സീപ്ലെയ്ൻ പദ്ധതിക്കായി വാട്ടർ എയ്റോഡ്രോമുകൾ ഒരുക്കാൻ കേരളത്തിനു കേന്ദ്ര സഹായമില്ല. കുറഞ്ഞ ചെലവിൽ ആകാശയാത്ര സാധ്യമാക്കാനായി കേന്ദ്ര സർക്കാർ തുടക്കമിട്ട ഉഡാൻ പദ്ധതിയിൽ (ഉഡാൻ സ്മോൾ എയർക്രാഫ്റ്റ് സർവീസ് – എസ്എഎസ്) സീപ്ലെയ്ൻ ഉൾപ്പെടുത്തിയത് 2 വർഷം മുൻപാണ്. എന്നാൽ രാജ്യത്ത് വാട്ടർ എയ്റോഡ്രോമുകൾ സജ്ജമാക്കാൻ കേന്ദ്ര സർക്കാർ അഞ്ചു വർഷമായി ധനസഹായം നൽകിവരുന്നുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ ∙ സീപ്ലെയ്ൻ പദ്ധതിക്കായി വാട്ടർ എയ്റോഡ്രോമുകൾ ഒരുക്കാൻ കേരളത്തിനു കേന്ദ്ര സഹായമില്ല. കുറഞ്ഞ ചെലവിൽ ആകാശയാത്ര സാധ്യമാക്കാനായി കേന്ദ്ര സർക്കാർ തുടക്കമിട്ട ഉഡാൻ പദ്ധതിയിൽ (ഉഡാൻ സ്മോൾ എയർക്രാഫ്റ്റ് സർവീസ് – എസ്എഎസ്) സീപ്ലെയ്ൻ ഉൾപ്പെടുത്തിയത് 2 വർഷം മുൻപാണ്. എന്നാൽ രാജ്യത്ത് വാട്ടർ എയ്റോഡ്രോമുകൾ സജ്ജമാക്കാൻ കേന്ദ്ര സർക്കാർ അഞ്ചു വർഷമായി ധനസഹായം നൽകിവരുന്നുണ്ട്. ഈ പദ്ധതിയിൽ ആദ്യഘട്ടത്തിൽ കേരളം താൽപര്യം അറിയിച്ചില്ല. അതിനാൽ കേന്ദ്രസഹായത്തിന്റെ പട്ടികയിലും കേരളം ഇല്ല. ആദ്യ ഘട്ടത്തിൽ താൽപര്യം പ്രകടിപ്പിച്ച സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 14 വാട്ടർ എയ്റോഡ്രോമുകൾക്ക് 287 കോടി രൂപയാണ് അനുവദിച്ചത്. രണ്ടാം ഘട്ടത്തിൽ ലക്ഷദ്വീപിലെ 5 എയ്റോഡ്രോമുകൾക്ക് 100 കോടിയും അനുവദിച്ചു. ഉഡാൻ എസ്എഎസ് പദ്ധതിയിൽതന്നെ കേരളം താൽപര്യമറിയിച്ചു കത്തുനൽകിയത് കഴിഞ്ഞമാസം മാത്രമാണ്.

ആൻഡമാൻ നിക്കോബാറിലെ സ്വരാജ് ദ്വീപ് (ഹാവ്‌ലോക് ഐലൻഡ്), ഷഹീദ് ദ്വീപ് (ലോങ് ഐലൻഡ്), നീൽ പോർട്ട്, പോർട്ബ്ലെയർ, ലക്ഷദ്വീപിലെ അഗത്തി, മിനിക്കോയ്, കവരത്തി, തെലങ്കാനയിലെ നാഗാർജുൻ സാഗർ, ആന്ധ്രപ്രദേശിലെ പ്രകാശം ബാർജ്, അസമിലെ ഗുവാഹത്തി നദി, ഉമ്രഗ്സോ ഡാം, ഗുജറാത്തിലെ സബർമതി നദി, ശത്രുഞ്ജയ് ഡാം, സർദാർ സരോവർ ഡാം (സ്റ്റാച്യു ഓഫ് യൂണിറ്റി) എന്നിവയാണ് ആദ്യ ഘട്ടത്തിൽ അനുമതി ലഭിച്ചവ. ഇതിൽ സർദാർ സരോവർ, സബർമതി എന്നിവിടങ്ങളിൽ നിർമാണം പൂർത്തിയായി. ലക്ഷദ്വീപിലെ ബംഗാരം, ബിത്ര, കടമത്ത്, കൽപേനി, കിൽത്താൻ എന്നിവിടങ്ങളിലാണ് രണ്ടാം ഘട്ടത്തിൽ അനുമതി നൽകിയത്.

ADVERTISEMENT

മാലദ്വീപുമായുണ്ടായ നയതന്ത്ര പ്രശ്നങ്ങളുടെ പേരിൽ ലക്ഷദ്വീപ് ടൂറിസം പ്രോത്സാഹിപ്പിക്കാൻ പ്രധാനമന്ത്രി നേരിട്ടു രംഗത്തിറങ്ങിയിരുന്നു. ഇതോടെ ലക്ഷദ്വീപിനു വേണ്ടി കേന്ദ്രസർക്കാർ തയാറാക്കിയ സീ പ്ലെയ്ൻ റൂട്ടിലാണ് കൊച്ചി–അഗത്തി ഉൾപ്പെട്ടത്. കൊച്ചിയിൽ ബോൾഗാട്ടിയിലാണ് എയ്റോഡ്രോം ഒരുക്കേണ്ടത്. ഇതിനു തുക അനുവദിച്ചിട്ടില്ല.

ലക്ഷദ്വീപിലെയും ബോൾഗാട്ടിയിലെയും വാട്ടർ എയ്റോഡ്രോമുകളുടെ നിർമാണച്ചുമതല കൊച്ചിൻ പോർട്ട് ട്രസ്റ്റിനാണ്.

ADVERTISEMENT

 ലക്ഷദ്വീപിൽ ഓരോ എയ്റോഡ്രോമിനും 20 കോടി രൂപ വീതമാണ് കേന്ദ്രം അനുവദിച്ചത്. ഇവിടെ സാമൂഹിക ആഘാത പഠനം ഉൾപ്പെടെ തുടങ്ങി. തുക ലഭിക്കാത്തതിനാൽ ബോൾഗാട്ടിയിൽ നടപടികളൊന്നും തുടങ്ങിയിട്ടില്ല.

കേന്ദ്രസർക്കാരിന്റെ തന്നെ സാഗർമാല പദ്ധതിയിൽ ഉൾപ്പെടുത്തി വാട്ടർ എയ്റോഡ്രോം നിർമിക്കാൻ 50% സബ്സിഡി ലഭിക്കും. എന്നാൽ കേരളം അതിനും ശ്രമം തുടങ്ങിയിട്ടില്ല.

English Summary:

Seaplane Aerodrome