പവന് 50,000 രൂപയാകുമോ? സ്വർണവില ഇടിഞ്ഞിട്ടും കേരളത്തിൽ 'കാത്തിരിപ്പ്'! ബുക്കിങ്ങും എക്സ്ചേഞ്ചും തകൃതി
ഡോണൾഡ് ട്രംപ് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ചതിന് പിന്നാലെയാണ് രാജ്യാന്തരവിലയും അതിന്റെ ചുവടുപിടിച്ച് കേരളത്തിലെ വിലയും കൂപ്പുകുത്തിത്തുടങ്ങിയത്. ഔൺസിന് കഴിഞ്ഞ മാസാവസാനം 2,790 ഡോളർ എന്ന റെക്കോര്‍ഡ് തൊട്ട രാജ്യാന്തരവില ഇന്നുള്ളത് 2,560 ഡോളറിൽ.
ഡോണൾഡ് ട്രംപ് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ചതിന് പിന്നാലെയാണ് രാജ്യാന്തരവിലയും അതിന്റെ ചുവടുപിടിച്ച് കേരളത്തിലെ വിലയും കൂപ്പുകുത്തിത്തുടങ്ങിയത്. ഔൺസിന് കഴിഞ്ഞ മാസാവസാനം 2,790 ഡോളർ എന്ന റെക്കോര്‍ഡ് തൊട്ട രാജ്യാന്തരവില ഇന്നുള്ളത് 2,560 ഡോളറിൽ.
ഡോണൾഡ് ട്രംപ് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ചതിന് പിന്നാലെയാണ് രാജ്യാന്തരവിലയും അതിന്റെ ചുവടുപിടിച്ച് കേരളത്തിലെ വിലയും കൂപ്പുകുത്തിത്തുടങ്ങിയത്. ഔൺസിന് കഴിഞ്ഞ മാസാവസാനം 2,790 ഡോളർ എന്ന റെക്കോര്‍ഡ് തൊട്ട രാജ്യാന്തരവില ഇന്നുള്ളത് 2,560 ഡോളറിൽ.
ചരിത്രത്തിലെ ഏറ്റവും ഉയരത്തിൽ നിന്ന് സ്വർണവില പൊടുന്നനെ മൂക്കുകുത്തിയിട്ടും കേരളത്തിൽ പക്ഷേ ഉപഭോക്താക്കൾ കാത്തിരിപ്പിലാണ്; വില ഇനിയുമിനിയും കുറയുമെന്ന പ്രതീക്ഷയോടെ.
2024 ജനുവരി ഒന്നിന് പവന് 47,000 രൂപയും ഗ്രാമിന് 5,875 രൂപയുമായിരുന്നു വില. ഇക്കഴിഞ്ഞ മാർച്ചിലാണ് പവൻ 50,000 രൂപ ഭേദിച്ചത്. ഒക്ടോബർ 31ന് രേഖപ്പെടുത്തിയ പവന് 59,640 രൂപയും ഗ്രാമിന് 7,455 രൂപയുമാണ് കേരളത്തിലെ എക്കാലത്തെയും ഉയരം. ഈമാസം ഇതുവരെ പവന് 4,160 രൂപയും ഗ്രാമിന് 520 രൂപയും കുറഞ്ഞതോടെ ഇന്ന് പവൻവില 55,480 രൂപയും ഗ്രാമിന് 6,935 രൂപയുമായിട്ടുണ്ട്.
നിവവിലെ ട്രെൻഡ് തുടരുമെന്നും പവൻ വൈകാതെ 50,000 രൂപയിലേക്ക് തിരിച്ചിറങ്ങുമെന്നുമുള്ള പ്രതീക്ഷയിലാണ് ഉപഭോക്താക്കൾ. റെക്കോർഡ് ഉയരത്തിൽ നിന്ന് വില കുത്തനെ കുറഞ്ഞെങ്കിലും വിപണിയിൽ ഉണർവ് തിരികെവന്നിട്ടില്ലെന്ന് വ്യാപാരികൾ പറയുന്നു. വില ഉയർന്നു നിന്നപ്പോഴത്തെപ്പോലെ ചെറിയ തുകയുടെ പർച്ചേസുകളാണ് ഇപ്പോഴും കൂടുതലെന്ന് ഭീമ ഗ്രൂപ്പ് ചെയർമാനും ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (എകെജിഎസ്എംഎ) സംസ്ഥാന പ്രസിഡന്റുമായ ഡോ.ബി. ഗോവിന്ദൻ 'മനോരമ ഓൺലൈനിനോട്' പറഞ്ഞു.
വിവാഹാവശ്യത്തിന് സ്വർണം വാങ്ങുന്നവർ മുൻകൂർ ബുക്കിങ്ങാണ് കൂടുതലും പ്രയോജനപ്പെടുത്തുന്നത്. മൊത്തം വിവാഹാഭരണ പർച്ചേസുകളിൽ 80-90 ശതമാനവും മുൻകൂർ ബുക്കിങ് വഴിയാണ്. കുറഞ്ഞവിലയ്ക്ക് സ്വർണാഭരണം സ്വന്തമാക്കാമെന്നതാണ് നേട്ടം. ബുക്ക് ചെയ്ത ദിവസത്തെയും വാങ്ങുന്ന ദിവസത്തെയും വില താരതമ്യം ചെയ്ത് കുറഞ്ഞവിലയ്ക്ക് സ്വർണം വാങ്ങാം. 50 പവനോ അതിലധികോ വാങ്ങേണ്ടവർ 15-20 പവൻ ഇപ്പോൾ വാങ്ങിയശേഷം ബാക്കി മുൻകൂർ ബുക്കിങ് പ്രയോജനപ്പെടുത്തി വാങ്ങുന്ന ട്രെൻഡുമുണ്ട്.
