നിങ്ങളുടെ കൈയിൽ കാശില്ലെങ്കിൽ പിപിഎഫില്‍ നിന്നും വായ്പ എടുക്കാം
. കൈയിൽ കാശില്ലേ? രാജ്യത്തെ ഏറ്റവും ജനപ്രിയമായ ദീര്‍ഘകാല നിക്ഷേപമാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് പബ്ലിക് പ്രോവിഡന്റ് ഫണ്ട് (പിപിഎഫ്) നിങ്ങളെ സഹായിക്കും. പതിനഞ്ച് വര്‍ഷം കാലാവധിയുള്ള പിപിഎഫിനെ ഒരു നിക്ഷേപ അക്കൗണ്ടായി മാത്രം പരിഗണിക്കേണ്ടതില്ല. ഹ്രസ്വകാലയളവില്‍ പണത്തിന് ആവശ്യം വരികയാണെങ്കില്‍ വായ്പ
. കൈയിൽ കാശില്ലേ? രാജ്യത്തെ ഏറ്റവും ജനപ്രിയമായ ദീര്‍ഘകാല നിക്ഷേപമാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് പബ്ലിക് പ്രോവിഡന്റ് ഫണ്ട് (പിപിഎഫ്) നിങ്ങളെ സഹായിക്കും. പതിനഞ്ച് വര്‍ഷം കാലാവധിയുള്ള പിപിഎഫിനെ ഒരു നിക്ഷേപ അക്കൗണ്ടായി മാത്രം പരിഗണിക്കേണ്ടതില്ല. ഹ്രസ്വകാലയളവില്‍ പണത്തിന് ആവശ്യം വരികയാണെങ്കില്‍ വായ്പ
. കൈയിൽ കാശില്ലേ? രാജ്യത്തെ ഏറ്റവും ജനപ്രിയമായ ദീര്‍ഘകാല നിക്ഷേപമാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് പബ്ലിക് പ്രോവിഡന്റ് ഫണ്ട് (പിപിഎഫ്) നിങ്ങളെ സഹായിക്കും. പതിനഞ്ച് വര്‍ഷം കാലാവധിയുള്ള പിപിഎഫിനെ ഒരു നിക്ഷേപ അക്കൗണ്ടായി മാത്രം പരിഗണിക്കേണ്ടതില്ല. ഹ്രസ്വകാലയളവില്‍ പണത്തിന് ആവശ്യം വരികയാണെങ്കില്‍ വായ്പ
കൈയിൽ കാശില്ലേ? രാജ്യത്തെ ഏറ്റവും ജനപ്രിയമായ ദീര്‍ഘകാല നിക്ഷേപമാര്‍ഗ്ഗങ്ങളില്‍ ഒന്നായ പബ്ലിക് പ്രോവിഡന്റ് ഫണ്ട് (പിപിഎഫ്) നിങ്ങളെ സഹായിക്കും. പതിനഞ്ച് വര്‍ഷം കാലാവധിയുള്ള പിപിഎഫിനെ ഒരു നിക്ഷേപ അക്കൗണ്ടായി മാത്രം പരിഗണിക്കേണ്ടതില്ല. ഹ്രസ്വകാലയളവില്‍ പണത്തിന് ആവശ്യം വരികയാണെങ്കില്‍ വായ്പ എടുക്കാനുള്ള അവസരം കൂടി പിപിഎഫ് നിക്ഷേപ പദ്ധതി നല്‍കുന്നുണ്ട്.
ചെലവ് കുറവ്
കൊറോണ വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച ലോക്ഡൗണ്‍ നാലാംഘട്ടത്തിലേക്ക് കടന്നിരിക്കുന്ന നിലവിലെ സാഹചര്യത്തില്‍ പല അടിയന്തര ആവശ്യങ്ങള്‍ക്കും പണദൗര്‍ലഭ്യം നേരിടുന്നവര്‍ക്ക് പിപിഎഫ് വായ്പയെ ആശ്രയിക്കാവുന്നതാണ്. വ്യക്തിഗത വായ്പകള്‍, സ്വര്‍ണ്ണ പണയ വായ്പകള്‍ എന്നിവയേക്കാള്‍ പിപിഎഫില്‍ നിന്നും എടുക്കുന്ന വായ്പകള്‍ക്ക് ചെലവ് കുറവായിരിക്കും.
