സംസ്ഥാനങ്ങളിലെ ഗ്രീൻ എനർജി പദ്ധതി;കേന്ദ്ര സഹായത്തിന് 'അസറ്റ്' പോർട്ടലുമായി നിതി ആയോഗ്
ന്യൂഡൽഹി ∙ സംസ്ഥാനങ്ങളിലെ ഗ്രീൻ എനർജി പദ്ധതികൾക്ക് ആവശ്യമായ കേന്ദ്ര സഹായം ലഭ്യമാക്കുന്നതിനും സംസ്ഥാനങ്ങൾ തമ്മിലുള്ള ആശയവിനിമയവും ആശയ കൈമാറ്റവും സുഗമമാക്കുന്നതിനുമായി നിതി ആയോഗ് പുതിയ വെബ് പോർട്ടൽ അവതരിപ്പിച്ചു. ആക്സിലറേറ്റിങ് സസ്റ്റെയ്നബിൾ സൊല്യൂഷൻ ഫോർ എനർജി ട്രാൻസിഷൻ (അസറ്റ്) എന്ന പ്ലാറ്റ്ഫോം ഊർജ

ന്യൂഡൽഹി ∙ സംസ്ഥാനങ്ങളിലെ ഗ്രീൻ എനർജി പദ്ധതികൾക്ക് ആവശ്യമായ കേന്ദ്ര സഹായം ലഭ്യമാക്കുന്നതിനും സംസ്ഥാനങ്ങൾ തമ്മിലുള്ള ആശയവിനിമയവും ആശയ കൈമാറ്റവും സുഗമമാക്കുന്നതിനുമായി നിതി ആയോഗ് പുതിയ വെബ് പോർട്ടൽ അവതരിപ്പിച്ചു. ആക്സിലറേറ്റിങ് സസ്റ്റെയ്നബിൾ സൊല്യൂഷൻ ഫോർ എനർജി ട്രാൻസിഷൻ (അസറ്റ്) എന്ന പ്ലാറ്റ്ഫോം ഊർജ മന്ത്രാലയത്തിന്റെ സഹായത്തോടെയാണ് തയാറാക്കിയത്.
പ്ലാറ്റ്ഫോമിലൂടെ സംസ്ഥാനങ്ങളുടെ ഊർജ ട്രാൻസിഷൻ ബ്ലൂപ്രിന്റുകൾ രൂപപ്പെടുത്തുന്നതിനൊപ്പം അത് നടപ്പിലാക്കാൻ സഹായിക്കുന്നതിനും, ബാങ്കിങ് പദ്ധതികളുടെ പൈപ്പ് ലൈൻ തയാറാക്കുന്നതിനും, സംസ്ഥാനങ്ങളിൽ ഉടനീളമുള്ള മികച്ച സമ്പ്രദായങ്ങൾ പ്രദർശിപ്പിക്കുന്നതിനും പോർട്ടലിൽ സൗകര്യമൊരുക്കും. 2070 ഓടെ രാജ്യത്തെ ഗ്രീൻ ഹൗസ് വാതക ഉൽപാദനം പൂജ്യത്തിലെത്തിക്കാനുള്ള കേന്ദ്രസർക്കാർ പദ്ധതിയുടെ ഭാഗമാണ് പോർട്ടൽ.