കുട്ടികൾക്ക് കിട്ടിയ വിഷുക്കൈനീട്ടം എന്തു ചെയ്യണം?
വിഷു ദിനത്തില്‍ കുട്ടികള്‍ക്കു കൈനീട്ടം ലഭിക്കുന്ന പതിവുണ്ടല്ലോ. ഇങ്ങനെ ലഭിക്കുന്ന പണം എന്തു ചെയ്യണം? കുട്ടികളില്‍ നിക്ഷേപ ശീലവും സാമ്പത്തിക അച്ചടക്കവും വളര്‍ത്തിയെടുക്കാന്‍ പറ്റിയൊരു തുടക്കമാണ് വിഷുക്കൈ നീട്ടം ഒരുക്കുന്നത്. ചെറിയ തുകയാണെങ്കിലും അത് വെറുതെ ചിലവഴിക്കാതെ നിക്ഷേപിക്കാന്‍ അവരെ
വിഷു ദിനത്തില്‍ കുട്ടികള്‍ക്കു കൈനീട്ടം ലഭിക്കുന്ന പതിവുണ്ടല്ലോ. ഇങ്ങനെ ലഭിക്കുന്ന പണം എന്തു ചെയ്യണം? കുട്ടികളില്‍ നിക്ഷേപ ശീലവും സാമ്പത്തിക അച്ചടക്കവും വളര്‍ത്തിയെടുക്കാന്‍ പറ്റിയൊരു തുടക്കമാണ് വിഷുക്കൈ നീട്ടം ഒരുക്കുന്നത്. ചെറിയ തുകയാണെങ്കിലും അത് വെറുതെ ചിലവഴിക്കാതെ നിക്ഷേപിക്കാന്‍ അവരെ
വിഷു ദിനത്തില്‍ കുട്ടികള്‍ക്കു കൈനീട്ടം ലഭിക്കുന്ന പതിവുണ്ടല്ലോ. ഇങ്ങനെ ലഭിക്കുന്ന പണം എന്തു ചെയ്യണം? കുട്ടികളില്‍ നിക്ഷേപ ശീലവും സാമ്പത്തിക അച്ചടക്കവും വളര്‍ത്തിയെടുക്കാന്‍ പറ്റിയൊരു തുടക്കമാണ് വിഷുക്കൈ നീട്ടം ഒരുക്കുന്നത്. ചെറിയ തുകയാണെങ്കിലും അത് വെറുതെ ചിലവഴിക്കാതെ നിക്ഷേപിക്കാന്‍ അവരെ
ഇത്തവണ വിഷു ദിനത്തില്‍ നിങ്ങളുടെ കുട്ടിക്കു കിട്ടിയ കൈനീട്ടം എന്തു ചെയ്യണം? ആ തുക കൊണ്ട് അടിച്ചു പൊളിക്കണോ അതോ അവരുടെ പേരിൽ നിക്ഷേപിക്കണോ? നിക്ഷേപിച്ചാൽ രണ്ടുണ്ട് കാര്യം. ഒന്നാമത്തേത് അവരുടെ ഭാവി ആവശ്യങ്ങൾക്കായി അത് പിന്നീട് ഉപയോഗിക്കാം. അടുത്തത് കുട്ടികളില്‍ നിക്ഷേപ ശീലവും സാമ്പത്തിക അച്ചടക്കവും വളര്‍ത്തിയെടുക്കാന്‍ പറ്റിയൊരു തുടക്കമാണ് വിഷുക്കൈ നീട്ടം ഒരുക്കുന്നത്. ചെറിയ തുകയാണെങ്കിലും അത് വെറുതെ ചിലവഴിക്കാതെ നിക്ഷേപിക്കാന്‍ അവരെ പ്രേരിപ്പിച്ചാല്‍ ഭാവിയ്ക്കായി വലിയൊരു നേട്ടമാകും. കൈനീട്ടമായി ലഭിക്കുന്ന ഇത്ര ചെറിയ തുകകള്‍ എങ്ങനെ, അല്ലെങ്കില്‍ എവിടെ നിക്ഷേപിക്കും എന്നു പലരും ചിന്തിച്ചേക്കാം. അതിനുമുണ്ട് മാര്‍ഗങ്ങള്‍. ബാങ്കു മുതല്‍ മ്യൂചല്‍ ഫണ്ട് വരെയുള്ള നിരവധി നിക്ഷേപ മേഖലകള്‍ ഇതിനായി പ്രയോജനപ്പെടുത്താം. വിഷുക്കൈനീട്ടം മാത്രമല്ല തുടര്‍ന്നു ലഭിക്കുന്ന ചെറിയ തുകകളിലും ഒരു പങ്ക് നിക്ഷേപിക്കാന്‍ അവരെ പ്രേരിപ്പിക്കാം. കുട്ടികള്‍ക്കു വേണ്ടിയുള്ള ഇത്തരം നിക്ഷേപങ്ങള്‍ എങ്ങനെ ആരംഭിക്കാം എന്നു പരിശോധിക്കാം.
