പാന്‍ ആധാറുമായി ബന്ധിപ്പിക്കേണ്ട സമയപരിധിയില്‍ മാറ്റമില്ല
പാന്‍ ആധാറുമായി ബന്ധിപ്പിക്കേണ്ട സമയപരിധിയില്‍ മാറ്റമില്ല . മാര്‍ച്ച് 31 ന് അകം പാന്‍ അഥവ പെര്‍മെനന്റ് അക്കൗണ്ട് നമ്പര്‍ ആധാറുമായി നിര്‍ബന്ധമായും ബന്ധിപ്പിച്ചിരിക്കണം എന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു. സമയപരിധി അവസാനിക്കുന്നതിന് മുമ്പായി ആധാറുമായി ബന്ധിപ്പിച്ചില്ല എങ്കില്‍ പാന്‍

പാന്‍ ആധാറുമായി ബന്ധിപ്പിക്കേണ്ട സമയപരിധിയില്‍ മാറ്റമില്ല. മാര്‍ച്ച് 31ന് അകം പാന്‍ അഥവ പെര്‍മെനന്റ് അക്കൗണ്ട് നമ്പര്‍ ആധാറുമായി നിര്‍ബന്ധമായും ബന്ധിപ്പിച്ചിരിക്കണം എന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു. സമയപരിധി അവസാനിക്കുന്നതിന് മുമ്പായി ആധാറുമായി ബന്ധിപ്പിച്ചില്ല എങ്കില്‍ പാന്‍ പ്രവര്‍ത്തന രഹിതമാകുമെന്ന് ആദായ നികുതി വകുപ്പ് കഴിഞ്ഞ മാസം അറിയിച്ചിരുന്നു. മാത്രമല്ല പാന്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ 10,000 രൂപ പിഴ നല്‍കേണ്ടി വരും. ആധാറും പാനും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നിരവധി തവണ നീട്ടി നല്‍കിയിരുന്നു. ജനുവരി അവസാനം വരെയുള്ള കണക്കുകള്‍ അനുസരിച്ച് ഇതുവരെ 30.75 കോടി പാന്‍ കാര്‍ഡുകള്‍ ആധാറുമായി ബന്ധിച്ച് കഴിഞ്ഞിട്ടുണ്ട്. അതേസമയം 17.58 കോടി പാന്‍ ഇനിയും ആധാറുമായി ബന്ധിപ്പിക്കാതെ അവശേഷിക്കുന്നുണ്ട്.
പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് എങ്ങനെ അറിയാം
. www.incometaxindiaefiling.gov.in/aadhaarstatus എന്ന് സൈറ്റ് സന്ദര്‍ശിക്കുക
. പാന്‍ നമ്പറും ആധാര്‍ നമ്പറും നല്‍കുക
. 'View Link Aadhaar Status' എന്നതില്‍ ക്ലിക് ചെയ്യുക .
. പാന്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കില്‍ അത് സംബന്ധിച്ചുള്ള സ്ഥിരീകരണ സന്ദേശം സ്‌ക്രീനില്‍ കാണാം.
നിങ്ങളുടെ പാന്‍ ഇതുവരെ ആധാറുമായി ബന്ധിപ്പിച്ചിട്ടില്ല എങ്കില്‍ എസ്‌എംഎസ് വഴിയും ഇന്‍കം ടാക്‌സ് ഇന്ത്യയുടെ വെബ്‌സൈറ്റ് വഴിയും ലിങ്ക് ചെയ്യാം.
പേര്, ജനന തീയതി പോലുള്ള വിവരങ്ങള്‍ പാന്‍ കാര്‍ഡിലും ആധാര്‍ കാര്‍ഡിലും ഒരുപോലെ അല്ല എങ്കില്‍ ഇവ തമ്മില്‍ ലിങ്ക് ചെയ്യാന്‍ സാധിക്കില്ല. പാന്‍ കാര്‍ഡിലോ ആധാര്‍ കാര്‍ഡിലോ ഈ വിവരങ്ങള്‍ തിരുത്തി രണ്ടും സമാനമാക്കിയാല്‍ മാത്രമെ പിന്നീട് ബന്ധിപ്പിക്കാന്‍ കഴിയു.
എസ്‌എംഎസ് വഴി പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിന്
.പാന്‍ ആധാറുമായി എസ്‌എംഎസ് വഴി ലിങ്ക് ചെയ്യുന്നതിന്, രണ്ട് ഡോക്യുമെന്റുകളും ഒരേ പേരിലാണ് രജിസ്‌ട്രര്‍ ചെയ്‌തിരിക്കുന്നതെന്ന്
ആദ്യം ഉറപ്പു വരുത്തണം. രജിസ്‌ടർ ചെയ്‌തിട്ടുള്ള മൊബൈല്‍ നമ്പറും സമാനമായിരിക്കണം.
.രജിസ്‌ട്രര്‍ ചെയ്‌ത മൊബൈല്‍ നമ്പറില്‍ നിന്നും
UIDPAN<12 Digit Aadhaar Number><10 Digit PAN> എന്ന ഫോര്‍മാറ്റില്‍ 567678 അല്ലെങ്കില്‍ 56161 എന്ന നമ്പറിലേക്ക് എസ്‌എംഎസ് അയക്കുക.
. എസ്‌എംഎസ് അയച്ചതിന് ശേഷം, പാന്‍ ആധാര്‍ ലിങ്കിങ് വിജയകരമായി പൂര്‍ത്തിയായി കഴിയുമ്പോള്‍ നിങ്ങള്‍ക്ക് അറിയിപ്പ് ലഭിക്കും.
ഇ-ഫയലിങ് വെബ്‌സൈറ്റ് വഴി പാന്‍ ആധാറുമായി ലിങ്ക് ചെയ്യുന്നതിന്
1. incometaxindiaefiling.gov.in. സന്ദര്‍ശിക്കുക
2. ഇടത് വശത്ത് Quick Links ന് താഴെ കാണുന്ന Link Aadhaar എന്നതില്‍ ക്ലിക് ചെയ്യുക.
3. പാന്‍ നമ്പറും ആധാര്‍ നമ്പറും നല്‍കുക. അധാര്‍ കാര്‍ഡില്‍ നല്‍കിയിരിക്കുന്നതു പോലെ പേരും മറ്റ് ആവശ്യമായ വിവരങ്ങളും നല്‍കുക
4. കാപ്‌ച കോഡ് അല്ലെങ്കില്‍ രജിസ്ട്രേഡ് മൊബൈലില്‍ വരുന്ന ഒടിപി നല്‍കുക
5. ലിങ്ക് ആധാര്‍ ബട്ടണില്‍ ക്ലിക് ചെയ്യുക