5 ലക്ഷം കടന്ന് പ്രതിദിന ആഭ്യന്തര വിമാനയാത്രക്കാർ
ന്യൂഡൽഹി∙ രാജ്യത്തെ പ്രതിദിന ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം ചരിത്രത്തിലാദ്യമായി 5 ലക്ഷം കടന്നു. ഞായറാഴ്ച മാത്രം 5.05 ലക്ഷം ആളുകളാണ് ഇന്ത്യയ്ക്കുള്ളിൽ വിമാനങ്ങളിൽ യാത്ര ചെയ്തത്. ഇതിനു മുൻപ് ഏറ്റവും കൂടുതൽ യാത്രക്കാരുണ്ടായിരുന്നത് വെള്ളിയാഴ്ചയാണ്, 4.99 ലക്ഷം. ഉത്സവ–വിവാഹസീസണും കുതിപ്പിനു കാരണമായി.

ന്യൂഡൽഹി∙ രാജ്യത്തെ പ്രതിദിന ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം ചരിത്രത്തിലാദ്യമായി 5 ലക്ഷം കടന്നു. ഞായറാഴ്ച മാത്രം 5.05 ലക്ഷം ആളുകളാണ് ഇന്ത്യയ്ക്കുള്ളിൽ വിമാനങ്ങളിൽ യാത്ര ചെയ്തത്.
ഇതിനു മുൻപ് ഏറ്റവും കൂടുതൽ യാത്രക്കാരുണ്ടായിരുന്നത് വെള്ളിയാഴ്ചയാണ്, 4.99 ലക്ഷം.ഉത്സവ–വിവാഹസീസണും കുതിപ്പിനു കാരണമായി. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 4 തവണയാണ് റെക്കോർഡ് മറികടന്നത്.അതിനു മുൻപ് ഏറ്റവും കൂടുതൽ യാത്രക്കാരുണ്ടായിരുന്നത് ഒക്ടോബർ 14നാണ്, 4.84 ലക്ഷം പേർ.
കോവിഡിനു ശേഷം 2022 ഏപ്രിൽ 17നാണ് പ്രതിദിന യാത്രക്കാരുടെ എണ്ണം 4 ലക്ഷം കടന്നത്. 3,173 ഫ്ലൈറ്റുകളാണ് ഞായറാഴ്ച സർവീസ് നടത്തിയത്. ഇതനുസരിച്ച് ഒരു വിമാനത്തിൽ ശരാശരി 159 യാത്രക്കാർ.
ഒക്ടോബർ മാസമാകെ 1.38 കോടി യാത്രക്കാരാണ് ആഭ്യന്തര സർവീസുകൾ ഉപയോഗിച്ചത്. 2019 ഒക്ടോബറിൽ ഇത് 1.22 കോടി മാത്രമായിരുന്നു. കോവിഡിനു മുൻപുള്ള കാലവുമായി താരതമ്യം ചെയ്യുമ്പോൾ 12.8% വർധനയുണ്ട്.5 ലക്ഷത്തിൽ 3.1 ലക്ഷം പേർ ഇൻഡിഗോയിലാണ് യാത്ര ചെയ്തതെന്ന് കമ്പനി അവകാശപ്പെട്ടു.