2022-’23 സാമ്പത്തികവർഷത്തേക്കുള്ള കേന്ദ്രബജറ്റിന്റെ കൗണ്ട്ഡൗൺ ആരംഭിച്ചുകഴിഞ്ഞു. മഹാമാരി വീണ്ടും മാരകമായിത്തീരുന്നില്ലെങ്കിൽ നിർമലാ സീതാരാമൻ അവരുടെ നാലാമത്തെ കേന്ദ്രബജറ്റ് ഫെബ്രുവരി ഒന്നിന് പാർലമെന്റിൽ‌ അവതരിപ്പിക്കും. ബജറ്റെന്നത് ഗവൺമെന്റിന്റെ വെറുമൊരു ആയവ്യയ കണക്കല്ല. സർക്കാരിന്റെ വാർഷിക

2022-’23 സാമ്പത്തികവർഷത്തേക്കുള്ള കേന്ദ്രബജറ്റിന്റെ കൗണ്ട്ഡൗൺ ആരംഭിച്ചുകഴിഞ്ഞു. മഹാമാരി വീണ്ടും മാരകമായിത്തീരുന്നില്ലെങ്കിൽ നിർമലാ സീതാരാമൻ അവരുടെ നാലാമത്തെ കേന്ദ്രബജറ്റ് ഫെബ്രുവരി ഒന്നിന് പാർലമെന്റിൽ‌ അവതരിപ്പിക്കും. ബജറ്റെന്നത് ഗവൺമെന്റിന്റെ വെറുമൊരു ആയവ്യയ കണക്കല്ല. സർക്കാരിന്റെ വാർഷിക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2022-’23 സാമ്പത്തികവർഷത്തേക്കുള്ള കേന്ദ്രബജറ്റിന്റെ കൗണ്ട്ഡൗൺ ആരംഭിച്ചുകഴിഞ്ഞു. മഹാമാരി വീണ്ടും മാരകമായിത്തീരുന്നില്ലെങ്കിൽ നിർമലാ സീതാരാമൻ അവരുടെ നാലാമത്തെ കേന്ദ്രബജറ്റ് ഫെബ്രുവരി ഒന്നിന് പാർലമെന്റിൽ‌ അവതരിപ്പിക്കും. ബജറ്റെന്നത് ഗവൺമെന്റിന്റെ വെറുമൊരു ആയവ്യയ കണക്കല്ല. സർക്കാരിന്റെ വാർഷിക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2022-’23 സാമ്പത്തികവർഷത്തേക്കുള്ള കേന്ദ്രബജറ്റിന്റെ കൗണ്ട്ഡൗൺ ആരംഭിച്ചുകഴിഞ്ഞു. മഹാമാരി വീണ്ടും മാരകമായിത്തീരുന്നില്ലെങ്കിൽ നിർമലാ സീതാരാമൻ അവരുടെ നാലാമത്തെ കേന്ദ്രബജറ്റ് ഫെബ്രുവരി ഒന്നിന് പാർലമെന്റിൽ‌ അവതരിപ്പിക്കും. 

ബജറ്റെന്നത് ഗവൺമെന്റിന്റെ വെറുമൊരു ആയവ്യയ കണക്കല്ല. സർക്കാരിന്റെ വാർഷിക ധനകാര്യ പ്രസ്താവനയായ ബജറ്റിൽ നടപ്പു സാമ്പത്തികവർഷത്തെക്കുറിച്ചുള്ള ഒരവലോകനത്തോടൊപ്പം അടുത്ത സാമ്പത്തികവർഷത്തേക്കുള്ള വരവുചെലവു കണക്കുകളും നടപ്പിലാക്കാനുദ്ദേശിക്കുന്ന പദ്ധതികളുടെയും പരിപാടികളുടെയും രൂപരേഖയുമുണ്ടായിരിക്കും. സാമ്പത്തിക വളർച്ചയ്ക്ക് ശക്തിയും വേഗവും പകരുക, സാമ്പത്തിക സുസ്ഥിരത ഉറപ്പു വരുത്തുക, ജനജീവിതത്തിന്റെ ഗുണമേന്മ കൂട്ടുക എന്നിവയ്ക്ക് ഊന്നൽ കൊടുത്തുവേണം ബജറ്റ് തയാറാക്കാൻ. കേന്ദ്ര ധനമന്ത്രി അതിനു ശ്രമിക്കുമെന്ന് നമുക്കു പ്രത്യാശിക്കാം. 