പിപിഎഫ് അക്കൗണ്ട് തുടങ്ങി മൂന്നാം സാമ്പത്തിക വര്‍ഷം മുതല്‍ വായ്പ എടുക്കാന്‍ കഴിയും. മൂന്നാം വര്‍ഷം തുടക്കത്തില്‍ തന്നെ വായ്പയ്ക്ക് അപേക്ഷിക്കുകയാണെങ്കില്‍ രണ്ടാം വര്‍ഷത്തിന്റെ അവസാനത്തോടെ അക്കൗണ്ടില്‍ ശേഷിക്കുന്ന തുകയുടെ 25 ശതമാനം വരെ വായ്പ അനുവദിക്കും. 36 മാസത്തിനകം വായ്പ എടുത്ത തുക തിരിച്ചടയ്ക്കണം. ഒരുമിച്ചും തവണകളായും വായ്പ തുക തിരിച്ചടയ്ക്കാം. തുടര്‍ന്ന് വായ്പ കാലയളവിലെ പലിശ രണ്ട് പ്രതിമാസ തവണകളായി അടയ്ക്കണം.
പലിശ നിരക്ക്
∙പുതിയ വ്യവസ്ഥ പ്രകാരം പിപിഎഫ് നിക്ഷേപത്തില്‍ നിന്നെടുക്കുന്ന വായ്പയുടെ പലിശ നിരക്ക് ഒരു ശതമാനമായി കുറച്ചിട്ടുണ്ട്. മുമ്പിത് 2 ശതമാനം ആയിരുന്നു.
വായ്പ തുകയ്ക്ക് നിങ്ങള്‍ ഒരു ശതമാനം പലിശയാണ് നല്‍കുന്നതെങ്കിലും വായ്പ കാലയളവില്‍ നിക്ഷേപത്തിന് പലിശ ലഭിക്കാത്തതിനാല്‍ ഫലത്തില്‍ പലിശ നിരക്ക് കൂടുതലായിരിക്കും.
സര്‍ക്കാര്‍ പിപിഎഫ് നിക്ഷേപത്തിന്റെ പലിശ നിരക്ക് അടുത്തിടെ 7.9 ശതമാനത്തില്‍ നിന്നും 7.1 ശതമാനമായി കുറച്ചിരുന്നു. അതിനാല്‍ പിപിഎഫ് അക്കൗണ്ടില്‍ നിന്നും വായ്പ എടുക്കുകയാണെങ്കില്‍ നിങ്ങളുടെ യഥാര്‍ത്ഥ വായ്പ നിരക്ക് 8.1 ( 7.1+1 ) ശതമാനം ആയിരിക്കും
∙പുതിയ പലിശ നിരക്ക് 2019 ഡിസംബര്‍ 12 ന് ശേഷം എടുത്ത വായ്പകള്‍ക്കാണ് ബാധകം.
∙ഈ തീയിതിക്ക് മുമ്പ് എടുത്ത വായ്പകളുടെ നിരക്ക് 2 ശതമാനമായി തുടരും.
∙പിപിഎഫ് അക്കൗണ്ടില്‍ നിന്നും വയ്പ എടുക്കുമ്പോള്‍, വായ്പ തിരിച്ചടയ്ക്കുന്നത് വരെ അക്കൗണ്ട് പലിശ കിട്ടില്ല
വായ്പ തിരിച്ചടവ്
∙36 മാസത്തിനകം വായ്പ തുക തിരിച്ചടച്ചില്ല എങ്കില്‍ നിക്ഷേപത്തിന് ലഭിക്കുന്ന പലിശയേക്കാള്‍ 6 ശതമാനം കൂടുതല്‍ പലിശ നിരക്ക് ഈടാക്കും.
∙36 മാസത്തിന് മുമ്പായി വായ്പയുടെ പലിശ അടച്ചിട്ടില്ല എങ്കിലും ഭാഗികമായിട്ടേ അടച്ചിട്ടുള്ളു എങ്കിലും ഓരോ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനവും അക്കൗണ്ടില്‍ നിന്നും ഡെബിറ്റ് ചെയ്യും.
∙മൂന്നാമത്തെ സാമ്പത്തിക വര്‍ഷം മുതല്‍ ആറാമത്തെ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനം വരെ പിപിഎഫ് അക്കൗണ്ടില്‍ നിന്നും വായ്പ എടുക്കാന്‍ അനുവദിക്കും.
∙പിപിഎഫ് അക്കൗണ്ട് തുടങ്ങി ഏഴാം വര്‍ഷം മുതല്‍ വായ്പ എടുക്കാന്‍ അനുവദിക്കില്ല. കാരണം ഏഴാം വര്‍ഷം മുതല്‍ പിപിഎഫില്‍ നിന്നും ഭാഗികമായി നിക്ഷേപം പിന്‍വലിക്കാന്‍ സാധിക്കും.
