ജൈവ ഉൽപന്നങ്ങൾക്കുള്ള സാധ്യത കൂടിവരുകയാണ്. ആഗോളതലത്തിൽത്തന്നെ ‘പ്ലാസ്റ്റിക് ബദൽ’ ഉൽപന്നങ്ങൾക്കു വലിയ ഡിമാൻഡും ഉണ്ട്. അത്തരത്തിൽ ഒരു ചെറുസംരംഭത്തിലൂടെ ശ്രദ്ധനേടുകയാണ് അനു.കെ. എന്ന വീട്ടമ്മ. തിരുവനന്തപുരം ജില്ലയിലെ പാറശ്ശാലയ്ക്കടുത്തു കരുമാനൂരിലാണ് ‘അമ്മ എന്റർപ്രൈസസ്’ എന്ന അനുവിന്റെ സംരംഭം.

ജൈവ ഉൽപന്നങ്ങൾക്കുള്ള സാധ്യത കൂടിവരുകയാണ്. ആഗോളതലത്തിൽത്തന്നെ ‘പ്ലാസ്റ്റിക് ബദൽ’ ഉൽപന്നങ്ങൾക്കു വലിയ ഡിമാൻഡും ഉണ്ട്. അത്തരത്തിൽ ഒരു ചെറുസംരംഭത്തിലൂടെ ശ്രദ്ധനേടുകയാണ് അനു.കെ. എന്ന വീട്ടമ്മ. തിരുവനന്തപുരം ജില്ലയിലെ പാറശ്ശാലയ്ക്കടുത്തു കരുമാനൂരിലാണ് ‘അമ്മ എന്റർപ്രൈസസ്’ എന്ന അനുവിന്റെ സംരംഭം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജൈവ ഉൽപന്നങ്ങൾക്കുള്ള സാധ്യത കൂടിവരുകയാണ്. ആഗോളതലത്തിൽത്തന്നെ ‘പ്ലാസ്റ്റിക് ബദൽ’ ഉൽപന്നങ്ങൾക്കു വലിയ ഡിമാൻഡും ഉണ്ട്. അത്തരത്തിൽ ഒരു ചെറുസംരംഭത്തിലൂടെ ശ്രദ്ധനേടുകയാണ് അനു.കെ. എന്ന വീട്ടമ്മ. തിരുവനന്തപുരം ജില്ലയിലെ പാറശ്ശാലയ്ക്കടുത്തു കരുമാനൂരിലാണ് ‘അമ്മ എന്റർപ്രൈസസ്’ എന്ന അനുവിന്റെ സംരംഭം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജൈവ ഉൽപന്നങ്ങൾക്കുള്ള സാധ്യത  കൂടിവരുകയാണ്. ആഗോളതലത്തിൽത്തന്നെ ‘പ്ലാസ്റ്റിക് ബദൽ’ ഉൽപന്നങ്ങൾക്കു വലിയ ഡിമാൻഡും ഉണ്ട്. അത്തരത്തിൽ ഒരു ചെറുസംരംഭത്തിലൂടെ ശ്രദ്ധനേടുകയാണ് അനു.കെ എന്ന വീട്ടമ്മ. തിരുവനന്തപുരം ജില്ലയിലെ പാറശ്ശാലയ്ക്കടുത്തു കരുമാനൂരിലാണ് ‘അമ്മ എന്റർപ്രൈസസ്’ എന്ന അനുവിന്റെ സംരംഭം. പിന്തുണയുമായി കുടുംബവും ഒപ്പമുണ്ട്. 

എന്താണ് ബിസിനസ്?

ADVERTISEMENT

കവുങ്ങിൻപാളകൊണ്ടുള്ള പ്ലേറ്റുകളാണ് ഉൽപന്നം. ആറ്, എട്ട്, പത്ത്, പന്ത്രണ്ട് ഇഞ്ച് വലുപ്പത്തിൽ   സ്ക്വയർ, റൗണ്ട് എന്നീ ഷെയ്പുകളിൽ പ്ലേറ്റുകൾ നിർമിക്കുന്നുണ്ട്. വീടിനോടു ചേർന്നുതന്നെയാണ് യൂണിറ്റ് പ്രവർത്തിക്കുന്നത്.  

എന്തുകൊണ്ട് ഈ സംരംഭം?

ജൈവ ഉൽപന്നങ്ങളിൽ ഏറ്റവും മികച്ച ഇനമായി പാളകൊണ്ടുള്ള പ്ലേറ്റുകൾ മാറിയെന്നതിന് തെളിവാണ് ഉൽപന്നത്തിനു കൂടിവരുന്ന സ്വീകാര്യത. ഈ അവസരം ശരിയായി വിനിയോഗിക്കുകയാണ് അനു. ഭർത്താവ് വി.ജഗദീശന്റെ അടുത്ത ബന്ധു തമിഴ്നാട്ടിലെ അരുമന എന്ന സ്ഥലത്ത് പാള ഉൽപന്നങ്ങൾ വിൽക്കുന്ന സംരംഭം വിജയകരമായി നടത്തുന്നതും ഇവർക്കു പ്രചോദനമായി. വിൽപനയിൽ അവിടെനിന്നു സഹായം കിട്ടുമെന്നതും ഈ ഉൽപന്നം തിരഞ്ഞെടുക്കാൻ കാരണമായി. 

