മണിമുഴക്കി യൂസഫലി; ലുലുവിന്റെ ഓഹരി വിൽപനയ്ക്ക് തുടക്കം
ദുബായ്∙ അബുദാബി സ്റ്റോക് എക്സ്ചേഞ്ചിൽ മണിമുഴക്കി ലുലുവിന്റെ ഓഹരി വിൽപന ആരംഭിച്ചു. നിശ്ചയിച്ച ഉയർന്ന വിലയായ 2.04 ദിർഹത്തിനു തന്നെ ആദ്യ ദിന വ്യാപാരം അവസാനിച്ചു. ആദ്യ മണിക്കൂറിൽ വില 2.5% ഇടിഞ്ഞെങ്കിലും പിന്നീട് തിരിച്ചു കയറി. രാവിലെ യുഎഇ നിക്ഷേപ മന്ത്രി മുഹമ്മദ് ബിൻ ഹസൻ അൽ സുവെയ്ദിക്കൊപ്പം ലുലു

ദുബായ്∙ അബുദാബി സ്റ്റോക് എക്സ്ചേഞ്ചിൽ മണിമുഴക്കി ലുലുവിന്റെ ഓഹരി വിൽപന ആരംഭിച്ചു. നിശ്ചയിച്ച ഉയർന്ന വിലയായ 2.04 ദിർഹത്തിനു തന്നെ ആദ്യ ദിന വ്യാപാരം അവസാനിച്ചു. ആദ്യ മണിക്കൂറിൽ വില 2.5% ഇടിഞ്ഞെങ്കിലും പിന്നീട് തിരിച്ചു കയറി. രാവിലെ യുഎഇ നിക്ഷേപ മന്ത്രി മുഹമ്മദ് ബിൻ ഹസൻ അൽ സുവെയ്ദിക്കൊപ്പം ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയാണ് ഓഹരി വ്യാപാരത്തിനു തുടക്കമിട്ടത്.
ഇന്ത്യക്കാരന്റെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ ജിസിസിയിലെ ഏറ്റവും വലിയ ഓഹരി വിൽപന എന്ന റെക്കോർഡോടെയാണ് അബുദാബി സ്റ്റോക്ക് എക്സ്ചേഞ്ചിൽ ഓഹരികൾ എത്തിയത്. ലുലുവിന്റെ റീട്ടെയ്ൽ യാത്രയിലെ ചരിത്രമുഹൂർത്തമാണ് ലിസ്റ്റിങ്ങെന്നും നിക്ഷേപകർ ലുലുവിൽ അർപ്പിച്ച വിശ്വാസമാണ് യാഥാർഥ്യമാകുന്നതെന്നും എം.എ.യൂസഫലി പറഞ്ഞു. യുഎഇയുടെയും ജിസിസിയുടെയും വികസനത്തിനു ലുലു നൽകിയ പങ്കാളിത്തം മാതൃകാപരമാണെന്ന് യുഎഇ നിക്ഷേപ മന്ത്രി മുഹമ്മദ് ബിൻ ഹസൻ അൽസുവെയ്ദി പറഞ്ഞു. ഐപിഒയിലൂടെ 3 ലക്ഷം കോടി രൂപയിലധികമാണ് സമാഹരിച്ചത്.