ADVERTISEMENT

ഇന്നത്തെ സാമ്പത്തികനിലയും ബജറ്റിൽ ചെയ്യേണ്ട ചില കാര്യങ്ങളും

ഇന്ത്യൻ സമ്പദ്ഘടന തിരിച്ചുവരവിന്റെ പാതയിലാണെന്നു പറയാം. നടപ്പു സാമ്പത്തികവർഷത്തെ ആദ്യപകുതിയിൽ ജിഡിപി 13.7 ശതമാനത്തിന്റെയും ജിവിഎ 13.2 ശതമാനത്തിന്റെയും വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. ഉയർന്ന ആവൃത്തി സൂചകങ്ങളിൽ (High Freequency Indication) 15 ൽ 10 എണ്ണവും മെച്ചപ്പെട്ട പ്രകടനമാണു സമീപകാലത്തു കാഴ്ചവച്ചത്. മഹാമാരി പിടിപെട്ട സമ്പദ്ഘടനയ്ക്ക് ഉണർവു നൽകാൻ കഴിഞ്ഞ വർഷം പലതരത്തിലുള്ള ഉത്തേജന പരിപാടികൾ പ്രഖ്യാപിച്ചു നടപ്പിലാക്കുകയുണ്ടായി. വ്യാപാരചക്രത്തെ സുസ്ഥിരമാക്കാൻ സഹായിക്കുന്ന ചില ധനപരമായ നടപടികൾ കഴിഞ്ഞ ബജറ്റിലുണ്ടായിരുന്നു. അത്തരം നടപടികൾ സമ്പദ്ഘടനയുടെ തിരിച്ചുവരവിനു കുറെയൊക്കെ സഹായകമായി. 

ശക്തമായ തിരിച്ചുവരവ് വേണം

എന്നാൽ, ഇന്ത്യയിൽ സാമ്പത്തിക തിരിച്ചുവരവ് (Economic recovery) 'K' ആകൃതിയിലാണെന്നാണു പൊതുവേ വിലയിരുത്തപ്പെടുന്നത്. അതായത്,  ഏകരൂപത്തിലുള്ള തിരിച്ചുവരവല്ല സമ്പദ്ഘടനയിൽ കാണുന്നത്. മറിച്ച് സമ്പദ്ഘടനയിലെ വിവിധ മേഖലകൾ, വിവിധ സമയങ്ങളിൽ, വിവിധ നിരക്കുകളിൽ, വിവിധ അളവുകളിലായിട്ടാണു തിരിച്ചുവരുന്നത്. ഉയർന്ന സാമ്പത്തിക മികവും വലിയ മൂലധനശേഷിയുമുള്ള സംരംഭങ്ങൾ വളരെ വേഗത്തിൽ വളർച്ചയുടെ പാതയിലെത്തുമ്പോൾ ശേഷി കുറഞ്ഞ ചെറുകിട സംരംഭങ്ങളും ബിസിനസുകളുമെല്ലാം മന്ദഗതിയിലാണു തിരിച്ചുവരുന്നത്. നമുക്കു വേണ്ടത് എല്ലാ മേഖലകളിലുമുള്ള ശക്തമായ തിരിച്ചുവരവാണ്. 

ADVERTISEMENT

നോട്ടുനിരോധനം, പ്രകൃതിദുരന്തങ്ങൾ, മഹാമാരിയുടെവരവും വ്യാപനവും അതുണ്ടാക്കുന്ന അടച്ചുപൂട്ടലുകളും സാധാരണക്കാരുടെ തൊഴിലും വരുമാനവും നഷ്ടപ്പെടുത്തിയിരിക്കുന്നു. സമ്പദ്ഘടനയുടെ ചാലകശക്തികളാവേണ്ട സ്വകാര്യ മുതൽമുടക്കിലും സർക്കാർവ്യയത്തിലും സ്വകാര്യ ഉപഭോഗത്തിലും ആവശ്യമായ വളർച്ച കൈവരിക്കാൻ കഴിയുന്നില്ല. ഉയർന്ന തൊഴിലില്ലായ്മ, നഗരപ്രദേശങ്ങളിലെ ചോദന ഇടിവ് എന്നിവ ചോദനത്തെ പിന്നോട്ടു വലിക്കുന്നു. വർധിച്ചുവരുന്ന ആരോഗ്യച്ചെലവ് ഉപഭോഗച്ചെലവിനെ പ്രതികൂലമായി ബാധിക്കുന്നു. ചോദനത്തിലെ ഇടിവ് വ്യാവസായികോൽപാദനശേഷി 60 ശതമാനത്തിലേക്കു താഴ്ത്തിയിരിക്കുന്നു. അതിനാൽ, മുതൽമുടക്ക് ഉയർത്തുന്നതിനും സ്വകാര്യ ഉപഭോഗച്ചെലവു കൂട്ടുന്നതിനുമുള്ള ശക്തമായ നടപടികൾ ബജറ്റിലുണ്ടാവണം. 

