ഏത് പണമിടപാടാണ് നിങ്ങള്‍ക്ക് യോജിച്ചത് ?
ഇപ്പോഴത്തെ സാഹചര്യത്തിൽ ഓൺലൈൻ പണമിടപാടാണ് കൂടുതല്‍ പേരും ആശ്രയിക്കുന്നത്. ഒരു അക്കൗണ്ടില്‍ നിന്നും മറ്റൊരു അക്കൗണ്ടിലേക്ക് പണം കൈമാറുന്നതിന് എന്‍ഇഎഫ്‌ടി, ആര്‍ടിജിഎസ്, ഐഎംപിഎസ് പോലുള്ള സംവിധാനങ്ങള്‍ ബാങ്കുകള്‍ ലഭ്യമാക്കുന്നുണ്ട്. എന്നാലിതിലേത് തിരഞ്ഞെടുക്കണമെന്ന ആശയകുഴപ്പം ഉണ്ടാകാറുണ്ട്.
ഇപ്പോഴത്തെ സാഹചര്യത്തിൽ ഓൺലൈൻ പണമിടപാടാണ് കൂടുതല്‍ പേരും ആശ്രയിക്കുന്നത്. ഒരു അക്കൗണ്ടില്‍ നിന്നും മറ്റൊരു അക്കൗണ്ടിലേക്ക് പണം കൈമാറുന്നതിന് എന്‍ഇഎഫ്‌ടി, ആര്‍ടിജിഎസ്, ഐഎംപിഎസ് പോലുള്ള സംവിധാനങ്ങള്‍ ബാങ്കുകള്‍ ലഭ്യമാക്കുന്നുണ്ട്. എന്നാലിതിലേത് തിരഞ്ഞെടുക്കണമെന്ന ആശയകുഴപ്പം ഉണ്ടാകാറുണ്ട്.
ഇപ്പോഴത്തെ സാഹചര്യത്തിൽ ഓൺലൈൻ പണമിടപാടാണ് കൂടുതല്‍ പേരും ആശ്രയിക്കുന്നത്. ഒരു അക്കൗണ്ടില്‍ നിന്നും മറ്റൊരു അക്കൗണ്ടിലേക്ക് പണം കൈമാറുന്നതിന് എന്‍ഇഎഫ്‌ടി, ആര്‍ടിജിഎസ്, ഐഎംപിഎസ് പോലുള്ള സംവിധാനങ്ങള്‍ ബാങ്കുകള്‍ ലഭ്യമാക്കുന്നുണ്ട്. എന്നാലിതിലേത് തിരഞ്ഞെടുക്കണമെന്ന ആശയകുഴപ്പം ഉണ്ടാകാറുണ്ട്.
ഇപ്പോഴത്തെ സാഹചര്യത്തിൽ ഓൺലൈൻ പണമിടപാടാണ് കൂടുതല്‍ പേരും ആശ്രയിക്കുന്നത്. ഒരു അക്കൗണ്ടില്‍ നിന്നും മറ്റൊരു അക്കൗണ്ടിലേക്ക് പണം കൈമാറുന്നതിന് എന്‍ഇഎഫ്‌ടി, ആര്‍ടിജിഎസ്, ഐഎംപിഎസ് പോലുള്ള സംവിധാനങ്ങള്‍ ബാങ്കുകള്‍ ലഭ്യമാക്കുന്നുണ്ട്. എന്നാലിതിലേത് തിരഞ്ഞെടുക്കണമെന്ന ആശയകുഴപ്പം ഉണ്ടാകാറുണ്ട്. ഈ മൂന്ന് പേമെന്റ് സംവിധാനങ്ങളെയും അറിഞ്ഞാല്‍ കാര്യങ്ങൾ എളുപ്പമാകും. ഇടപാടിനാവശ്യമായ സമയം, എത്ര രൂപയുടെ ഇടപാടാണ് എന്നിവ അടിസ്ഥാനമാക്കി വേണം അനുയോജ്യമായത് തിരഞ്ഞെടുക്കുന്നത്.
