ന്യായവിലയെക്കാൾ താഴ്ത്തി വസ്തു വാങ്ങിയാൽ
60 ലക്ഷം രൂപ ന്യായവിലയുള്ള ഒരു വസ്തു ഞാൻ 45 ലക്ഷം രൂപയ്ക്കു വാങ്ങി. ആധാരത്തിൽ വസ്തുവിന്റെ ന്യായവില കാണിക്കുന്നു. അതിന്റെ മുദ്രവിലയ്ക്കുള്ള സ്റ്റാംപ് പേപ്പർ വാങ്ങുകയും ചെയ്തു. ന്യായ വിലയെക്കാൾ കുറഞ്ഞ വിലയ്ക്ക് വസ്തു വാങ്ങിയതിന്റെ പേരിൽ എനിക്ക് വല്ല നികുതി ബാധ്യതയും ഉണ്ടാവുമോ? ആദായനികുതി

60 ലക്ഷം രൂപ ന്യായവിലയുള്ള ഒരു വസ്തു ഞാൻ 45 ലക്ഷം രൂപയ്ക്കു വാങ്ങി. ആധാരത്തിൽ വസ്തുവിന്റെ ന്യായവില കാണിക്കുന്നു. അതിന്റെ മുദ്രവിലയ്ക്കുള്ള സ്റ്റാംപ് പേപ്പർ വാങ്ങുകയും ചെയ്തു. ന്യായ വിലയെക്കാൾ കുറഞ്ഞ വിലയ്ക്ക് വസ്തു വാങ്ങിയതിന്റെ പേരിൽ എനിക്ക് വല്ല നികുതി ബാധ്യതയും ഉണ്ടാവുമോ?
ആദായനികുതി നിയമത്തിലെ 56(2) (x) വകുപ്പ് പ്രകാരം, മുദ്ര വിലയെക്കാൾ കുറഞ്ഞ വിലയ്ക്ക് സ്ഥാവര വസ്തു കൈപ്പറ്റുമ്പോൾ സ്റ്റാംപ്ഡ്യൂട്ടി വിലയെക്കാൾ എത്ര കുറവു വിലയ്ക്കാണോ വസ്തു കൈപ്പറ്റുന്നത് ആ വ്യത്യാസം കൈപ്പറ്റുന്നയാളുടെ വരുമാനമായി ഇൻകം ഫ്രം അദർ സോഴ്സസ് എന്ന വരുമാന വിഭാഗത്തിൽ ഉൾപ്പെടുത്തും. അതായത് താങ്കളുടെ വരുമാനത്തിൽ 15 ലക്ഷം രൂപ ഉൾപ്പെടുത്തി അതിന് ആദായ നികുതി അടയ്ക്കേണ്ടിവരും. (10 ലക്ഷം രൂപയിൽ കൂടുതൽ വരുമാനത്തിന് 30% ആണ് നിലവിൽ നികുതി നിരക്ക്).
ബന്ധുവായ ഒരാളിൽനിന്നുമാണ് വസ്തു കൈപ്പറ്റുന്നത് എങ്കിൽ 56(2)(x) വകുപ്പിൽനിന്ന് ഒഴിവുണ്ട്. പക്ഷേ ബന്ധു എന്ന വാക്കിനു വകുപ്പിൽ നിർവചനം ഉണ്ട്. നിർവചനത്തിൽ പെടുന്നവർ മാത്രമേ ബന്ധുവായി കണക്കാക്കുകയുള്ളൂ. ‘കസിൻ’ ബന്ധുവിന്റെ നിർവചനത്തിൽ പെടുകയില്ല.)
മറ്റൊരു കാര്യം, ഈ ഇടപാടിൽ വസ്തു വിൽക്കുന്നയാളെയും ബാധിക്കുന്ന ഒരു നിയമം ഉണ്ടെന്നതാണ്. ആദായ നികുതി നിയമം 50സി വകുപ്പനുസരിച്ച് വസ്തു വിറ്റത് 45 ലക്ഷം രൂപയ്ക്കാണെങ്കിലും വിറ്റയാൾ വസ്തുവിന്റെ സ്റ്റാംപ്ഡ്യൂട്ടി വിലയായ 60 ലക്ഷം രൂപയിൻമേലാണ് ക്യാപ്പിറ്റൽ ഗെയിൻ അഥവാ ലാഭം കണക്കാക്കേണ്ടത് എന്നതാണ്. അതായത് സ്റ്റാംപ് ഡ്യൂട്ടി വിലയെക്കാൾ കുറച്ചു വിൽക്കുമ്പോൾ ആ വ്യത്യാസത്തിനും ആദായനികുതി നൽകേണ്ടിവരുമെന്നർഥം.