സ്ഥിര നിക്ഷേപത്തേക്കാളും ഉയര്‍ന്ന വരുമാനം
Mail This Article
മുതിര്‍ന്ന പൗരന്‍മാര്‍ക്ക് സ്ഥിര നിക്ഷേപത്തേക്കാള്‍ നേട്ടമുറപ്പാക്കുന്ന പ്രധാനമന്ത്രി വയ വന്ദന യോജന പെന്‍ഷന്‍ പദ്ധതിയില്‍ മാര്‍ച്ച് 31 വരെ അപേക്ഷിക്കാം. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് പെന്‍ഷന്‍ ഉറപ്പാക്കുന്ന ഈ പദ്ധതിയിലേക്ക് എല്‍ ഐ സി യിലൂടെ ഓണ്‍ലൈനായും ഓഫ് ലൈനായും അപേക്ഷിക്കാം. ഏതൊരു ബാങ്ക് നല്‍കുന്നതിലും അധിക റിട്ടേണ്‍ നല്‍കുന്നു എന്നതാണ് 2017ൽ തുടങ്ങിയ പദ്ധതിയുടെ പ്രത്യേകത.
ആര്‍ക്കൊക്കെ അംഗമാകാം?
60 വയസു തികഞ്ഞ ആര്‍ക്കും പദ്ധതിയില്‍ അംഗമാകാം. പ്രായം എത്രയായാലും പദ്ധതിയില്‍ ചേരുന്നതിന് തടസമില്ല. 15 ലക്ഷം വരെയുള്ള തുകയാണ് ഇതില്‍ നിക്ഷേപിക്കാനാവുക. കാലാവധി 10 വര്‍ഷം.
എന്തു നേട്ടം കിട്ടും?
തിരഞ്ഞെടുക്കുന്ന പ്ലാന്‍ അനുസരിച്ച് 8 ശതമാനം മുതല്‍ 8.3 ശതമാനം വരെയാണ് ഉറപ്പുള്ള നേട്ടമായി പറയുന്നത്. നിക്ഷേപിച്ചിരിക്കുന്ന തുകയനുസരിച്ച് മാസം 1,000 രൂപ മുതല്‍ 10,000 രുപ വരെ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് പദ്ധതി പെന്‍ഷന്‍ ഉറപ്പാക്കുന്നു.
മാസം, മൂന്ന് മാസത്തിലൊരിക്കല്‍, ആറു മാസത്തില്‍ ഒരിക്കല്‍, വര്‍ഷത്തിലൊരിക്കല്‍ എന്നിങ്ങനെ പെന്‍ഷന്‍ സ്വീകരിക്കാം. എന്‍ ഇ എഫ് ടി വഴിയോ ആധാര്‍ അധിഷ്ഠിത പേയ്‌മെന്റ് സംവിധാനം വഴിയോ പെന്‍ഷന്‍ അക്കൗണ്ടിലെത്തും.
വായ്പയും നല്‍കും
മൂന്ന് വര്‍ഷത്തിന് ശേഷം വായ്പയ്ക്കും ഇതില്‍ സംവിധാനമുണ്ട്. പോളിസി വാങ്ങാന്‍ നിക്ഷേപിക്കപ്പെട്ട തുകയുടെ 75 ശതമാനമാണ് വായ്പ അനുവദിക്കുക. ഈ പദ്ധതിയെ ജി എസ് ടി യില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും നിലവിലുളള നികുതി ചട്ടങ്ങള്‍ ഇതിന് ബാധകമായിരിക്കും