നാഷണല്‍ ഇലക്‌ട്രോണിക് ഫണ്ട് ട്രാന്‍സ്‌ഫര്‍ ( എന്‍ഇഎഫ്‌ടി)
എന്‍ഇഎഫ്‌ടി ഉപയോഗിച്ച് ഓണ്‍ലൈനായി നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും അതേ ബാങ്കിലേയോ അല്ലെങ്കില്‍ വ്യത്യസ്‌ത ബാങ്കിലേയോ മറ്റൊരു അക്കൗണ്ടിലേക്ക് പണം ട്രാന്‍സ്‌ഫര്‍ ചെയ്യാം. ഫണ്ട് ട്രാന്‍സ്‌ഫര്‍ തത്സമയം ആയിരിക്കില്ല മറിച്ച് ഓരോ അരമണിക്കൂറിലും ബാച്ചുകളായാണ് സംഭവിക്കുന്നത്.ഇങ്ങനെ അയക്കാവുന്ന കുറഞ്ഞ തുക ഒരു രൂപയാണ്.
പരമാവധി തുക ഓരോ ബാങ്കുകളിലും വ്യത്യാസപ്പെടും
ബാങ്കുകളുടെ മൊബൈല്‍ ആപ്പ് അല്ലെങ്കില്‍ നെറ്റ് ബാങ്കിങ് സംവിധാനം വഴി നടത്തുന്ന എന്‍ഇഎഫ്‌ടി ഇടപാടുകള്‍ക്ക് ചാര്‍ജുകള്‍ ഈടാക്കില്ല. അതേസമയം നിങ്ങളുടെ ബാങ്കിന്റെ ബ്രാഞ്ചില്‍ പോയി എന്‍ഇഎഫ്‌ടി വഴി പണം അയക്കുകയാണെങ്കില്‍ ചാര്‍ജ് നല്‍കേണ്ടി വരും. ഉദാഹരണത്തിന് ഐസിഐസിഐ ബാങ്ക് 2.25 രൂപ മുതല്‍ 24.75 വരെ ചാര്‍ജ് ഈടാക്കും. മാത്രമല്ല ഇടപാടിന്റെ മൂല്യത്തിന് അനുസരിച്ച് ജിഎസ്‌ടിയും നല്‍കേണ്ടി വരും.
റിയല്‍ ടൈം ഗ്രോസ്സ് സെറ്റില്‍മെന്റ് ( ആര്‍ടിജിഎസ് )
തത്സമയം നടത്തേണ്ട വലിയ മൂല്യമുള്ള ഇടപാടുകള്‍ക്ക് വേണ്ടിയുള്ളതാണ് ആര്‍ടിജിഎസ് സംവിധാനം. കമ്പനികളും സ്ഥാപനങ്ങളുമാണിത് വ്യാപകമായി ഉപയോഗിക്കുന്നത്. ആര്‍ടിജിഎസ് വഴി അയക്കാവുന്ന കുറഞ്ഞ തുക രണ്ട് ലക്ഷം രൂപയാണ്. ഉയര്‍ന്ന പരിധി നിശ്ചയിച്ചിട്ടില്ല . വിവിധ ബാങ്കുകള്‍ക്ക് അനുസരിച്ച് ഇത് വ്യത്യാസപ്പെടും. ഓണ്‍ലൈനായി ആര്‍ടിജിഎസ് സംവിധാനം ഉപയോഗിക്കുമ്പോള്‍ ട്രാന്‍സാക്ഷന്‍ ഫീസ് ഇല്ല. എന്നാല്‍ ബാങ്കിന്റെ ബ്രാഞ്ച് വഴി നടത്തുന്ന ട്രാന്‍സാക്ഷന് ചില ബാങ്കുകള്‍ ചാര്‍ജ് ഈടാക്കാറുണ്ട്.