കുട്ടികള്‍ക്കു വേണ്ടി പ്രത്യേക സേവിങ്‌സ് അക്കൗണ്ടുകള്‍
മിക്കവാറും എല്ലാ ബാങ്കുകളും കുട്ടികള്‍ക്കായുള്ള സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകള്‍ ലഭ്യമാക്കുന്നുണ്ട്. സാധാരണ എസ്ബി അക്കൗണ്ടുകള്‍ പോലെ തന്നെയാണ് ഇവയില്‍ പലതും. കുട്ടികള്‍ക്കായി പ്രത്യേക സേവനങ്ങളും സൗകര്യങ്ങളും നല്‍കുന്ന അക്കൗണ്ടുകളും ചില ബാങ്കുകള്‍ അവതരിപ്പിക്കുന്നുണ്ട്. വളരെ ചെറിയ പ്രായത്തില്‍ തന്നെ സാമ്പത്തിക ഇടപാടുകളിലും നിക്ഷേപങ്ങളിലുമെല്ലാം പരിചയം നേടാനും സാമ്പത്തിക അച്ചടക്കം പരിശീലിക്കാനും ഇത്തരം അക്കൗണ്ടുകള്‍ കുട്ടികളെ സഹായിക്കുന്നു. ഇതോടൊപ്പം നിക്ഷേപിക്കുന്ന പണത്തിന് പലിശയും ലഭിക്കും. വളരെ ചെറിയ തുകകള്‍ മുതല്‍ ഇങ്ങനെ നിക്ഷേപിക്കാമെന്നതും ഏറെ സൗകര്യപ്രദമാണ്.
പത്തു വയസു വരെയുള്ള കുട്ടികള്‍ക്കായുള്ള അക്കൗണ്ടുകള്‍ സാധാരണയായി മാതാപിതാക്കളുമായി ചേർന്നാണ് പ്രവർത്തിപ്പിക്കാനാവുക. പത്തു വയസു മുതല്‍ 18 വയസു വരെയുള്ളവര്‍ക്ക് ഒറ്റയ്ക്ക് ഇത് ഓപറേറ്റു ചെയ്യാം. കുട്ടികള്‍ക്കായി വിവിധ ബാങ്കുകള്‍ അവതരിപ്പിക്കുന്ന എസ്ബി അക്കൗണ്ടുകള്‍ക്ക് ചില പരിധികളും നിശ്ചയിക്കാറുണ്ട്. അവയ്ക്ക് ഡെബിറ്റ് കാര്‍ഡുകള്‍ നല്‍കുമെങ്കിലും 2,500 രൂപ മുതല്‍ 5,000 രൂപ വരെ മാത്രമേ വിവിധ ബാങ്കുകള്‍ പിന്‍വലിക്കാന്‍ അനുവദിക്കു. പരമാവധി നിക്ഷേപിക്കാവുന്ന തുകയ്ക്കും ഇത്തരത്തില്‍ പരിധിയുണ്ടാകും. കുട്ടികള്‍ക്കായുള്ള സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകള്‍ അവര്‍ക്കു പ്രായപൂര്‍ത്തിയാകുമ്പോള്‍ സാധാരണ എസ്ബി അക്കൗണ്ടുകളാക്കി മാറ്റാം. ഇതോടെ മാതാപിതാക്കള്‍ക്ക് ആ അക്കൗണ്ടില്‍ ഇടപെടാനുള്ള അവകാശം ഇല്ലാതാകും.