∙വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമെ വായ്പ എടുക്കാന്‍ അനുവദിക്കു.
∙ആദ്യത്തെ വായ്പ പൂര്‍ണമായും അടച്ചു കഴിഞ്ഞാല്‍ രണ്ടാമത്തെ വായ്പയ്ക്ക് വേണ്ടി അപേക്ഷിക്കാം.
∙വായ്പ ലഭ്യമാക്കുന്നതിന് ക്രെഡിറ്റ് സ്‌കോറിനെ ആശ്രയിക്കില്ല, പിപിഎഫ് വായ്പയ്ക്ക് സെക്യൂരിറ്റി നല്‍കേണ്ട ആവശ്യമില്ല.
പിപിഎഫ് വായ്പയ്ക്ക് അപേക്ഷിക്കുന്നത് എങ്ങനെ ?
നിലവില്‍ പിപിഎഫ് അക്കൗണ്ടില്‍ നിക്ഷേപം ഉള്ളവര്‍ക്ക് മാത്രമാണ് വായ്പ ലഭ്യമാവുക
∙പിപിഎഫ് അക്കൗണ്ടുള്ള ബാങ്കിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക
∙നിങ്ങള്‍ക്ക് വായ്പ ലഭിക്കാനുള്ള യോഗ്യത ഉണ്ടോ എന്ന് പരിശോധിക്കുക
∙വായ്പയ്ക്ക് അപേക്ഷിക്കുന്നതിനായി നിര്‍ദ്ദിഷ്ട ബാങ്കില്‍ / പോസ്റ്റ് ഓഫീസില്‍ ഫോം ഡി സമര്‍പ്പിക്കുക
മിക്ക ബാങ്കുകളും വായ്പയ്ക്കുള്ള അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാനുള്ള സൗകര്യം ലഭ്യമാക്കുന്നുണ്ട്. എന്നിരുന്നാലും ചില സന്ദര്‍ഭങ്ങളില്‍, നിങ്ങളുടെ ബ്രാഞ്ച് സന്ദര്‍ശിക്കേണ്ടതായി വരും.
ഓര്‍ത്തിരിക്കേണ്ട കാര്യങ്ങള്‍
വ്യക്തിഗത വായ്പകളേക്കാള്‍ ചെലവ് കുറവാണെങ്കിലും പിപിഎഫില്‍ നിന്നും വായ്പ എടുക്കുമ്പോള്‍ ഓര്‍ത്തിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. പിപിഎഫ് ഒരു ദീര്‍ഘകാല നിക്ഷേപമാണ്. ഹ്രസ്വകാല ആവശ്യങ്ങള്‍ക്ക് വേണ്ടി ദീര്‍ഘകാല നിക്ഷേപങ്ങളിൽ നിന്നും വായ്പ എടുക്കാതിരിക്കുകയാണ് അഭികാമ്യം. ചെലവ് കുറവാണെങ്കിലും അത്യാവശ്യ ഘട്ടങ്ങളില്‍ അല്ലാതെ പിപിഎഫ് വായ്പയെ ആശ്രയിക്കരുത്. കാരണം വായ്പ കാലയളവില്‍ അക്കൗണ്ടിലെ നിക്ഷേപത്തിന് പലിശ ലഭിക്കില്ല. മാത്രമല്ല വളരെ കുറച്ച് തുകമാത്രമാണ് പിപിഎഫില്‍ നിന്നും വായ്പ ആയി എടുക്കാന്‍ കഴിയുക. അക്കൗണ്ടിലുള്ള തുകയുടെ 25 ശതമാനം മാത്രമാണ് വായ്പ ആയി അനുവദിക്കുക. വായ്പ ലഭിക്കുന്ന കാലയളവിനും നിയന്ത്രണങ്ങള്‍ ഉണ്ട്. അതിനാല്‍, പണ ലഭ്യതയ്ക്ക് മറ്റേതെങ്കിലും മാര്‍ഗ്ഗങ്ങള്‍ മുന്നില്‍ ഉണ്ടെങ്കില്‍ പിപിഎഫില്‍ നിന്നും വായ്പ എടുക്കുന്നതിന് ആദ്യ പരിഗണന നല്‍കാതിരിക്കുന്നതാണ് ഉചിതം.
English Summery: Possible to Take Loan from Public Provident Fund