ഇമ്മീഡിയേറ്റ് പേമെന്റ് സര്‍വീസ് (എംപിഎസ്)
തത്സമയ ഫണ്ട് ട്രാന്‍സ്‌ഫര്‍ സൗകര്യമാണ് ഐഎംപിഎസും ലഭ്യമാക്കുന്നത്. നെറ്റ് ബാങ്കിങ്, മൊബൈല്‍ ബാങ്കിങ് പോലുള്ള ബാങ്കുകളുടെ ഓണ്‍ലൈന്‍ സംവിധാനങ്ങളിലൂടെയും എടിഎം , എസ്‌്‌എംഎസ് എന്നിവയിലൂടെയും ഐഎംപിഎസ് സേവനം ഉപയോഗപ്പെടുത്താം.
ഐഎംപിഎസ് സംവിധാനത്തില്‍ നാഷണല്‍ പേമെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) ആണ് ബാങ്കുകള്‍ക്കിടയിലുള്ള ഫണ്ട് ട്രാന്‍സ്‌ഫര്‍ നടപ്പാക്കുന്നത്. നിങ്ങളുടെ അക്കൗണ്ടില്‍ നിന്നും ബെനിഫിഷറിയുടെ അക്കൗണ്ടിലേക്കുള്ള ഫണ്ട് ട്രാന്‍സ്‌ഫര്‍ തല്‍ക്ഷണം നടക്കും. ഇടപാട് പൂര്‍ത്തിയാക്കുന്നതിന് ഗുണഭോക്താവിന്റെ (ബെനിഫിഷറി) ബാങ്ക് അക്കൗണ്ട് നമ്പറും ഐഎഫ്‌എസ്‌സി കോഡും ആവശ്യമാണ്.
ഐഎംപിഎസ് സംവിധാനത്തിലൂടെ എല്ലാ ദിവസവും 24 മണിക്കൂറും നിങ്ങള്‍ക്ക് പണം അയക്കാം. ഇടപാടിന്റെ കുറഞ്ഞ മൂല്യം 1 രൂപയും പരമാവധി മൂല്യം 2 ലക്ഷം രൂപയുമാണ്. ചെറിയ തുകകള്‍ കൈമാറുന്നതിനാണ് ഐഎംപിഎസ് കൂടുതലായി ഉപയോഗിക്കുന്നത് . ബാങ്കുകൾ വ്യത്യസ്‌ത നിരക്കുകളാണ് ഈടാക്കുന്നത്.
എന്‍ഇഎഫ്‌ടി ഉള്ളപ്പോൾ ഐഎംപിഎസ് എന്തിന്?
പണം അയക്കാന്‍ നിങ്ങള്‍ ഐഎംപിഎസ് ആണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ നെറ്റ്- ബാങ്കിങ്, മൊബൈല്‍ ബാങ്കിങ് എന്നിവ ഉപയോഗിച്ച് തത്സമയം ഫണ്ട് ട്രാന്‍സ്‌ഫര്‍ ചെയ്യാന്‍ കഴിയും . രണ്ട് ലക്ഷം രൂപ വരെയുള്ള ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് ഐഎംപിഎസ് അനുയോജ്യമാണ്.
എന്‍ഇഎഫ്‌ടി ട്രാന്‍സ്‌ഫര്‍ ഓരോ അര മണിക്കൂറിലും ബാച്ചുകളായാണ് ചെയ്യുന്നത്. ഗുണഭോക്താവിന് തല്‍ക്ഷണം തുക ആവശ്യമില്ലെങ്കില്‍ ഫണ്ട് ട്രാന്‍സ്‌ഫര്‍ ചെയ്യാന്‍ ഈ മാര്‍ഗം ഉപയോഗിക്കാം. മാത്രമല്ല ബാങ്കുകളാണ് ഉയര്‍ന്ന ഇടപാട് പരിധി നിശ്ചയിക്കുന്നത് എന്നതിനാല്‍ വലിയ തുകകള്‍ ട്രാന്‍സ്‌ഫര്‍ ചെയ്യുന്നതിനും എന്‍ഇഎഫ്‌ടി ഉപയോഗിക്കാം, ഇത് 10 ലക്ഷം രൂപ മുതല്‍ 20 ലക്ഷം രൂപ വരെ ആകാം.
