ശ്രീലങ്കൻ പദ്ധതി: അദാനിയെ കൈവിടുന്നത് ഹിൻഡൻബർഗ് ആരോപണത്തിൽ 'ക്ലീൻചിറ്റ്' നൽകിയ യുഎസ് സർക്കാർ സ്ഥാപനം
കടൽമാർഗമുള്ള രാജ്യാന്തര ചരക്കുനീക്കപ്പാതയിൽ നിർണായക സ്വാധീനമാണ് കൊളംബോയ്ക്കുള്ളത്. ഇവിടെ ചൈനീസ് കമ്പനിയായ ചൈന മർച്ചന്റ്സ് പോർട്ട് ഹോൾഡിങ്ങിന്റെ ടെർമിനലിന് സമീപമാണ് അദാനിയുടെ കണ്ടെയ്നർ പദ്ധതിയായ കൊളംബോ വെസ്റ്റ് ഇന്റർനാഷണൽ ടെർമിനലും സജ്ജമാകുന്നത്. പദ്ധതിയിൽ 51% പങ്കാളിത്തമാണ് അദാനി പോർട്സിനുണ്ടാവുക.

ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിലെ സുപ്രധാന തുറമുഖത്ത് അദാനി പോർട്സ് സജ്ജമാക്കുന്ന കണ്ടെയ്നർ ടെർമിനലിന് നൽകാമെന്നേറ്റ വായ്പ യുഎസ് സർക്കാരിന് കീഴിലെ നിക്ഷേപ സ്ഥാപനമായ യുഎസ് ഇന്റർനാഷണൽ ഡവല്പമെന്റ് ഫിനാൻസ് കോർപറേഷൻ (ഡിഎഫ്സി റദ്ദാക്കിയേക്കും. ശ്രീലങ്കയിൽ ചൈനയുടെ സ്വാധീനത്തിന് കടിഞ്ഞാണിടുകയെന്ന ലക്ഷ്യത്തോടു കൂടിയതുമായിരുന്നു അദാനിയുടെ കണ്ടെയ്നർ ടെർമിനൽ പദ്ധതി.
ഏകദേശം 55.1 കോടി ഡോളർ (5,000 കോടിയോളം രൂപ) വായ്പ നൽകാമെന്നായിരുന്നു ധാരണ. ഇതുസംബന്ധിച്ച കരാർ ഇനിയും ഇരുവരും ഒപ്പുവച്ചിട്ടില്ല. പദ്ധതി സംബന്ധിച്ച് കൂടുതൽ പഠിച്ചശേഷം മാത്രമേ വായ്പ നൽകുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കൂ എന്നാണ് ഇപ്പോൾ ഡിഎഫ്സിയുടെ നിലപാട്. അദാനിക്കെതിരെ അഴിമതി ആരോപണം ഉയർന്ന പശ്ചാത്തലത്തിലാണിത്.
കടൽമാർഗമുള്ള രാജ്യാന്തര ചരക്കുനീക്കപ്പാതയിൽ നിർണായക സ്വാധീനമാണ് കൊളംബോയ്ക്കുള്ളത്. ഇവിടെ ചൈനീസ് കമ്പനിയായ ചൈന മർച്ചന്റ്സ് പോർട്ട് ഹോൾഡിങ്ങിന്റെ ടെർമിനലിന് സമീപമാണ് അദാനിയുടെ കണ്ടെയ്നർ പദ്ധതിയായ കൊളംബോ വെസ്റ്റ് ഇന്റർനാഷണൽ ടെർമിനലും സജ്ജമാകുന്നത്. പദ്ധതിയിൽ 51% പങ്കാളിത്തമാണ് അദാനി പോർട്സിനുണ്ടാവുക. 34% പങ്കാളിത്തം ശ്രീലങ്കൻ വ്യവസായ സ്ഥാപനമായ ജോൺ കീൽസിനും ബാക്കി 15% ശ്രീലങ്കൻ പോർട്സ് അതോറിറ്റിക്കുമാണ്.
35 വർഷത്തേക്ക് അദാനി ഗ്രൂപ്പിന് നിയന്ത്രണാവകാശവും ലഭിക്കുന്ന ടെർമിനലിന്റെ നിർമാണം 2022 നവംബറിൽ ആരംഭിച്ചിരുന്നു. 2025 അവസാനത്തോടെ പ്രവർത്തനസജ്ജമാക്കുകയാണ് ലക്ഷ്യം. ലോകത്തെ ഏത് വമ്പൻ ചരക്കുകപ്പലിനും അടുക്കാവുന്നവിധം അടിസ്ഥാനസൗകര്യമുള്ളതും 20 മീറ്റർ വരെ ആഴമുള്ളതുമായ ടെർമിനലായിരിക്കും ഇത്.
നേരത്തേ ക്ലീൻചിറ്റ് നൽകിയ കമ്പനി
അദാനി ഗ്രൂപ്പിനെതിരെ യുഎസ് ഷോർട്ട്സെല്ലർമാരും നിക്ഷേപഗവേഷണ സ്ഥാപനവുമായ ഹിൻഡൻബർഗ് റിസർച്ച് ഉന്നയിച്ച ആരോപണങ്ങൾ അപ്രസക്തമാണെന്ന് ചൂണ്ടിക്കാട്ടി, അദാനിക്ക് ക്ലീൻചിറ്റ് നൽകിയ യുഎസ് സർക്കാർ സ്ഥാപനമാണ് ഡിഎഫ്സി. ശ്രീലങ്കയിലെ കണ്ടെയ്നർ ടെർമിനൽ പദ്ധതിക്ക് വായ്പ നൽകാമെന്നേറ്റ പശ്ചാത്തലത്തിൽ നടത്തിയ അന്വേഷണത്തിന് ശേഷമായിരുന്നു ഹിൻഡൻബർഗിന്റെ ആരോപണങ്ങൾ പൊള്ളയാണെന്ന് കാട്ടി ഡിഎഫ്സി തള്ളിയതും.
പക്ഷേ, നിലവിൽ യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മിഷനും (എസ്ഇസി) യുഎസ് നികുതിവകുപ്പും അദാനി ഗ്രൂപ്പ് മേധാവി ഗൗതം അദാനിയടക്കം ഉന്നതർക്കെതിരെ കൈക്കൂലിക്കേസിൽ കുറ്റപത്രം സമർപ്പിക്കുകയും അറസ്റ്റ വാറന്റും സമൻസും പുറപ്പെടുവിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് വായ്പ പുനഃപരിശോധിക്കാൻ ഡിഎഫ്സി ഒരുങ്ങുന്നത്.