നന്ദിനി പാൽ ഡൽഹിയിലും; ഓൺലൈൻ ഡെലിവറി ആപ്പുകൾ വഴിയും ലഭ്യമാകും
ന്യൂഡൽഹി ∙ കർണാടക മിൽക് ഫെഡറേഷന്റെ (കെഎംഎഫ്) നന്ദിനി പാൽ ഉൽപന്നങ്ങൾ ഇനി രാജ്യതലസ്ഥാനത്തും ലഭ്യമാകും. രാജ്യ തലസ്ഥാന മേഖലയിൽ (ഡൽഹി എൻസിആർ) നന്ദിനി ഉൽപന്നങ്ങളുടെ അവതരണം കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നിർവഹിച്ചു. പശുവിൻ പാൽ, തൈര്, ബട്ടർമിൽക്ക് ഉൾപ്പെടെയാണ് വിപണിയിൽ ഇന്നു മുതൽ ലഭ്യമാകുന്നത്. ഹൈപ്പർ

ന്യൂഡൽഹി ∙ കർണാടക മിൽക് ഫെഡറേഷന്റെ (കെഎംഎഫ്) നന്ദിനി പാൽ ഉൽപന്നങ്ങൾ ഇനി രാജ്യതലസ്ഥാനത്തും ലഭ്യമാകും. രാജ്യ തലസ്ഥാന മേഖലയിൽ (ഡൽഹി എൻസിആർ) നന്ദിനി ഉൽപന്നങ്ങളുടെ അവതരണം കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നിർവഹിച്ചു.
പശുവിൻ പാൽ, തൈര്, ബട്ടർമിൽക്ക് ഉൾപ്പെടെയാണ് വിപണിയിൽ ഇന്നു മുതൽ ലഭ്യമാകുന്നത്. ഹൈപ്പർ മാർക്കറ്റുകളും റീട്ടെയ്ൽ ഷോപ്പുകളും വഴിയാണ് ആദ്യഘട്ടത്തിൽ വിൽപന. ഓൺലൈൻ ഡെലിവറി ആപ്പുകൾ വഴിയും ലഭ്യമാകും.
മണ്ഡ്യ ക്ഷീര സഹകരണ യൂണിയനാണ് പാലും മറ്റ് ഉൽപന്നങ്ങളും ഡൽഹിയിലെത്തിക്കുന്നത്. മണ്ഡ്യയിൽ നിന്ന് 2,500 കിലോമീറ്റർ അകലെയുള്ള ഡൽഹിയിലേക്കു പ്രതിവാരം 25 ടാങ്കർ ലോറികളിൽ പാൽ എത്തിക്കും. ഒരു ഡിഗ്രി സെൽഷ്യസിൽ തണുപ്പിച്ചാണ് പാൽ എത്തിക്കുന്നത്.