തലപൊക്കുന്ന പണപ്പെരുപ്പം

പണപ്പെരുപ്പം തലപൊക്കാൻ തുടങ്ങിയിരിക്കുന്നു. ചില്ലറ പണപ്പെരുപ്പം ആറു ശതമാന (5.9) ത്തോളവും മൊത്തവില സൂചികയുടെ അടിസ്ഥാനത്തിലുള്ള പണപ്പെരുപ്പം രണ്ടക്കത്തിലും (13.56 %) എത്തിയിരിക്കുന്നു. വിതരണശൃംഖലയിലെ പ്രശ്നങ്ങൾ, അസംസ്കൃതവസ്തുക്കളുടെ കുറവ്, ഉയർന്ന കടത്തുകൂലിയും  ഗതാഗതച്ചെലവും, ഇടവിട്ടുള്ള അടച്ചുപൂട്ടലുകൾ എന്നിവയാണ് വിലക്കയറ്റത്തിനു കാരണമാകുന്നത്. പണനയംകൊണ്ടു മാത്രം പണപ്പെരുപ്പം തടഞ്ഞു നിർത്താനാവില്ല. ധനപരമായ നടപടികൾ അനിവാര്യമാണ്. 

നിർമല സീതാരാമൻ

സമ്പാദ്യവും മുതൽമുടക്കും ഉയരണം

ADVERTISEMENT

2022–’23 ലെ സാമ്പത്തികവളർച്ച അടിസ്ഥാന ഘടകങ്ങളായ സമ്പാദ്യത്തെയും മുതൽമുടക്കിനെയും ആശ്രയിച്ചാണിരിക്കുന്നത്.  ഇതു രണ്ടും ഉയർത്തുന്നതിനുള്ള നടപടികൾ ബജറ്റിലുണ്ടാകണം. അതോടൊപ്പം ഉപഭോഗം കൂട്ടുന്നതിനുള്ള നടപടികളും ആവിഷ്കരിച്ചു നടപ്പിലാക്കണം. അടിസ്ഥാന സൗകര്യ വികസനത്തിനു കൂടുതൽ മുതൽമുടക്ക് നടത്തണം. തൊഴിലുറപ്പു പദ്ധതിയുടെ വിഹിതം ഗണ്യമായി ഉയർത്തുകയും കൂടുതൽ തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കുകയും വേണം. ഡിജിറ്റൽ രംഗത്തു കുതിച്ചുകയറ്റമുണ്ടാകണം. സൂക്ഷ്മ–ചെറുകിട–ഇടത്തരം വ്യവസായങ്ങളുടെ വികസനത്തിന് ഊന്നൽ നൽകണം. ഉൽപാദനവുമായി ബന്ധപ്പെട്ട ഉത്തേജന പദ്ധതികൾക്ക് ഇനിയും ഊന്നൽ നൽകണം. പ്രത്യേക സാമ്പത്തിക മേഖലകൾക്കു പ്രോത്സാഹനം നൽകണം.

ബജറ്റിലെ സാധ്യതകൾ

അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു മുന്നിൽ കണ്ട് വോട്ടിൽ കണ്ണും നട്ട് പല നിർദേശങ്ങളും ബജറ്റിൽ പ്രതീക്ഷിക്കാം. ധനസ്ഥിതി മെച്ചപ്പെട്ടു വരുന്നത് ബജറ്റിനു കൂടുതൽ ഉത്തേജനം നൽകിയേക്കും. നേരത്തേ കുറെ പരിഷ്കാരങ്ങൾ പ്രഖ്യാപിച്ചുകഴിഞ്ഞ സ്ഥിതിക്കു കൂടുതൽ പരിഷ്കരണ പ്രഖ്യാപനങ്ങൾക്കു സർക്കാർ മുതിരുമെന്നു തോന്നുന്നില്ല. നേരത്തേ പ്രഖ്യാപിച്ച പൊതുമേഖലാ സ്വകാര്യവൽക്കരണവും മറ്റും ഇനിയും പൂർണതയിെലത്താത്ത സ്ഥിതിക്ക് പുതിയ സ്വകാര്യ വൽക്കരണത്തിനും നയപരവും പ്രോജക്ടുപരവുമായ മോണിറ്റൈസേഷനും  സർക്കാർ ഈ ബജറ്റിൽ തുനിയുമെന്നു തോന്നുന്നില്ല.

