മൊത്തവിലക്കയറ്റത്തോത് 4 മാസത്തെ ഉയരത്തിൽ
ന്യൂഡൽഹി∙ ഒക്ടോബറിൽ മൊത്തവിപണിയിലെ വിലക്കയറ്റത്തോത് (ഡബ്യുപിഐ) 4 മാസത്തെ ഉയർന്ന നിരക്കായ 2.36 ശതമാനമായി. പച്ചക്കറി അടക്കമുള്ള ഭക്ഷ്യവസ്തുക്കളുടെ വിലവർധനയാണ് കണക്കിൽ പ്രധാനമായും പ്രതിഫലിച്ചത്. സെപ്റ്റംബറിൽ ഇത് 1.84 ശതമാനമായിരുന്നു. 2023 ഒക്ടോബറിൽ –0.26 ശതമാനവും. ഭക്ഷ്യവസ്തുക്കളുടെ വിലവർധന

ന്യൂഡൽഹി∙ ഒക്ടോബറിൽ മൊത്തവിപണിയിലെ വിലക്കയറ്റത്തോത് (ഡബ്യുപിഐ) 4 മാസത്തെ ഉയർന്ന നിരക്കായ 2.36 ശതമാനമായി. പച്ചക്കറി അടക്കമുള്ള ഭക്ഷ്യവസ്തുക്കളുടെ വിലവർധനയാണ് കണക്കിൽ പ്രധാനമായും പ്രതിഫലിച്ചത്. സെപ്റ്റംബറിൽ ഇത് 1.84 ശതമാനമായിരുന്നു. 2023 ഒക്ടോബറിൽ –0.26 ശതമാനവും.
ഭക്ഷ്യവസ്തുക്കളുടെ വിലവർധന സെപ്റ്റംബറിൽ 11.53 ശതമാനമായിരുന്നത് ഒക്ടോബറിൽ 13.54 ആയി. പച്ചക്കറിയുടെ തോത് 48.73 ശതമാനമായിരുന്നതാണ് 63.04 ശതമാനമായത്. കമ്പനികൾ തമ്മിലുള്ള ചരക്ക് കൈമാറ്റം വിലയിരുത്തി ഉൽപാദനവുമായി ബന്ധപ്പെട്ട് കണക്കാക്കുന്ന വിലക്കയറ്റത്തോതാണ് ഡബ്ല്യുപിഐ. ഒക്ടോബറിൽ ചെറുകിട വിപണിയിലെ വിലക്കയറ്റത്തോത് 14 മാസത്തെ ഉയർന്ന നിരക്കായ 6.2 ശതമാനത്തിലെത്തിയിരുന്നു.