കുട്ടികളുടെ പേരില്‍ ബാങ്ക് അക്കൗണ്ട് ആരംഭിക്കുന്നതെങ്ങനെ?
∙മാതാപിതാക്കള്‍ക്ക് അതേ ബാങ്കില്‍ അക്കൗണ്ട് വേണമെന്ന് എല്ലാ ബാങ്കുകളും നിഷ്‌കര്‍ഷിക്കുന്നില്ലെങ്കിലും അവര്‍ക്ക് അക്കൗണ്ടുള്ള ബാങ്കുകളില്‍ തന്നെ കുട്ടികളുടെ അക്കൗണ്ടും ആരംഭിക്കുന്നതാണ് സൗകര്യപ്രദം.
∙കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റ്, പാന്‍ എന്നിവയുണ്ടെങ്കില്‍ വളരെ എളുപ്പത്തില്‍ അക്കൗണ്ട് ആരംഭിക്കാം. മേല്‍വിലാസം തെളിയിക്കാനുള്ള രേഖയും ആവശ്യമായി വരും.
∙എസ്ബിഐ രണ്ടു വിധത്തിലുള്ള അക്കൗണ്ടുകളാണ് പ്രായപൂര്‍ത്തിയാകാത്തവര്‍ക്കു വേണ്ട അവതരിപ്പിക്കുന്നത്. 'പെഹലാ കദം' എന്ന പേരില്‍ പത്തു വയസു വരെയുള്ളവര്‍ക്കും 'പെഹലാ ഉദാന്‍' എന്ന പേരില്‍ പത്തു മുതല്‍ 18 വയസു വരെയുള്ളവര്‍ക്കും അക്കൗണ്ടുകള്‍ ലഭ്യമാണ്. ജനന സര്‍ട്ടിഫിക്കറ്റ്, മാതാവിന്റെയോ പിതാവിന്റേയോ കെവൈസി രേഖകള്‍ എന്നിവയാണ് ഇത് ആരംഭിക്കാനായി ആവശ്യമുള്ളത്.
∙ഇന്ത്യയില്‍ സ്ഥിര താമസക്കാരായവര്‍ക്കും പ്രവാസികള്‍ക്കും 18 വയസിനു താഴെയുള്ളവര്‍ക്കായുള്ള തങ്ങളുടെ ഫെഡ് ഫസ്റ്റ് അക്കൗണ്ട് ആരംഭിക്കാമെന്നാണ് ഫെഡറല്‍ ബാങ്ക് ചൂണ്ടിക്കാട്ടുന്നത്. ആര്‍ഡി ആരംഭിക്കാനുള്ള സൗകര്യവും ഫെഡറല്‍ ബാങ്ക് അവതരിപ്പിക്കുന്നുണ്ട്.
∙മെട്രോ നഗരങ്ങളില്‍ 2,500 രൂപ മിനിമം ബാലന്‍സുമായി കുട്ടികള്‍ക്കായുള്ള ഫ്യൂച്ചര്‍ സ്റ്റാര്‍ സേവിങ്‌സ് അക്കൗണ്ട് ആരംഭിക്കാം എന്നാണ് ആക്‌സിസ് ബാങ്ക് ചൂണ്ടിക്കാട്ടുന്നത്. മറ്റു പല ബാങ്കുകളും ഇങ്ങനെ കുട്ടികള്‍ക്കായുള്ള അക്കൗണ്ടുകള്‍ അവതരിപ്പിക്കുന്നുണ്ട്.