യൂണിറ്റ് തുടങ്ങാനാവശ്യമായ ലൈസൻസ്, വായ്പ, സബ്സിഡി എന്നിവയെല്ലാം വ്യവസായവകുപ്പിന്റെ ഓഫിസുകളിൽനിന്നു ലഭിച്ചതോടെ അനുവിന്റെ സ്വയംതൊഴിൽ എന്ന സ്വപ്നം യാഥാർഥ്യമായി.

ADVERTISEMENT

പാള ബംഗളൂരുവിൽനിന്നും 

പ്രധാന അസംസ്കൃത വസ്തുവായ കവുങ്ങിൻ പാള  ബംഗളൂരുവിലുള്ള ഒരു ഏജൻസിവഴിയാണ് വാങ്ങുന്നത്. വലുപ്പത്തിലും ഗുണത്തിലും മികച്ച പാളകളാണ് ഇവിടെനിന്നും ലഭിക്കുന്നത്. ചില സമയത്തു പാള ലഭിക്കാൻ ബുദ്ധിമുട്ടുണ്ടാകും. അത്തരം സീസണുകൾ മുന്നിൽക്കണ്ട് സ്റ്റോക് ചെയ്യുകയാണ് രീതി. നല്ല ഉണങ്ങിയ പാളയായതിനാൽ അൽപംപോലും പൂപ്പൽ പിടിക്കാതെതന്നെ സൂക്ഷിച്ചുവയ്ക്കാൻ സാധിക്കും. 4 രൂപമുതൽ 4.75 രൂപവരെ നിരക്കിൽ പാള യൂണിറ്റിൽ എത്തിച്ചുതരും. ഒരു ലോറി പാളയ്ക്ക് 1.50 ലക്ഷം രൂപവരെ ചെലവു വരുന്നുണ്ട്. ക്രെഡിറ്റ് ലഭിക്കുകയില്ല എന്നതാണ് ഒരു പോരായ്മ. റെഡി ക്യാഷ് അക്കൗണ്ടിൽ ഇട്ടുനൽകിയാൽ മാത്രമേ പാള എത്തിച്ചുതരുകയുള്ളൂ.  

നിർമാണരീതി ലളിതമാണ്

∙ പാള ആദ്യം ക്ലീൻചെയ്യുന്നു.

ADVERTISEMENT

∙ 3–4 മണിക്കൂർ വെള്ളത്തിലിട്ടു കുതിർക്കും. 

∙ പിന്നീട് വെള്ളം വാർന്നുപോകാനായി ഒരു ദിവസം കുത്തിച്ചാരിനിർത്തും. 

∙ നിശ്ചിത വലുപ്പത്തിലും ഡിസൈനിലുമുള്ള ഡൈ സെറ്റുകൾ മെഷീനിൽ സ്ഥാപിക്കുന്നു.

∙ ഈ മെഷീനിൽവച്ച് പാള ചൂടാക്കി മോൾഡ് ചെയ്തെടുക്കുന്നു.

∙ മോൾഡ് ചൂടാവുകയും ജലാംശം നീക്കുകയും ചെയ്യുന്നതിനാൽ ഉൽപന്നത്തിനു േകടുവരികയില്ല.

∙ 50 എണ്ണത്തിന്റെ പായ്ക്കറ്റുകളിലാക്കി വിപണിയിലെത്തിക്കുന്നു.

ഒരു പാളയിൽനിന്നും ശരാശരി രണ്ടു വലിയ പ്ലേറ്റുകളും രണ്ടു ചെറിയ പ്ലേറ്റുകളും ലഭിക്കും.

4 സെറ്റ് മെഷിനറികൾ

പ്ലേറ്റ് നിർമിക്കാനായി നാലു സെറ്റ് മെഷിനറികളാണ് ഇപ്പോഴുള്ളത്. ഇതിനായി ഏകദേശം 800 ചതുരശ്രയടി കെട്ടിടമാണ് ഷീറ്റ് വിരിച്ചു  റെഡിയാക്കിയിട്ടുളളത്. എട്ടുലക്ഷം രൂപയോളം മെഷിനറികൾക്കുതന്നെ വേണ്ടിവന്നു. പിഎംഇജിപി പദ്ധതിപ്രകാരം 10ലക്ഷം രൂപ വായ്പയെടുത്താണ് സംരംഭം ആരംഭിച്ചത്. ഇതിൽ 3.50 ലക്ഷം രൂപ സബ്സിഡിയും ലഭിച്ചു. 

