രാജ്യാന്തര കുരുമുളകു സമൂഹത്തിന്റെ വാർഷിക സമ്മേളനത്തിന് ശ്രീലങ്കയിൽ തുടക്കം

കൊച്ചി ∙ കേരളത്തിലെ കർഷക സമൂഹം ശ്രീലങ്കൻ കുരുമുളകിന്റെ ഇറക്കുമതി ഭീഷണിയുടെ നിഴലിൽ നിൽക്കെ രാജ്യാന്തര കുരുമുളകു സമൂഹത്തിന്റെ (ഐപിസി) വാർഷിക സമ്മേളനത്തിനു ശ്രീലങ്കയിലെ കൊളംബോയിൽ തുടക്കം. ലങ്കൻ പരിസ്ഥിതി, തോട്ടം മന്ത്രി വിജിത ഹെറാത്ത് ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ കുരുമുളക് – വാണിജ്യ മേഖലയെക്കുറിച്ചു

കൊച്ചി ∙ കേരളത്തിലെ കർഷക സമൂഹം ശ്രീലങ്കൻ കുരുമുളകിന്റെ ഇറക്കുമതി ഭീഷണിയുടെ നിഴലിൽ നിൽക്കെ രാജ്യാന്തര കുരുമുളകു സമൂഹത്തിന്റെ (ഐപിസി) വാർഷിക സമ്മേളനത്തിനു ശ്രീലങ്കയിലെ കൊളംബോയിൽ തുടക്കം.
ലങ്കൻ പരിസ്ഥിതി, തോട്ടം മന്ത്രി വിജിത ഹെറാത്ത് ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ കുരുമുളക് – വാണിജ്യ മേഖലയെക്കുറിച്ചു സ്പൈസസ് ബോർഡ് സെക്രട്ടറി പി.ഹേമലത ഇന്നു പ്രഭാഷണം നടത്തും. സമ്മേളനം നാളെ സമാപിക്കും.
ഇന്ത്യ, ശ്രീലങ്ക, കംബോഡിയ, വിയറ്റ്നാം, ബ്രസീൽ, ഇന്തൊനീഷ്യ തുടങ്ങിയ കുരുമുളക് ഉൽപാദക രാജ്യങ്ങളുടെ സമ്മേളനമാണിത്. കയറ്റുമതി സമൂഹവും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.
കുറഞ്ഞ വിലയിൽ ശ്രീലങ്കയിൽ നിന്നും വിയറ്റ്‌നാമിൽ നിന്നും മറ്റും കുരുമുളക് എത്തുന്നതു കേരളത്തിലെ കർഷകർക്കു ഭീഷണിയാകുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. ഇത്തരം വിഷയങ്ങൾ സമ്മേളനത്തിൽ ഇന്ത്യൻ സംഘം ഉന്നയിക്കുമെന്ന പ്രതീക്ഷയിലാണു കർഷകർ.