൂൺ 21ന് രേഖപ്പെടുത്തിയ 1,187 രൂപയാണ് ഫാക്ട് ഓഹരികളുടെ 52-ആഴ്ചത്തെ ഉയരം. മാർച്ച് 14ന് വില 52-ആഴ്ചത്തെ താഴ്ചയായ 572.60 രൂപയിലും എത്തിയിരുന്നു. ജൂൺപാദത്തിൽ 62,000 കോടി രൂപയിലധികമായിരുന്നു വിപണിമൂല്യം (market capitalization). നിലവിൽ 57,071 കോടി രൂപ. 72,900 കോടി രൂപ വിപണിമൂല്യമുള്ള മുത്തൂറ്റ് ഫിനാൻസ് (Muthoot Finance) ഒന്നാമതും 71,603 കോടി രൂപയുമായി കല്യാൺ ജ്വല്ലേഴ്സ് (Kalyan Jewellers) രണ്ടാമതുമാണ്. 50,392 കോടി രൂപയുമായി ഫെഡറൽ ബാങ്ക് (Federal Bank) ആണ് നാലാംസ്ഥാനത്ത്.
(Disclaimer: ഈ ലേഖനം ഓഹരി വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി നിക്ഷേപം വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)