അനുവിനൊപ്പം ഭർത്താവും അച്ഛനും അമ്മയുമെല്ലാം സ്ഥാപനത്തിൽ വിവിധ ജോലികൾ ചെയ്യുന്നുണ്ട്. കൂടാതെ ഒരു ജീവനക്കാരൻ കൂടിയുണ്ട്. വീടിനോടു ചേർന്നുതന്നെയാണ്  സ്ഥാപനം എന്നതിനാൽ കുടുംബത്തിലെ എല്ലാവരുടെയും സജീവ ശ്രദ്ധ എപ്പോഴും ലഭിക്കുകയും ചെയ്യും.

ഓർഡർ അനുസരിച്ച് വിൽപന 

2 രൂപമുതൽ 6.50 രൂപവരെയാണ് പ്ലേറ്റിന്റെ വില. വിൽപന പ്രധാനമായും ഓർഡർ അനുസരിച്ചാണ്. കാറ്ററിങ് സർവീസ് നടത്തുന്നവരിൽനിന്നടക്കം  സ്ഥിരം ഓർഡറുകളുണ്ട്. അതിനു പുറമെ  ഉത്സവങ്ങൾ, ആഘോഷങ്ങൾ, പെരുന്നാളുകൾ എന്നിവയോടനുബന്ധിച്ചും ധാരാളം ഓർഡറുകൾ  ലഭിക്കുന്നു. അരുമനയിലുള്ള ബന്ധുവഴിയും  വിൽപനയുണ്ട്. ഇവിടെ ഓർഡറുകളില്ലാതെ വരുമ്പോൾ നാഗർകോവിലിൽ ഒരു വിതരണക്കാരൻ വഴിയും വിൽപന നടത്തുന്നുണ്ട്. നേരിട്ടു വിൽക്കുന്നതാണ് കൂടുതൽ ആദായകരം. ക്രെഡിറ്റ് വിൽപന അപൂർവമായേ ചെയ്യാറുള്ളൂ. ‘ക്യാഷ് ആൻഡ് ക്യാരി’ എന്നതാണ് വിൽപനനയം.

മത്സരം ഇല്ല

തീരെ മത്സരമില്ലാത്ത ഒരു വിപണി പാളപ്ലേറ്റുകൾക്ക് കേരളത്തിലുണ്ട്. പാളയുടെ ലഭ്യതക്കുറവാണ് ഇതിന്റെ പ്രധാന കാരണം. അതുകൊണ്ടുതന്നെ വിൽപന എളുപ്പമാണ്. ബൾക്ക് ഓർഡറുകൾ ലഭിച്ചാലും നൽകാൻ കഴിയുന്ന സ്ഥിതി സ്ഥാപനത്തിനുണ്ടെന്ന് അനു പറയുന്നു. ഇപ്പോൾ ശരാശരി 6–8 ലക്ഷം രൂപയുടെ കച്ചവടമാണ്  മാസം നടക്കുന്നത്. എല്ലാ ചെലവും കഴിച്ചാൽ 15% അറ്റാദായം ലഭിക്കും. മറ്റ് ഉൽപന്നങ്ങളിലേക്കു തൽക്കാലം കടക്കാൻ ഉദ്ദേശിക്കുന്നില്ല. ഈ ബിസിനസ് കുറച്ചുകൂടി വ്യാപിപ്പിക്കുക എന്നതാണ് അനുവിന്റെ ലക്ഷ്യം. കൂടുതൽ വിതരണക്കാരെയും നോക്കുന്നുണ്ട്.

പുതുസംരംഭകരോട് 

വലിയ നിക്ഷേപം ഇല്ലാതെതന്നെ വീടിനോടു ചേർന്നു തുടങ്ങാൻ പറ്റിയ ബിസിനസാണ് പാളപ്ലേറ്റ് നിർമാണവും വിൽപനയും. രണ്ടുലക്ഷം രൂപ മുടക്കി ഒരു സെറ്റ് മെഷിനറി സ്ഥാപിച്ച് ബിസിനസിലേക്കു കടക്കാം. ഓർഡർ കൂടുന്നതിനനുസരിച്ച് മെഷിനറികളും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയാൽ മതി. പാള സുലഭമായി ലഭിക്കുന്നു എന്ന് ഉറപ്പുവരുത്തണം. അതോടൊപ്പം വിൽക്കാനുള്ള സാഹചര്യവും കണ്ടെത്തണം. മാസം രണ്ടു ലക്ഷം രൂപയുടെ കച്ചവടം കണ്ടെത്തിയാൽപോലും 15% അറ്റാദായം (30,000) നേടാനാകും. ഭാവിയിൽ വലിയ സാധ്യതകളുള്ള ഉൽപന്നംകൂടിയാണിത്.

English Summary:

Discover how Anu and her family built a successful bio-product business using areca palm leaves. Learn about their journey, challenges, and the potential of this eco-friendly alternative.