ഓഹരി വിപണിക്ക് വെള്ളിയാഴ്ച അവധി; ഈ വർഷം രണ്ട് പൊതു അവധികൾ കൂടി
എംസിഎക്സിന്റെ സായാഹ്ന സെഷൻ പതിവുപോലെ വൈകിട്ട് 5 മുതൽ 11.55 വരെ നടക്കും. ഈ വർഷം മറ്റ് രണ്ട് പൊതു അവധികൾ കൂടിയാണ് ഓഹരി വിപണികൾക്കുണ്ടാവുകയെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചുകളുടെ അവധി കലണ്ടർ വ്യക്തമാക്കുന്നു.

ഇന്ത്യൻ സ്റ്റോക്ക് എക്സ്ചേഞ്ചുകളായ ബിഎസ്ഇയും എൻഎസ്ഇയും വെള്ളിയാഴ്ച (നവംബർ 15) പ്രവർത്തിക്കില്ല. ഗുരു നാനക് ജയന്തി പ്രമാണിച്ചാണ് അവധി. മൾട്ടി കമ്മോഡിറ്റി വിപണി (എംസിഎക്സ്) വെള്ളി രാവിലെ 9 മുതൽ വൈകിട്ട് 5 വരെ പ്രവർത്തിക്കില്ല. എംസിഎക്സിന്റെ സായാഹ്ന സെഷൻ പതിവുപോലെ വൈകിട്ട് 5 മുതൽ 11.55 വരെ നടക്കും. നാഷണൽ കമ്മോഡിറ്റി ആൻഡ് ഡെറിവേറ്റീവ്സ് എക്സ്ചേഞ്ച് (എൻസിഡിഇഎക്സ്) നാളെ രാവിലത്തെയും വൈകിട്ടത്തെയും സെഷനിൽ അടഞ്ഞുകിടക്കും.
ഈ വർഷം മറ്റ് രണ്ട് പൊതു അവധികൾ കൂടിയാണ് ഓഹരി വിപണികൾക്കുണ്ടാവുകയെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചുകളുടെ അവധി കലണ്ടർ വ്യക്തമാക്കുന്നു. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് പ്രമാണിച്ച് ഈ മാസം 20നും (ബുധനാഴ്ച) ക്രിസ്മസ് ദിനമായ ഡിസംബർ 25നുമാണ് അവധി.