എക്സ്ചേഞ്ചും തകൃതി
വിലയിലെ ഏറ്റക്കുറച്ചിലുകൾ ബാധിക്കാതിരിക്കാൻ എക്സ്ചേഞ്ച് സൗകര്യം ഉപയോഗപ്പെടുത്തുന്നവരും ഏറെ. പ്രതിദിന വിൽപനയിൽ 70 ശതമാനത്തോളവും എക്സ്ചേഞ്ചാണെന്ന് ഡോ.ബി. ഗോവിന്ദൻ പറഞ്ഞു. ഒട്ടുമിക്ക ജ്വല്ലറികളും സ്വന്തം ജ്വല്ലറിയിലെ സ്വർണത്തിന് 100% മൂല്യം എക്സ്ചേഞ്ച് ചെയ്യുമ്പോൾ നൽകുന്നുണ്ടെന്നത് ഉപഭോക്താക്കൾക്ക് നേട്ടമാണ്. മറ്റ് ജ്വല്ലറികളിലെ സ്വർണത്തിനും പരമാവധി മൂല്യം ലഭ്യമാക്കുന്നുമുണ്ട്. എക്സ്ചേഞ്ച് ചെയ്യുമ്പോൾ വിലയിൽ കാര്യമായ വ്യത്യാസമില്ലാതെ പുതിയ ആഭരണങ്ങൾ സ്വന്തമാക്കാമെന്നതാണ് നേട്ടം.
ട്രംപും യുദ്ധവും: വില ഇനി എങ്ങോട്ട്?
ഡോണൾഡ് ട്രംപ് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ചതിന് പിന്നാലെയാണ് രാജ്യാന്തരവിലയും അതിന്റെ ചുവടുപിടിച്ച് കേരളത്തിലെ വിലയും കൂപ്പുകുത്തിത്തുടങ്ങിയത്. ഔൺസിന് കഴിഞ്ഞ മാസാവസാനം 2,790 ഡോളർ എന്ന റെക്കോര്‍ഡ് തൊട്ട രാജ്യാന്തരവില ഇന്നുള്ളത് 2,560 ഡോളറിൽ. സ്വർണവിലയിലെ ഈ 'ട്രംപാഘാതം' ഏറെക്കാലം കൂടി തുടരുമെന്ന ചിന്ത ഉപഭോക്താക്കൾക്കുണ്ടെന്നും അതാണ് വിൽപനയെ ഇപ്പോഴും മന്ദഗതിയിലാക്കുന്നതെന്നും എകെജിഎസ്എംഎ സംസ്ഥാന ട്രഷറർ എസ്. അബ്ദുൽ നാസർ പറഞ്ഞു.
ഓഹരി, കടപ്പത്രം, ക്രിപ്റ്റോകറൻസി, ഡോളർ എന്നിവയ്ക്ക് അനുകൂലമായ നയങ്ങളാണ് ട്രംപിന്റേത്. മാത്രമല്ല, റഷ്യ-യുക്രെയ്ൻ, ഹമാസ്-ഇസ്രയേൽ യുദ്ധങ്ങൾക്ക് അറുതിവരുത്താനും അദ്ദേഹം ശ്രമിച്ചേക്കാം. ട്രംപ് അടിസ്ഥാനപരമായി ഒരു ബിസിനസുകാരൻ ആണെന്നത് ഓർക്കണം. യുദ്ധം പോലുള്ള പ്രശ്നങ്ങൾ ദീർഘകാലം നീണ്ടുനിൽക്കാൻ അദ്ദേഹം ആഗ്രഹിച്ചേക്കില്ല. ഫലത്തിൽ, നിലവിലെ സ്വർണവിലയുടെ ഇടിവിന്റെ ട്രെൻഡ് ഏതാനും നാൾ കൂടി തുടർന്നേക്കാമെന്ന് പലരും കരുതുന്നു. എങ്കിലും, അത് താൽകാലികമായിരിക്കാം. 2025ഓടെ വില വീണ്ടും തിരിച്ചുകയറാനാണ് സാധ്യതയെന്നും അബ്ദുൽ നാസർ പറഞ്ഞു.
ഇന്ത്യയിലെ ഏറ്റവും വലിയ സ്വർണാഭരണ വിപണികളിലൊന്നാണ് കേരളം. ആളോഹരി സ്വർണ ഉപഭോഗത്തിലും രാജ്യത്ത് മുൻനിരയിലാണ്. പ്രതിദിനം ശരാശരി 250-300 കോടി രൂപയുടെ സ്വർണാഭരണ വിൽപനയാണ് കേരളത്തിൽ നടക്കുന്നത്. പ്രതിവർഷ ശരാശരി വിൽപന ഒരുലക്ഷം കോടി രൂപയും.