ജനുവരി മുതൽ മെഴ്സിഡീസ് ബെൻസിന് വിലകൂടും
Mail This Article
×
കൊച്ചി∙ അടുത്ത ജനുവരി 1 മുതൽ എല്ലാ മോഡലുകൾക്കും 3 ശതമാനം മുതൽ വില വർധന പ്രഖ്യാപിച്ച് മെഴ്സിഡീസ് ബെൻസ് ഇന്ത്യ.ഉൽപാദന ചെലവു വർധിച്ചതാണു വില കൂട്ടാനുള്ള കാരണമെന്ന് സിഇഒ സന്തോഷ് അയ്യർ പറഞ്ഞു.
ഡിസംബർ 31 വരെയുള്ള ബുക്കിങ്ങുകൾക്ക് നിലവിലെ വില തുടരും. 45 ലക്ഷം രൂപ വിലയുള്ള എ ക്ലാസ് മുതൽ 3.6 കോടി വിലയുള്ള ജി 63 എസ്‌യുവി വരെ മെഴ്സിഡീസ് ഇന്ത്യയിൽ വിൽക്കുന്നുണ്ട്.
English Summary:
Mercedes Benz India announces a 3% price increase across all models from January 1st, 2024. CEO Santosh Iyer cites rising production costs. Secure your purchase at current prices before December 31st.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.