എന്തെല്ലാം വിവരങ്ങൾ വേണം?
∙ട്രാന്‍സ്‌ഫര്‍ ചെയ്യേണ്ട തുക
∙ഗുണഭോക്താവിന്റെ(ബെനിഫിഷറി) അക്കൗണ്ട് നമ്പര്‍
∙ഗുണഭോക്താവിന്റെ പേര്
∙ബെനിഫഷറി ബാങ്ക് ബ്രാഞ്ചിന്റെ പേര്, ഐഎഫ്‌എസ്‌സി കോഡ് .
പണം ബെനിഫിഷറി അക്കൗണ്ടില്‍ ക്രഡിറ്റ് ആയില്ലെങ്കില്‍?
എന്‍ഇഎഫ്‌ടി, ആര്‍ടിജിഎസ്, ഐഎംപിഎസ് വഴി ഫണ്ട് ട്രാന്‍സ്‌ഫര്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ അക്കൗണ്ടില്‍ നിന്നും ഡെബിറ്റ് ചെയ്‌ത തുക ബെനിഫിഷറി അക്കൗണ്ടില്‍ ക്രഡിറ്റായില്ലെങ്കില്‍ നിങ്ങള്‍ക്ക് പണം തിരിച്ചു കിട്ടും. എന്തെങ്കിലും കാരണത്താല്‍ ബെനിഫിഷറിയുടെ ബാങ്കിന് തുക ക്രഡിറ്റ് ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍, പണം അയച്ച ബാങ്കിലേക്ക് ഒരു മണിക്കൂറിനുള്ളില്‍ ആ തുക തിരിച്ചയക്കും. പണം അയച്ച ബാങ്ക് ആ തുക സ്വീകരിച്ച് കഴിഞ്ഞാലുടന്‍ നിങ്ങളുടെ അക്കൗണ്ടിലേക്ക് അത് ക്രഡിറ്റ് ചെയ്യും.
സേവനങ്ങള്‍ 24 മണിക്കൂറും
ഈ ഡിസംബര്‍ മുതല്‍ ആര്‍ടിജിഎസ് ആഴ്‌ചയില്‍ ഏഴ് ദിവസവും 24 മണിക്കൂറും ലഭ്യമാകുമെന്നാണ് ഇക്കഴിഞ്ഞ ധനനയ പ്രഖ്യാപനത്തില്‍ ആര്‍ബിഐ ഗവര്‍ണര്‍ അറിയിച്ചത്. ആഭ്യന്തര ബിസിനസുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും വേഗത്തില്‍ സുഗമമായി പേമെന്റ് നടത്താന്‍ സൗകര്യം ഒരുക്കുന്നതിന് വേണ്ടിയാണ് തീരുമാനം.
നിലവില്‍ ബാങ്ക് പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ 7 മണി മുതല്‍ വൈകിട്ട് ആറ് മണി വരെ ആര്‍ടിജിഎസ് ലഭ്യമാകും. എന്നാല്‍, ഡിസംബര്‍ മുതല്‍ എല്ലാ ദിവസവും ഏത് സമയത്തും പണം അയക്കുന്നതിനായി ആര്‍ടിജിഎസ് സംവിധാനം ഉപയോഗിക്കാം.കഴിഞ്ഞ ഡിസംബര്‍ മുതല്‍ എന്‍ഇഎഫ്‌ടി അയക്കുന്നതിനുള്ള സമയപരിധി 24 മണിക്കൂറായി നീട്ടിയിരുന്നു. ഇത് വിജയകരമായതിനെ തുടര്‍ന്നാണ് ആര്‍ടിജിഎസ് പണമിടപാടിന്റെ സമയക്രമത്തിലും മാറ്റം കൊണ്ടു വരുന്നത്.