ചെറുസമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കില്‍ മാറ്റമില്ല
ഈ സാമ്പത്തിക വര്‍ഷം മൂന്നാംപാദത്തിലെ ചെറുസമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. പിപിഎഫ്, സുകന്യ സമൃദ്ധി അക്കൗണ്ട്, എന്‍എസ്‌സി, സീനിയര്‍ സിറ്റിസണ്‍ സേവിങ്‌സ് സ്‌കീം എന്നിവ ഉള്‍പ്പടെയുള്ള ചെറു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കില്‍ മാറ്റം ഉണ്ടാവില്ല. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍

ഡിസംബര്‍ വരെ പിപിഎഫിന്റെയും നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കേറ്റിന്റെയും പലിശ നിരക്ക് 7.9 ശതമാനമായി തുടരും.
മറ്റ് ചെറു സമ്പാദ്യ പദ്ധതികളേക്കാള്‍ ഉയര്‍ന്ന പലിശ നിരക്കാണ് സുകന്യ സമൃദ്ധി അക്കൗണ്ടും സീനിയര്‍ സിറ്റിസണ്‍ സേവിങ്‌സ് സ്‌കീമും നല്‍കുന്നത്. പെണ്‍ കുട്ടികള്‍ക്ക് വേണ്ടിയുള്ള നിക്ഷേപ പദ്ധതിയായ സുകന്യ സമൃദ്ധി അക്കൗണ്ടിന്റെ പലിശ 8.4 ശതമാനമായി തുടരും . അഞ്ച് വര്‍ഷ കാലാവധിയുള്ള സീനിയര്‍ സിറ്റിസണ്‍സ് സേവിങ്‌സ് സ്‌കീം 8.6 ശതമാനം പലിശ നിരക്ക് നല്‍കുന്നത് തുടരും. മറ്റൊരു ചെറു സമ്പാദ്യ പദ്ധതിയായ കിസാന്‍ വികാസ് പത്ര (കെവിപി) 7.6 ശതമാനം പലിശ നല്‍കും. നിക്ഷേപ കാലാവധി 113 മാസം ആണ്. അഞ്ച് വര്‍ഷത്തെ പോസ്റ്റ് ഓഫീസ് മന്ത്‌ലി ഇങ്കം സ്‌കീമിന്റെ (എംഐഎസ്) പലിശ 7.6 ശതമാനമാണ്. 1-3 വര്‍ഷ കാലാവധിയുള്ള പോസ്റ്റ് ഓഫീസ് ടേം ഡെപ്പോസിറ്റുകള്‍ 6.9 ശതമാനവും 5 വര്‍ഷ കാലാവധിയുള്ള ടേം ഡെപ്പോസിറ്റിന് 7.7 ശതമാനവും ആയിരിക്കും പലിശ നിരക്ക്. പോസ്റ്റ് ഓഫീസ് 5 വര്‍ഷ റിക്കറിങ് ഡെപ്പോസിറ്റിന്റെ പലിശ നിരക്ക് 7.2 ശതമായി തുടരും.