സ്ഥിര നിക്ഷേപവും സാധ്യമാണ്
കുട്ടികളുടെ പേരില്‍ എസ്ബി അക്കൗണ്ട് ആരംഭിക്കുന്നതു പോലെ സ്ഥിര നിക്ഷേപവും ആരംഭിക്കാം. ഇതിന്റേയും നടപടിക്രമങ്ങള്‍ സമാനമാണ്. താരതമ്യേന വലിയ തുകയാണുള്ളതെങ്കില്‍ അത് സ്ഥിര നിക്ഷേപമായി തുടരുന്നതായിരിക്കും ഉചിതം. സേവിങ്‌സ് ബാങ്ക് അക്കൗണ്ടിലുള്ള തുകകളും ഇടയ്ക്കിടെ സ്ഥിര നിക്ഷേപങ്ങളായി മാറ്റുന്നതും ഗുണകരമായിരിക്കും. കുട്ടികള്‍ക്കായുള്ള അക്കൗണ്ടില്‍ സ്ഥിര നിക്ഷേപവുമായി ബന്ധപ്പെട്ട സൗകര്യങ്ങള്‍ പല ബാങ്കുകളും അവതരിപ്പിക്കുന്നുണ്ട്. ഉദാഹരണത്തിന് എച്ച്ഡിഎഫ്‌സി ബാങ്കിന്റെ കിഡ്‌സ് അഡ്വാന്റേജ് അക്കൗണ്ടില്‍ ബാലന്‍സ് 35,000 രൂപയോ അതിലേറെയോ ആകുമ്പോള്‍ 25,000 രൂപയില്‍ അധികമുള്ള തുക ഒരു വര്‍ഷവും ഒരു ദിവസവും വരുന്ന സ്ഥിര നിക്ഷേപമായി മാറ്റും.
കുട്ടികള്‍ക്കായി മ്യൂചല്‍ ഫണ്ട് നിക്ഷേപവും
∙കുട്ടികളുടെ പേരില്‍ മ്യൂചല്‍ ഫണ്ട് നിക്ഷേപവും നടത്താനാവും. ഇങ്ങനെ ആരംഭിക്കുന്ന നിക്ഷേപങ്ങളുടെ കസ്റ്റോഡിയന്‍ മാതാപിതാക്കളോ രക്ഷാധികാരിയോ ആയിരിക്കും.
∙കുട്ടിയുടെ ജനന തീയതി, കസ്‌റ്റോഡിയനുമായി കുട്ടിക്കുള്ള ബന്ധം തെളിയിക്കുന്ന രേഖ എന്നിവയാണ് പ്രായപൂര്‍ത്തിയായവരുടെ പേരില്‍ മ്യൂചല്‍ ഫണ്ട് നിക്ഷേപം ആരംഭിക്കുവാന്‍ ആവശ്യമായി വരുന്ന രേഖകള്‍.
∙പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുടെ പേരില്‍ മാതാപിതാക്കളിലാരെങ്കിലും ഫോളിയോ ആരംഭിച്ച ശേഷമായിരിക്കും നിക്ഷേപം നടത്താനാവുക.
∙എസ്‌ഐപി രീതിയിലും നിക്ഷേപം നടത്താം. മാതാപിതാക്കളുടെ അക്കൗണ്ടില്‍ നിന്നോ പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് അക്കൗണ്ട് ഉണ്ടെങ്കില്‍ അതില്‍ നിന്നോ എസ്‌ഐപി ആയി പണം നല്‍കാനാവും.
∙ഇങ്ങനെ നടത്തുന്ന നിക്ഷേപങ്ങള്‍ കുട്ടിക്കു പ്രായപൂര്‍ത്തിയാകുന്നതോടെ സ്വയം നിലയ്ക്കുകയും തുടര്‍ന്ന് കുട്ടിയുടെ കെവൈസി സമര്‍പ്പിച്ച് നിക്ഷേപം തുടരുകയും ചെയ്യാനാവും.
∙ദീര്‍ഘകാലത്തേക്കുള്ള നിക്ഷേപങ്ങളുടെ നേട്ടവും ഓഹരി വിപണിയിലെ നിക്ഷേപത്തിന്റെ അവസരങ്ങളും പ്രയോജനപ്പെടുത്താം എന്നതാണ് മ്യൂചല്‍ ഫണ്ടിലേക്കുള്ള ഇത്തരം നിക്ഷേപങ്ങളുടെ പ്രധാന നേട്ടം. അതു കൊണ്ട് തന്നെ കുട്ടികൾക്കായി ഇത് മികച്ച രീതിയിൽ ഉപയോഗപ്പെടുത്താനുമാകും
English Summary: Vishu Kaineettam and Kids Financial Planning