ഭവന വായ്പ ആനുകൂല്യം

നികുതിനിരക്കുകളെ സംബന്ധിച്ചിടത്തോളം സുസ്ഥിരതയ്ക്കായിരിക്കും കൂടുതൽ ഊന്നൽ നൽകുക. ആദായനികുതിയിൽ കൂടുതൽ ഇളവുകൾ പ്രതീക്ഷിക്കേണ്ടതില്ല. കോർപറേറ്റ് നികുതി നിരക്കുകളിൽ നേരത്തേതന്നെ കൂടുതൽ ഇളവുകൾ വരുത്തിയിട്ടുള്ളതിനാൽ വലിയ പ്രതീക്ഷകൾ വച്ചു പുലർത്തേണ്ടതില്ല. ബജറ്റിൽ ആദായനികുതി സ്ലാബുകളിൽ മാറ്റം വരുത്താൻ സാധ്യതയില്ലെങ്കിലും ഉദ്യോഗസ്ഥരുടെയും പെൻഷൻകാരുടെയും സ്റ്റാൻഡേർഡ് ഡിഡക്‌ഷനിൽ ചില വർധനയ്ക്കു സാധ്യത കാണുന്നുണ്ട്. റിയൽ എസ്റ്റേറ്റ് മേഖലയെ ഉത്തേജിപ്പിക്കുന്നതിനായി ഭവന വായ്പകൾക്കുള്ള ആദായനികുതിപരിധി നിലവിലെ ഒന്നരലക്ഷം രൂപയിൽനിന്നു രണ്ടു ലക്ഷമായി ഉയർത്തിയേക്കാം. 

ക്രിപ്റ്റോ കറൻസി വാങ്ങുകയും വിൽക്കുകയും ചെയ്യുമ്പോൾ നികുതി ചുമത്തുന്ന കാര്യം ധനമന്ത്രി പരിശോധിച്ചുകൂടായ്കയില്ല. എന്നാൽ, ഇതത്ര എളുപ്പമല്ല. തിരഞ്ഞെടുപ്പു മുന്നിൽ കണ്ട് കർഷകർക്കുള്ള രാസവള സബ്സിഡി കൂട്ടിയേക്കും. ഇന്ത്യയിൽ ദരിദ്രനും സമ്പന്നനും തമ്മിലുള്ള അന്തരം അതിവേഗം കൂടിക്കൊണ്ടിരിക്കുകയാണ്. ഈ അവസരത്തിൽ സ്വത്തു നികുതിയും പാരമ്പര്യ സ്വത്തുനികുതിയും തിരിച്ചുകൊണ്ടുവരുന്നതു നന്നായിരിക്കും. 

ബജറ്റും കോവിഡ് രോഗികളും

കോവിഡ് ബാധിച്ച് യാതൊരു സഹായവും കിട്ടാതെ ഒന്നുമില്ലാതായിത്തീർന്ന ഒട്ടേറെപ്പേരുണ്ട്.  അവർക്കായി ഒരു പാക്കേജ് ബജറ്റിൽ ഉണ്ടാവേണ്ടതാണ്. അതുപോലെതന്നെ കോവിഡ് ബാധിച്ചു മരിച്ചവരുടെ ബന്ധുക്കൾക്കു ലഭിക്കുന്ന സാമ്പത്തിക സഹായങ്ങളെ നികുതിയിൽനിന്ന് ഒഴിവാക്കേണ്ടതാണ്. 

ആദായനികുതി നിയമത്തിലെ 80ഡി വകുപ്പു പ്രകാരം മുതിർന്ന പൗരന്മാർക്കു ലഭിക്കുന്ന നികുതിയിളവ് കോവിഡിനിരയായ എല്ലാ പൗരന്മാർക്കും പ്രായവ്യത്യാസമില്ലാതെ വിപുലീകരിച്ചു നടപ്പിലാക്കേണ്ടതാണ്. 

 ലേഖകൻ സംസ്ഥാന ആസൂത്രണ ബോർഡിന്റെ മുൻ ഡപ്യൂട്ടി ഡയറക്ടറാണ്