വെള്ളക്കുപ്പിയിൽ വില ലേസർ പ്രിന്റ് ചെയ്യാം
വെള്ളക്കുപ്പിയിൽ വില വിവരങ്ങൾ ലേസർ പ്രിന്റ് ചെയ്യാമെന്നു ഹൈക്കോടതി വ്യക്തമാക്കി. വിലയും മറ്റ് വിവരങ്ങളും കാണാനാകുന്നില്ലെന്ന് ആരോപിച്ച് ലീഗൽ മെട്രോളജി വകുപ്പ് ചാർജ് ചെയ്ത കേസ് റദ്ദാക്കിയുള്ള ഉത്തരവിലാണു ജസ്റ്റിസ് പി.വി.കുഞ്ഞിക്കൃഷ്ണന്റെ നിരീക്ഷണം. ഹിന്ദുസ്ഥാൻ കൊക്കോ കോള ബവ്റിജസ് ലിമിറ്റഡ് ഉൾപ്പെടെ നൽകിയ ഹർജിയാണ് അനുവദിച്ചത്. കുപ്പിയിൽ ലേസർ പ്രിന്റ് ചെയ്ത വിലയും പാക്കിങ് മാസവും വർഷവും വ്യക്തമായി കാണാവുന്നതല്ല എന്ന് ആരോപിച്ചാണു കേസെടുത്തത്.

കൊച്ചി ∙ വെള്ളക്കുപ്പിയിൽ വില വിവരങ്ങൾ ലേസർ പ്രിന്റ് ചെയ്യാമെന്നു ഹൈക്കോടതി വ്യക്തമാക്കി. വിലയും മറ്റ് വിവരങ്ങളും കാണാനാകുന്നില്ലെന്ന് ആരോപിച്ച് ലീഗൽ മെട്രോളജി വകുപ്പ് ചാർജ് ചെയ്ത കേസ് റദ്ദാക്കിയുള്ള ഉത്തരവിലാണു ജസ്റ്റിസ് പി.വി.കുഞ്ഞിക്കൃഷ്ണന്റെ നിരീക്ഷണം. ഹിന്ദുസ്ഥാൻ കൊക്കോ കോള ബവ്റിജസ് ലിമിറ്റഡ് ഉൾപ്പെടെ നൽകിയ ഹർജിയാണ് അനുവദിച്ചത്. കുപ്പിയിൽ ലേസർ പ്രിന്റ് ചെയ്ത വിലയും പാക്കിങ് മാസവും വർഷവും വ്യക്തമായി കാണാവുന്നതല്ല എന്ന് ആരോപിച്ചാണു കേസെടുത്തത്.
എന്നാൽ, വിവരങ്ങൾ വ്യക്തമായി കാണണം എന്നു മാത്രമാണു ചട്ടത്തിൽ പറയുന്നതെന്നും ലേസർ പ്രിന്റ് പാടില്ലെന്നു നിർദേശിച്ചിട്ടില്ലെന്നും ഹർജിക്കാർ അറിയിച്ചു. പിടിച്ചെടുത്ത കുപ്പി പരിശോധിച്ച കോടതി ലേസർ പ്രിന്റിങ് വഴിയുള്ള വിവരങ്ങൾ വ്യക്തമായി കാണാമെന്നു വിലയിരുത്തി.ലേസർ പ്രിന്റ് ചെയ്യുന്നതിന് അനുകൂല നിലപാടാണു കേന്ദ്രസർക്കാരിന്റേതെന്നും ഹർജിക്കാർക്കായി ഹാജരായ സീനിയർ അഭിഭാഷകൻ ജയ്ജു ബാബു അറിയിച്ചു.